ഡിസ്പ്ളേ പോയ ഫോണിൽ നിന്നും ഫയലുകൾ തിരിച്ചെടുക്കുന്നത് എങ്ങനെ?


സ്മാർട്ഫോൺ ഡിസ്പ്ളേ പൊട്ടാതെ സൂക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. അതിനുവേണ്ടി പല തരം സ്ക്രീൻ പ്രൊട്ടക്ഷനുകളും ഗ്ലാസുകളും എല്ലാം തന്നെ നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ പൊട്ടിയാലോ.. പൊട്ടിയ സ്‌ക്രീനിൽ നിന്നും ഫോൺ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോൾ അത് എങ്ങനെ നിയന്ത്രിക്കാം? നിങ്ങളുടെ സ്മാർട്ഫോൺ സ്ക്രീൻ പൊട്ടിയ അവസ്ഥയിൽ എങ്ങനെ അത് ഒരു പിസി വഴി നിയന്ത്രിക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement

നിങ്ങളുടെ സ്ക്രീൻ കുറച്ചു കാണുന്നുണ്ടെങ്കിൽ

ഇവിടെ നിങ്ങൾക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ്. ഫോണിലെ ഫയലുകൾ എളുപ്പം തന്നെ നിങ്ങൾക്ക് പിസിയിലേക്കോ cloud സേവനങ്ങളിലേക്കോ മാറ്റാം. ഫോൺ പിസിയുടെ ബന്ധിപ്പിച്ച് ആ സമയത്ത് വരുന്ന ഫയൽ ട്രാൻസ്ഫർ നോട്ടിഫിക്കേഷൻ അനുവദിച്ചാൽ ഫയലുകൾ നിങ്ങൾ സാധാരണ ചെയ്യുന്നത് പോലെ എളുപ്പം പിസിയിലേക്കോ ഇനി അവിടെ നിന്നും cloud സേവനങ്ങളിലേക്കോ മാറ്റാം.

Advertisement
സ്ക്രീൻ പൂർണ്ണമായും നശിച്ചിട്ടുണ്ടെങ്കിൽ

ഇനി നിങ്ങളുടെ സ്ക്രീൻ പോർണ്ണമായും നശിച്ച അവസ്ഥയിൽ ആയി നിങ്ങൾക്ക് യാതൊരു തരത്തിലും ഫോണിലെ ഒന്നും തന്നെ കാണാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ എന്തുചെയ്യണം എന്ന് നോക്കാം. ഫോൺ ഓൺ ആണ്, പക്ഷെ സ്ക്രീൻ ഓൺ അല്ല എങ്കിലേ ഇത് നടക്കൂ. അതായത് മുകളിൽ പറഞ്ഞ മാർഗ്ഗം തന്നെയാണ് ഇവിടെയും അവലംബിക്കേണ്ടത്. പക്ഷെ ഇവിടെ നിങ്ങളുടെ ഫോൺ പിസിയുടെ ബന്ധിപ്പിക്കുമ്പോൾ ഓട്ടോ കണക്ഷൻ സെറ്റിങ്സിൽ ഫയൽ ട്രാൻസ്ഫർ ആയിരിക്കണം എന്ന് മാത്രം.

ഓടിജി വഴി

പിസി തന്നെ വേണം എന്നില്ല. ഓടിജി വഴി അഡാപ്റ്ററിന്റെ സഹായത്തോടെ പെൻഡ്രൈവിലേക്കോ മെമ്മറി കാർഡിലൊക്കെ ഒക്കെ നിങ്ങൾക്ക് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. ഇതിനായി ഡിസ്പ്ളേ ചെറുതായെങ്കിലും കണ്ടിരിക്കേണ്ടതുണ്ട്. അതുപോലെ ചുരുങ്ങിയത് ഡിസ്പ്ളേ ടച്ച് പ്രവർത്തിക്കുന്നതും ആയിരിക്കണം.

ആപ്പുകൾ വഴി

AirDoid പോലുള്ള ആപ്പുകൾ വഴി നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും ഫയലുകൾ കൈമാറ്റം ചെയ്യാനും സാധിക്കും. AirDoid മാത്രമല്ല, ഇത്തരത്തിൽ ഒരുപിടി ആപ്പുകളും സേവനങ്ങളും ഇന്ന് ലഭ്യമാണ്. ഇതിനായി ഈ ആപ്പ് ഒരേപോലെ പിസിയിലും നിങ്ങളുടെ ഫോണിലും ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കിക്കഴിഞ്ഞാൽ വ്യത്യസ്തങ്ങളായ സൗകര്യങ്ങൾ ഇതുവഴി നിങ്ങളുടെ ഫോണിൽ ചെയ്യാനും തിരിച്ചെടുക്കാനും സാധിക്കും.

അവസാന വഴി: ആൻഡ്രോയിഡ് ഡിവൈസ് മാനേജർ

ആൻഡ്രോയിഡ് ഡിവൈസ് മാനേജർ എന്താണെന്ന് നമുക്കറിയാം. നമ്മുടെ ഫോൺ നഷ്ടമാകുന്ന സാഹചര്യത്തിലും മറ്റും ഫോൺ കണ്ടെത്താനും അല്ലെങ്കിൽ അതിൽ നിയന്ത്രണം വരുത്താനും സാധിക്കുന്നതാണ് ഈ സൗകര്യം. ഇതുപയോഗിച്ച് നിങ്ങളുടെ ഫോൺ പിസി അല്ലെങ്കിൽ മറ്റൊരു ഫോൺ വഴി പൂർണ്ണമായും ഫോർമാറ്റ് ചെയ്യാൻ സാധിക്കും. ഫോൺ ഫോർമാറ്റ് ചെയ്യുകയല്ലാതെ വേറൊരു മാർഗ്ഗവുമില്ലേ എന്ന് തോന്നുന്ന സാഹചര്യത്തിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താം.

എങ്ങനെ ഒരു നല്ല ഫിറ്റ്നസ് ബാൻഡ് വാങ്ങാം?

Best Mobiles in India

English Summary

How to Manage Display Broken Smartphone from PC