ഐഒഎസ് ഉപകരണങ്ങളില്‍ പിഡിഎഫ് ഫയലുകള്‍ എങ്ങനെ കൈകാര്യം ചെയ്യാം?


1993ല്‍ പിഡിഎഫ് പുറത്തിറങ്ങിയതോടെ മിക്ക ഡോക്യുമെന്റുകളും അയക്കാനായി പിഡിഎഫ് ആണ്‌ തിരഞ്ഞെടുക്കുന്നത്. ടെക്‌സറ്റ്, ഫോര്‍മാറ്റ് ആന്റ് ഇമേജസ് എന്നിവയിലൂടെയാണ് ഈ ഫയല്‍ ഫോര്‍മാറ്റ് വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വയര്‍, ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാര്‍ഡ്‌വയര്‍ എന്നിവയെ പിഡിഎഫ് ആശ്രയിക്കുന്നില്ല.

Advertisement

ഇന്ന് പിഡിഎഫ് ഫയലില്‍ ഗ്രാഫിക്‌സ്, ഫ്‌ളാറ്റ് ടെക്സ്റ്റ് എന്നിവ കൂടാതെ വളരെ അധികം സവിശേഷതകള്‍ ഉള്‍പ്പെടുന്നു. ഫോം ഫീള്‍ഡുകള്‍, വ്യാഖ്യാനങ്ങള്‍, ലോയറുകള്‍, വീഡിയോ കണ്ടന്റുകള്‍, ഇന്ററാക്ടീവ് ഘടകങ്ങള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

Advertisement

സ്‌റ്റേറ്റ്‌മെന്റുകള്‍, കരാറുകള്‍, ഐഡി കാര്‍ഡുകള്‍ രസീതുകള്‍ എന്നിവ അനേകം ആളുകള്‍ക്ക് ഇതിലൂടെ അയക്കാന്‍ കഴിയും.

എങ്ങനെ നിങ്ങളുടെ ഐഫോണിലും ഐപാഡിലും പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യാമെന്നു നോക്കാം.

ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ പിഡിഎഫ് ഫയലുകള്‍ സംരക്ഷിക്കാന്‍

നിങ്ങള്‍ക്ക് ഇമെയില്‍ വഴി ഒരു പിഡിഎഫ് ഫയല്‍ ലഭിച്ചാല്‍, ആ ഫയല്‍ സേവ് ചെയ്യുന്നതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കേണ്ടതാണ്.

1. ആദ്യം മെയില്‍ ആപ്പില്‍ പിഡിഎഫ് ഫയല്‍ തുറക്കുക.

2. ഇമെയിലില്‍ പോപ് അപ്പ് ചെയ്യുന്ന ഫയലില്‍ ക്ലിക്ക് ചെയ്യുക. 'ഫോഴ്‌സ് ടച്ച്' പിന്തുണയുണ്ടെങ്കില്‍ നിങ്ങളുടെ ഉപകരണം ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക.

3. ഫയല്‍ തുറന്നതിനു ശേഷം 'Share' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

4. സാഹചര്യത്തെ ആശ്രയിച്ച് നിങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്‌ബോക്‌സ് തിരഞ്ഞെടുക്കുക.

5. പ്രാദേശികമായി നിങ്ങളുടെ ഫയലുകള്‍ സൂക്ഷിക്കണെമെങ്കില്‍ Save to File> Folder>Add എന്നു ചെയ്യുക. നിങ്ങളുടെ ഫയല്‍ ഇപ്പോള്‍ ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.

ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ നിന്നും പിഡിഎഫ് ഷെയര്‍ ചെയ്യുന്നു

നിങ്ങളുടെ ഉപകരണത്തില്‍ സേവ് ചെയ്തിരിക്കുന്ന ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ഫയല്‍ തുറക്കുക.

2. ഷെയര്‍ ചെയ്യാനുളള പിഡിഎഫ് ഫയല്‍ തിരഞ്ഞെടുക്കുക.

3. ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ നിന്നും പിഡിഎഫ് ഫോര്‍വേഡ് ചെയ്യുക

1. ആദ്യം ഫയല്‍ തുറക്കുക.

2. അപ്പോള്‍ Reply, Forward, Printout എന്നീ ബട്ടണുകള്‍ കാണാം. അതില്‍ നിന്നും Forward എന്ന ബട്ടണ്‍ തിരഞ്ഞെടുക്കുക.

3. ഫയല്‍ അറ്റാച്ച്‌മെന്റ് ഉള്‍പ്പെടുത്തുന്നതിനായി, വിന്‍ഡോയില്‍ ഉള്‍പ്പെടുത്തുക എന്നത് തിരഞ്ഞെടുക്കുക.

ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ നിന്നും പ്രിന്റ് ചെയ്യുക

1. ഫയല്‍ ആക്‌സസ് ചെയ്യുന്നതിനായി ഇമെയില്‍ അല്ലെങ്കില്‍ ഫയല്‍ ഉപയോഗിക്കുക.

2. 'Share' ല്‍ ക്ലിക്ക് ചെയ്യുക.

3. തുടര്‍ന്ന് 'Print' എന്നതിലും.

4. ഇനി പ്രിന്റര്‍ തിരഞ്ഞെടുത്ത് എത്ര പകര്‍പ്പ് വേണമെന്നതും തിരഞ്ഞെടുക്കുക.

5. അവസാനം പ്രിന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ PDF-കള്‍ വ്യാഖ്യാനിക്കുന്നു

ഡോക്യുമെന്റുകളും ഇമേജുകളും വ്യാഖ്യാനിക്കുന്നതിന് ധാരാളം ആപ്ലിക്കേഷനുകള്‍ ഇന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ട്. എന്നിരുന്നാലും നിങ്ങളുടെ ഉപകരണത്തില്‍ അതിനുളള ഓപ്ഷനുകളും ഉണ്ട്. അതു ചെയ്യാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ഫയല്‍ ആക്‌സസ് ചെയ്യുന്നതിന് നിങ്ങളുടെ ഇമെയിലോ ഫയലോ ഉപയോഗിക്കുക.

2. 'Markup available at the topright corner' എന്ന ബട്ടണില്‍ ടാപ്പു ചെയ്യുക.

3. ചുവടെ കാണുന്ന അനോട്ടേഷന്‍ ടൂളുകള്‍ (വ്യാഖ്യാന ടൂളുകള്‍) ഉപയോഗിക്കുക.

4. 'Done'ല്‍ ക്ലിക്ക് ചെയ്യുക.

ആദ്യം ഫയല്‍ സേവ് ചെയ്തതിനു ശേഷം ആ ഫയല്‍ വ്യഖ്യാനിക്കുക. നിങ്ങള്‍ നേരിട്ട് ആ ഫയല്‍ വ്യാഖ്യാനിക്കുകയാണെങ്കില്‍ Reply all, New message or Discard Changes തിരഞ്ഞെടുക്കണം.

ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ എഡിറ്റിംഗ് അല്ലെങ്കില്‍ സൈനിംഗ് ചെയ്യുന്നു

നിര്‍ഭാഗ്യവശാല്‍, ഒരു ഡോക്യുമെന്റ് ഒപ്പിടാനോ അല്ലെങ്കില്‍ എഡിറ്റ് ചെയ്യാനോ ഒരു അന്തര്‍നിര്‍മ്മിത സവിശേഷത ഇല്ല. അതിനായി നിങ്ങള്‍ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷനെ ആശ്രയിക്കേണ്ടിയിരിക്കും. അതാണ്,

. പിഡിഎഫ്ഫില്ലര്‍ (PDFfiller)

. അഡോബ് ഫില്‍ ആന്റ് സൈന്‍ (Adobe Fill & Sign)

. അഡോബ് അക്രോബാറ്റ് സിന്നര്‍ (Adobe Acrobat sinner)

സ്മാര്‍ട്ട്‌ഫോണില്‍ മികച്ച പോട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ്പ്, ആക്ഷന്‍ ഫോട്ടോകള്‍ എടുക്കാന്‍ പഠിക്കാം

Best Mobiles in India

English Summary

How to manage PDF files on iOS devices