നെറ്റ്‌വര്‍ക്ക് ഇല്ലാത്ത മേഖലകളില്‍ ആളുകള്‍ കുടുങ്ങിയാല്‍ എങ്ങനെ കണ്ടെത്താം?


അടിയന്തരാവസ്ഥയില്‍ കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗം എത്തുന്നു. ഭൂകമ്പങ്ങള്‍, വെളളപ്പൊക്കം എന്നിവ മൂലം ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ നിന്നും രക്ഷ നേടാനായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചെടുത്തു.

Universidad de Alicanta (UA) സ്‌പെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സൃഷ്ടിച്ച ഒരു സിസ്റ്റമാണ് ഇത്. 'അതായത് സ്മാര്‍ട്ട്‌ഫോണ്‍ സിഗ്നല്‍ ഇല്ലാത്ത സ്ഥലത്ത് ഒരു അപകടം അനുഭവപ്പെട്ടാല്‍ അവരെ എത്രയും വേഗത്തില്‍ തന്നെ രക്ഷിക്കാനുളള മാര്‍ഗ്ഗമാണ് ഇത്.

ഇവര്‍ കണ്ടു പിടിച്ച ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണില്‍ സംയോജിപ്പിക്കും. ഒരു സിഗ്നലും ഇല്ലാതെ തന്നെ ഇത് വൈഫൈ സിഗ്നല്‍ പുറപ്പെടുവിക്കുന്നു. അനേകം കിലോ മീറ്ററുകള്‍ അകലെ വരെ ഈ സിഗ്നല്‍ നീണ്ടു നില്‍ക്കുന്നു, യൂഐയിലെ സാങ്കേതികവിദ്യ പ്രൊഫസര്‍ ജോസ് എയ്ഞ്ചല്‍ ബെര്‍ണ പറഞ്ഞു'.

എന്നാല്‍ ഇതു കൂടാതെ മറ്റൊന്നും ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. അതായത് ദുരിതാശ്വാസ സിഗ്നലുകളെ കണ്ടെത്തുന്നതിന് പോര്‍ട്ടബിള്‍ റിസപ്റ്റര്‍ ഉപകരണം. ഈ ഉപകരണത്തില്‍ ഒരു ചെറിയ ആന്റിനയുണ്ട്, ഒപ്പം നിങ്ങള്‍ തിരയുന്ന ആളിന്റെ സ്മാര്‍ട്ട്‌ഫോണുമായി ഇത് കണക്ട് ചെയ്യുന്നു.

മൈജിയോ ആപ്പില്‍ ജിയോമണിയും പേറ്റിഎം വാലറ്റും ലിങ്കിംഗ്, ഇനി പേയ്‌മെന്റ് എളുപ്പം

ഒരു അപകടം സംഭവിക്കുകയാണെങ്കില്‍ ഇരയായവര്‍ മൊബൈല്‍ ഫോണിന്റെ ആപ്ലിക്കേഷന്‍ സജീവമാക്കണം. ഇത് മണിക്കൂറുകളോ ദിവസമോ അല്ലെങ്കില്‍ അവര്‍ അബോധാവസ്ഥയില്‍ ആയാര്‍ പോലും ദുരിതാശ്വാസ സിഗ്നല്‍ (Distress Signal) പുറപ്പെടുവിക്കും.

ഇവര്‍ ഭൂമിയിലും കടലിലും ഇത് പരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ യഥാക്രമം രണ്ടോ മൂന്നോ കിലോമീറ്റര്‍ ദൂരെയുളള സ്മാര്‍ട്ട്‌ഫോണുകളുടെ സിഗ്നല്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രാപ്തി വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഒരു സംവിധാനം വളരെ ലാഭകരമാണ്. അതായത് ഏകദേശം EUR 600 ആണ് പറയുന്നത്.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Researchers of Universidad de Alicante (UA) developed new technology,that is if the people who have suffered an accident like earthquakes, floods etc in remote locations without phone signal and where a speedy rescue is essential to save lives.