ആന്‍ഡ്രോയിഡ് ആപുകള്‍ ഇന്റേണല്‍ മെമ്മറിയില്‍ നിന്ന് എസ്ഡി കാര്‍ഡിലേക്ക് മാറ്റാന്‍.....!


പുതിയ അപ്‌ഡേറ്റുകള്‍ക്കായോ അല്ലെങ്കില്‍ പുതിയ ഒരു ആപിനായോ നിങ്ങളുടെ ഫോണിലെ ഇന്റേണല്‍ മെമ്മറിയില്‍ സ്ഥലം ഉണ്ടാകാതിരിക്കുക എന്ന പ്രശ്‌നം എത്ര തവണ നിങ്ങള്‍ നേരിട്ടിട്ടുണ്ടാവും. ഇത് മിക്കവാറും നമ്മളല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്, ഇതില്‍ വലിയ അത്ഭുതവും നിങ്ങള്‍ക്ക് തോന്നാനിടയില്ല.

Advertisement

ഇത് സംഭവിക്കുമ്പോള്‍ നിങ്ങളല്ലാവരും വളരെ അസ്വസ്ഥരായിരിക്കും, മാത്രമല്ല ഫോണില്‍ ഇന്റേണല്‍ മെമ്മറിയില്‍ കൂടുതല്‍ സ്ഥലം വേണമെന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ വേഗത്തില്‍ കാശ് ചെലവില്ലാതെ ഈ പ്രശ്‌നത്തെ മറി കടക്കാവുന്നതാണ്. തീര്‍ച്ചയായും ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് വാങ്ങുക എന്നതല്ലാത്ത ഒരു പരിഹാരമാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.

Advertisement

ഈ പ്രശ്‌നം നേരിടുകയാണെങ്കില്‍ നിങ്ങളുടെ ആപ്ലിക്കേഷനുകളെ എപ്പോഴും കൂടുതല്‍ മെമ്മറി സ്ഥലത്തിനായി എസ്ഡി കാര്‍ഡിലേക്ക് മാറ്റാവുന്നതാണ്. ഇതങ്ങനെയാണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണെങ്കില്‍ നിങ്ങളെ സഹായിക്കാനുളള കുറച്ച് ടിപ്‌സുകളാണ് താഴെ പറയാന്‍ പോകുന്നത്.

1

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിന്റെ ഹോം സ്‌ക്രീനിലെ ആപ് ഡ്രോവറില്‍ നിന്നോ ഫോണിന്റെ മെനു ബട്ടണുകളില്‍ നിന്നോ കണ്ടെത്താവുന്ന ഐക്കണുകളില്‍ നിന്ന് സെറ്റിംഗ്‌സ് പാനല്‍ തുറക്കുക.

2

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റില്‍ എന്താണോ ഉളളത് അതിനനുസരിച്ച് ആപ്ലിക്കേഷന്‍സ്, ആപ്‌സ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ മാനേജര്‍ എന്നിവയിലേതെങ്കിലുമൊന്ന് ടാപ് ചെയ്യുക. ഇതു കണ്ടുപിടിക്കുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

3

ആന്‍ഡ്രോയിഡ് 2.2-ലാണ് ഉളളതെങ്കില്‍ ആപ്ലിക്കേഷന്‍സ് ലിസ്റ്റ് തുറക്കുന്നതിനായി മാനേജ് ആപ്ലിക്കേഷന്‍സ് ടാപ് ചെയ്യുക. പുതിയ പതിപ്പുകളില്‍ ഇതുകൂടാതെ തന്നെ നിങ്ങള്‍ക്ക് ആപ്‌സിന്റെ ലിസ്റ്റ് കാണാവുന്നതാണ്.

4

അടുത്തതായി എസ്ഡി കാര്‍ഡിലേക്ക് നീക്കാന്‍ ആഗ്രഹിക്കുന്ന ആപില്‍ ടാപ് ചെയ്യുക. മൂവ് ടു എസ്ഡി കാര്‍ഡ് എന്ന ബട്ടണ്‍ നിങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിക്കുന്നതാണ്. അതിലും ടാപ് ചെയ്യുക. ഈ ബട്ടണ്‍ ഗ്രേ നിറത്തിലാണെങ്കില്‍ ആ ആപ് എസ്ഡി കാര്‍ഡിലേക്ക് മാറ്റുന്നതിനെ പിന്തുണയ്ക്കുന്നില്ലന്നര്‍ത്ഥം. നിങ്ങളുടെ കൈയിലുളള ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ബട്ടണ്‍ കാണുന്നില്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ആപുകളെ എസ്ഡി കാര്‍ഡിലേക്ക് നീക്കുന്നതിനെ പിന്തുണക്കുന്നില്ല എന്നാണ് അര്‍ത്ഥം.

5

ഇതോടകം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചിരിക്കും. ഇനി ഒരുപക്ഷെ സാധിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് ലിങ്ക്2എസ്ഡി തുടങ്ങിയ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളെ ഏതൊക്കൈ ആപുകള്‍ എസ്ഡി കാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് വേഗത്തില്‍ അറിയിക്കുന്നതാണ്.

Best Mobiles in India

English Summary

Here we look the steps to Move Android Apps From Internal Memory to SD Card.