ഫോണ്‍ അണ്‍ലോക്ക്/ലോക്ക് ചെയ്യാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് മതി..അതിനു മുന്‍പ് ഇക്കാര്യം ശ്രദ്ധയിലും വേണം!


ഗൂഗിള്‍ അസിസ്റ്റന്റ് എന്നത് ഗൂഗിള്‍ വികസിപ്പിച്ച ഒരു ബുദ്ധിമാനായ വെര്‍ച്ച്വല്‍ അസിസ്റ്റന്റ് ആണ്. അതായത് ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നര്‍ത്ഥം.

Advertisement

ഗൂഗിള്‍ അസിസ്റ്റന്റ് വന്നതോടെ നമ്മള്‍ കൈകള്‍ കൊണ്ടു മൊബൈലില്‍ ചെയ്യുന്ന ജോലി വളരെ കുറയും. നിങ്ങള്‍ പറയുന്ന പല കാര്യങ്ങളും ഓര്‍ത്തു വയ്ക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനു കഴിയും. ഗൂഗിള്‍ അസിസ്റ്റന്റിന് 5000ല്‍ അധികം സ്മാര്‍ട്ട് ഡിവൈസുകള്‍ നിയന്ത്രിക്കാനാകും. ഗൂഗിള്‍ അസിസ്റ്റന്റിന് പാട്ടും വീഡിയോകളും പ്ലേ ചെയ്യാനാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ഇതു കൂടാതെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഗൂഗിള്‍ അസിസ്റ്റന്റിന് കഴിയുമെന്ന് എത്ര പേര്‍ക്കറിയാം.

Advertisement

ഇന്‍സ്‌റ്റോള്‍ ചെയ്ത ഗൂഗിള്‍ അസിസ്റ്റന്റോടു കൂടിയാണ് ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് എത്തുന്നത്. അത്തരം സ്മാര്‍ട്ട്‌ഫോണുകളില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവിതം വളരെ ഏറെ എളുപ്പമാക്കുന്നു. ഇന്നു വരെ നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ലോക്ക്/ അണ്‍ലെക്ക് ചെയ്യാമെന്നു നോക്കാം.

ആന്‍ഡ്രോയിഡ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്, അതിനായി നിങ്ങള്‍ 'OK Google' എന്നു പറഞ്ഞാല്‍ മതിയാകും. ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ സെറ്റിംഗ്‌സില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. ആവശ്യമുളള മാറ്റങ്ങള്‍ വരുത്താനായി ചുവടെ പറഞ്ഞിരിക്കുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

Advertisement

1. ആദ്യം ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക.

2. മെനുവിനെ പ്രതിനിധീകരിക്കുന്ന മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്ത ശേഷം 'Settings' എന്ന വിഭാഗം ആക്‌സസ് ചെയ്യുക.

3. 'Devices' എന്ന വിഭാഗത്തിന്റെ കീഴിലായി നിങ്ങളുടെ ഫോണില്‍ ടാപ്പ് ചെയ്യുക.

4. അതിനു ശേഷം അസിസ്റ്റന്റ് ക്രമീകരണത്തില്‍, 'Access to voice match', Unlock with voice match' എന്നത് ഇനേബിള്‍ ചെയ്യുക.

5. ഇത് രണ്ടു ഇനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായി ഒരു മാത്യക കാണിക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ ചെയ്യുമ്പോള്‍ ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രതികരിക്കുന്നു എന്നു മനസ്സിലാക്കാം. ഇനി മറ്റാരെങ്കിലും 'OK' ഗൂഗിള്‍ എന്നു പറഞ്ഞാല്‍ അത് പ്രതികരിക്കുകയുമില്ല.

Advertisement

വോയിസ് അണ്‍ലോക്ക് പ്രാപ്തമാക്കിയ ശേഷം, നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കാനായി അതില്‍ കുറച്ചു വാചകങ്ങള്‍ രേഖപ്പെടുത്താന്‍ പറയും, അതായത് റെക്കോര്‍ഡ് ചെയ്യാന്‍. കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു കൂടി വോയിസ് ചേര്‍ക്കാവുന്നതാണ്. അങ്ങനെ ചെയ്യാനായി, വോയിസ് മോഡില്‍ പോയി റീട്രെയിന്‍ വോയിസ് മോഡല്‍ തിരഞ്ഞെടുക്കുക.

ഇതില്‍ നിങ്ങള്‍ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം?

ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് എപ്പോഴും സാധ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ മറ്റു രീതികളില്‍ അണ്‍ലോക്ക് ചെയ്തിരിക്കുമ്പോള്‍, അതായത് വിരലടയാളം, പാറ്റേണ്‍, പിന്‍, ഫേസ് ഐഡി എന്നിവ. അത്തരമൊരു സാഹചര്യത്തില്‍ ഗൂഗിള്‍ അസിസ്റ്റന്റിന് നിങ്ങളുടെ ഫോണിനെ ഉണര്‍ത്താന്‍ മാത്രമേ കഴിയൂ. കൂടെ നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ശേഷിക്കുന്ന ഇന്‍പുട്ടും ചെയ്യേണ്ടതുണ്ട്.

Advertisement

ഈ മേല്‍ പറഞ്ഞ പ്രശ്‌നം നിങ്ങള്‍ക്ക് ഒഴിവാക്കണമെങ്കില്‍ സെക്യൂരിറ്റി സ്‌ക്രീനില്‍ ഗുഡ്‌ബൈ പറഞ്ഞാല്‍ മതിയാകും. പക്ഷേ അങ്ങനെ പറയണമെങ്കില്‍ വ്യക്തമായ കാരണവും വേണം. കൂടാതെ അതിനു പകരം നിങ്ങള്‍ക്ക് ഡിലേ ടൈമര്‍ ഉപയോഗിക്കാം. ഇത് ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യും.

ഇത് ലേസർ കണ്ണുകളുള്ള പശു!!

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്!

നിങ്ങളുടെ ഫോണില്‍ മറ്റൊരു സെക്യൂരിറ്റി ഓപ്ഷനുകളും ചേര്‍ത്തിട്ടില്ല എങ്കില്‍ മാത്രമേ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയൂ. മറ്റു സെക്യൂരിറ്റി ഓപ്ഷനുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഉണര്‍ത്താന്‍ മാത്രമേ ഗൂഗിള്‍ അസിസ്റ്റന്റിനു കഴിയൂ. ഫോണ്‍ ലോക്ക്/ അണ്‍ലോക്ക് ചെയ്യാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കുന്നതിനു മുന്‍പ് ഈ ഒരു കാര്യം വ്യക്തമായി നിങ്ങള്‍ അറിഞ്ഞിരിക്കണം.

Best Mobiles in India

English Summary

How to lock and unlock your Android phone using Google Assistant?