ബിഎസ്എന്‍എല്‍ നമ്പറിലേക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം?


സര്‍ക്കാര്‍ ഉത്തവു പ്രകാരം ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പരും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡുമായി കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ബഎസ്എന്‍എല്‍ ഫ്രാഞ്ചൈസികള്‍ എന്നിവയില്‍ പോയാല്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം.

Advertisement

ബിഎസ്എന്‍എല്‍ വമ്പിച്ച ക്യാഷ്ബാക്ക് ഓഫറോടു കൂടി!

ഇ-കെവൈസി (e-KYC) ഉപയോഗിച്ച് നിലവിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ ആരംഭിച്ചു. നിങ്ങളുടെ ബിഎസ്എന്‍എല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ആകാതിരിക്കണം എങ്കില്‍ ആധാര്‍ നമ്പറുമായി എത്രയും പെട്ടുന്നു തന്നെ ലിങ്ക് ചെയ്യുക.

Advertisement

നിങ്ങളുടെ ബിഎസ്എന്‍എല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയുക!

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആധാര്‍ ലിങ്കിങ്ങ് ഉടന്‍ ചെയ്യാവുന്നതാണ്. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് ഇ-കെവൈസി സൗകര്യമുളള ബിഎസ്എന്‍എല്‍ സര്‍വ്വീസ് സെന്റര്‍ അല്ലെങ്കില്‍ അടുത്തുളള റീട്ടെയില്‍ ഷോപ്പില്‍ സന്ദര്‍ശിക്കുക. ബിഎസ്എന്‍എല്‍ന്റെ അംഗീകാരമുളള ഏജന്റുമാര്‍ക്ക് നിലവിലുളള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബയോമെട്രിക് ഫിങ്കര്‍പ്രിന്റ് സ്‌കാനറിന്റെ സഹായത്തോടെ ലിങ്ക് ചെയ്യാം.

മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?

സ്‌റ്റെപ്പ് 1

അടുത്തുളള ബിഎസ്എന്‍എല്‍ ഔട്ട്‌ലെറ്റ് സന്ദര്‍ശിക്കുക. അത് ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ റീട്ടെയില്‍ ഷോപ്പ് എന്നിവയാകാം. അവിടെ നിങ്ങളുടെ നിലവിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷനുമായി പോവുക.

സ്‌റ്റെപ്പ് 2

അവിടെ നിങ്ങളുടെ ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ ജീവനക്കാരുടേയോ അല്ലെങ്കില്‍ ഏജന്റുമാര്‍ക്കോ നല്‍കുക. ബിഎസ്എന്‍എല്‍ സിസ്റ്റത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍, ബിഎസ്എന്‍എല്‍ സ്‌റ്റോര്‍ എക്‌സിക്യൂട്ടീവ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് നാല് അക്ക പരിശോധന കോഡ് അയക്കും.

സ്‌റ്റെപ്പ് 3

നാല് അക്ക പന്‍ നമ്പറും ആധാര്‍ നമ്പറും ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടിവിനു നല്‍കുക. നിങ്ങളുടെ വിരലടയാളം ബയോമെട്രിക് ഫിങ്കര്‍പ്രിന്റ് സ്‌കാനറില്‍ ചേര്‍ക്കാന്‍ പറയും. അതിനു ശേഷം നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്‍ e-KYC ആപ്പിന്റെ സ്‌കീനില്‍ പ്രദര്‍ശിപ്പിക്കും.

സ്റ്റെപ്പ് 4

നിങ്ങളുടെ വിശദാംശങ്ങള്‍ സിസ്റ്റത്തില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ നിങ്ങളോട് ഇതില്‍ ചേര്‍ത്തിരിക്കുന്ന വിലാസവും മറ്റും ഒന്നു കൂടി പരിശോധിക്കാന്‍ ആവശ്യപ്പെടും. നിങ്ങളുടെ അന്തിമ സ്ഥിരീകരണത്തിന് ബയോമെട്രിക് ഫിങ്കര്‍പ്രിന്റ് സ്‌കാനറില്‍ ഒന്നു കൂടി വിരലടയാളം എടുക്കാന്‍ ആവശ്യപ്പെടും.

സ്റ്റെപ്പ് 5

ലിങ്ക് ചെയ്യല്‍ പ്രക്രിയക്കു ശേഷം ഒരു സ്ഥിരീകരണ സന്ദേശം 24 മണിക്കൂറിനുളളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്നതാണ്. മൂന്നു ദിവസത്തിനുളളില്‍ നിങ്ങള്‍ക്ക് 'REV YES' or 'REV NO' എന്ന് 53734 എന്ന നമ്പറിലേക്ക് പ്രതികരിക്കേണ്ടതാണ്.

വേരിഫിക്കേഷന്‍

കൃത്യസമയത്ത് പ്രതികരണം ലഭിച്ചില്ല എങ്കില്‍ 'YES' ആയി കണക്കാക്കും. പ്രതികരണം 'NO' എന്ന് ആയാല്‍ വേരിഫിക്കേഷന്‍ റദ്ദാക്കപ്പെടും. അങ്ങനെ ആയാല്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്താം. റീ-രജിസ്‌ട്രേഷന്‍ രണ്ട് തവണ മാത്രമേ അനുവദിക്കൂ.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കി മാറ്റാം!

ആധാര്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ അവരുടെ ആധാര്‍-ബിഎസ്എന്‍എല്‍ നില പരിശോധിക്കാവുന്നതാണ്. ഈ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കണം എങ്കില്‍ 'REV NAME' എന്ന് ടൈപ്പ് ചെയ്ത് 53734 ലേക്ക് മെസേജ് അയക്കേണ്ടതാണ്.

Best Mobiles in India

English Summary

After the demonetization in India, It is now necessary to link your Aadhaar Card in existing phone numbers of all operators.