ഗൂഗിൾ ക്രോമിൽ എങ്ങനെ എളുപ്പം പേജുകൾ ലോഡ് ചെയ്യാം?


ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. അതിനി കംപ്യൂട്ടർ ആയാലും വേണ്ടിയില്ല, സ്മാർട്ഫോൺ ആയാലും വേണ്ടിയില്ല, ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. പല പ്രത്യേകതകളും കൊണ്ട് ഈ ബ്രൗസർ ആളുകൾക്ക് ഏറെ ഇഷ്ടമാണ്.

Advertisement

നമ്മൾ അറിയാതെ പോകുന്ന സൗകര്യങ്ങൾ

ഇവിടെ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം പല സൗകര്യങ്ങളും സവിശേഷതകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. എളുപ്പം ലോഡ് ചെയ്യാനും അല്പമധികം ഡാറ്റ ലാഭിക്കാനുമടക്കം ഇത്തരത്തിലുള്ള പല സൗകര്യങ്ങളും ഗൂഗിൾ ക്രോം ആപ്പിൽ ഉണ്ടെന്നതിനാൽ അവ ഉപയോഗിച്ചു നോക്കുന്നത് എന്തുകൊണ്ടും ഗുണകരവും ക്രോമിലൂടെ വേഗത്തിൽ ബ്രൗസ് ചെയ്യാൻ സാധിക്കുന്നതുമാണ്. അത്തരത്തിൽ ഗൂഗിൾ ക്രോം വേഗത്തിൽ ലോഡ് ചെയ്യാനായി എന്തെല്ലാം ചെയ്യണം എന്നതാണ് ഇവിടെ പറയാൻ പോകുന്നത്.

Advertisement
'ഡാറ്റ സേവർ' ഓൺ ചെയ്യുക

ഗൂഗിൾ ക്രോം ആൻഡ്രോയ്ഡ് ആപ്പിലുള്ള ഏറ്റവും വലിയ ഒരു മെച്ചവും സൗകര്യവുമാണിത്. നമ്മുടെ ഇന്റർനെറ്റ് പരിധിയുള്ളതാണെങ്കിലോ അല്ലെങ്കിൽ വേഗത കുറവാണെങ്കിലോ എളുപ്പം ഫയലുകൾ ലോഡ് ചെയ്യാൻ സാധിക്കുന്ന അതിന് സഹായകരമായ ഒരു ഓപ്ഷൻ ആണിത്.ക്രോമിൽ സെറ്റിങ്സിൽ കയറിയാൽ ഡാറ്റ സേവർ നിങ്ങൾക്ക് കാണാൻ സാധിക്കും.

Cache ഇല്ലാതാക്കുക

മറ്റേതൊരു ആൻഡ്രോയ്ഡ് ആപ്പിനെയും പോലെ ഇവിടെയും cache പരമാവധി നീക്കം ചെയ്യുക എന്നത് ആപ്പിന്റെ വേഗമേറിയ പ്രവർത്തനത്തെ സഹായിക്കും. അതിനായി settings> Apps> Chrome> Clear Cache എന്ന രീതിയിൽ നിങ്ങൾക്ക് കയറി ചെയ്യാവുന്നതാണ്.

നിങ്ങൾക്ക് വേണ്ടി തനിയെ ലോഡ് ചെയ്യപ്പെടുന്ന വെബ്സൈറ്റ് ലിങ്കുകൾ

ഗൂഗിൾ ക്രോം ഈയടുത്തായി ആൻഡ്രോയ്ഡ് ആപ്പിൽ അവതരിപ്പിച്ച ഒരു സവിശേഷതയാണ് നിങ്ങൾക്ക് വേണ്ടി തനിയെ ലോഡ് ചെയ്യപ്പെടുന്ന വെബ്സൈറ്റ് ലിങ്കുകൾ. നിങ്ങൾ സ്ഥിരമായി കയറുന്നതും നിങ്ങളുടെ പ്രിയപ്പെട്ടതുമായ വെബ്സൈറ്റുകൾ പുറത്തുവിടുന്ന പുതിയ വാർത്തകളും വിശേഷങ്ങളും അടങ്ങിയ പേജുകൾ ഗൂഗിൾ ക്രോം തന്നെ തനിയെ ലോഡ് ചെയ്ത് വെക്കും. അല്പം ഡാറ്റ അധികം ചിലവാക്കുന്നത് പ്രശ്നമില്ലെങ്കിൽ ഇവയെല്ലാം തന്നെ തനിയെ ലോഡ് ചെയ്യുന്നത് ഓൺ ചെയ്തുവെക്കാം. ഇത് ഓൺ ചെയ്യാനായി settings> Privacy> Prefetch Page resources> Always വഴി കയറുക.

ഷോർട്ട്കട്ടുകൾ ഉണ്ടാക്കുക

ഷോർട്ട്കട്ടുകൾ ഉണ്ടാക്കുക എന്നത് ഏറെ ഉപകാരപ്രദമായ മറ്റൊരു കാര്യമാണ്. നിങ്ങൾ സ്ഥിരമായി കയറുന്ന നിങ്ങൾക്ക് ഇപ്പോഴും എടുക്കേണ്ട വെബ്സൈറ്റുകളുടെ ഷോർട്ട്കട്ടുകൾ ഹോം സ്‌ക്രീനിൽ നിങ്ങൾക്ക് എത്തിക്കാൻ സാധിക്കും. ഇതിലൂടെ നേരിട്ട് ആ വെബ്‌സൈറ്റിലേക്ക് പോകുമ്പോൾ അല്പം വേഗതയും ഒപ്പം ഡാറ്റ ലാഭവും നിങ്ങൾക്ക് ലഭിക്കും.

വാട്ട്‌സാപ്പില്‍ ഇനി ആപ്പ് തുറക്കാതെ മറുപടി നല്‍കാം, പുത്തന്‍ ഫീച്ചര്‍

Best Mobiles in India

English Summary

How to Load Fast Google Chrome