നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സുരക്ഷിതമാണോ? ഈ 4 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക!


ഇന്ന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ ആണെന്ന കാര്യം ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുപോലെ വെറും കോളും നെറ്റും വീഡിയോ കാണലും മാത്രമല്ലാതെ നമ്മുടെ ജോലിയുടെയും നമ്മുടെ ബന്ധങ്ങളുടെയും നമ്മുടെ സാമ്പത്തിക ഇടപാടുകളുടെയും എല്ലാം തന്നെ ഭാഗമാണ് ഇന്ന് സ്മാർട്ഫോണുകൾ. അതിനാൽ തന്നെ അധിക സുരക്ഷയും ഫോണുകൾക്ക് ആവശ്യമുണ്ട്.

Advertisement

ഇന്നിവിടെ ഇത്തരത്തിൽ നമ്മുടെ ആൻഡ്രോയിഡ് ഫോൺ പരമാവധി എങ്ങനെ സുരക്ഷിതമാക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

Advertisement

ഗൂഗിൾ 2 ഫാക്ടർ ഓതെന്റിക്കേഷൻ

ആൻഡ്രോയിഡ് ഫോണുകളുടെയും ഗൂഗിൾ ആപ്പുകളുടെയും മറ്റും സുരക്ഷയ്ക്കായി ഗൂഗിൾ അവതരിപ്പിച്ച സൗകര്യമാണ് ഗൂഗിൾ 2 ഫാക്ടർ ഓതെന്റിക്കേഷൻ. അതായത് ഗൂഗിൾ അകൗണ്ടിലേക്ക് ഫോണിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ലോഗിൻ ചെയ്യുമ്പോൾ ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിൽ രണ്ട് സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന സൗകര്യമാണിത്. അങ്ങനെ 2FA വഴി നിങ്ങളുടെ ഫോണുകൾ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കുകയും ചെയ്യും.

ലോക്ക് സ്ക്രീൻ

ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ഇവിടെ ഓർമ്മിപ്പിക്കട്ടെ. കാരണം ഒരു ലോക്ക് പോലുമില്ലാത്ത ഫോൺ എത്രമാത്രം സുരക്ഷിതമല്ല എന്നത് ഇവിടെ പ്രത്യേകം പറയണ്ടതില്ലല്ലോ. പിൻ ലോക്കോ പാസ്സ്‌വേർഡ്‌ ലോക്കോ അല്ലെങ്കിൽ ഫിംഗർ പ്രിന്റ്, ഫേസ് അൺലോക്ക് എന്നിവയും ഉപയോഗിക്കാം.

ഫൈൻഡ് മൈ ഫോൺ ഓൺ ആക്കുക

ഗൂഗിൾ ആൻഡ്രോയിഡ് ഫോണുകളിൽ അവതരിപ്പിച്ച ഏറ്റവും വലിയ സുരക്ഷാസൗകര്യങ്ങളിൽ ഒന്നാണ് ഫൈൻഡ് മൈ ഫോൺ. നിങ്ങളുടെ ഫോൺ നഷ്ടമായാലോ മോഷ്ടിക്കപ്പെട്ടാലോ ഇനി കണ്മുന്നിൽ നിന്നും മറഞ്ഞിരുന്നാലോ എല്ലാം തന്നെ കൃത്യമായി ഫോൺ നിൽക്കുന്ന ലൊക്കേഷൻ കാണിച്ചു തരാനും ഫോൺ റിങ് ചെയ്യിക്കാനും ആവശ്യമെങ്കിൽ ഫോണിലെ സകല ഡാറ്റകളും ഡിലീറ്റ് ചെയ്യാനും വരെ ഉപകരിക്കുന്ന സംവിധാനമാണ് ഫൈൻഡ് മൈ ഫോൺ. ഇതിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ഓൺ ചെയ്തിടുക.

“Unknown Sources” കഴിവതും ഓഫ് ചെയ്തിടുക

ആൻഡ്രോയിഡ് ഫോണിൽ പ്ളേ സ്റ്റോറിൽ നിന്നുള്ളതല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുന്ന ഓപ്ഷൻ ആൺ "Unknown Sources" ഓൺ ചെയ്യുക എന്നത്. എന്നാൽ അത്ര അത്യാവശ്യമുള്ള ആപ്പുകൾക്കല്ലാതെ വെറുതെ ഈ സൗകര്യം ഓൺ ചെയ്യാതിരിക്കുക. പല വ്യാജ ആപ്പുകളും മാൽവെയറുകളും ഫോണിൽ കയറിക്കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല; ഡിജിലോക്കർ ആപ്പ് മതി! വിശദീകരണവുമായി ബെഹ്‌റ!

Best Mobiles in India

English Summary

How to Make Android as Secure as Possible