ഓണ്‍ലൈനില്‍ എന്‍പിഎസ് അക്കൗണ്ട് എങ്ങനെ തുറക്കാം?


എന്‍പിഎസ് അക്കൗണ്ട്, അതായത് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം എന്നത് ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റ് സേവിങ്ങ്‌സ് അക്കൗണ്ടാണ്. നിക്ഷേപിക്കുന്ന പണത്തിന് നികുതി ഇളവ് ലഭിക്കുന്നു.

Advertisement

18നും 60നും ഇടയ്ക്ക് പ്രായമുളള ഏതൊരു ഇന്ത്യന്‍ പൗരനും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പണി എടുക്കുന്നവര്‍, മറ്റു സംരഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം ഈ പദ്ധതിയില്‍ ചേരാം.

Advertisement

ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് പ്രീ-ബുക്കിങ്ങ് അറിയാം!

എന്‍പിഎസ് അക്കൗണ്ട് നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തുറക്കാം. എന്നാല്‍ അതിനായി ഈ കാര്യങ്ങള്‍ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.

1. മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സൗകര്യമുളള സജീവ ബാങ്ക് അക്കൗണ്ട്.

2. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത ആധാര്‍ നമ്പര്‍.

3. ഫോട്ടോഗ്രാഫിന്റെ സ്‌കാന്‍ കോപ്പി, റെദ്ദാക്കിയ ഒപ്പിട്ട ചെക്ക്.

4. മിനിമം 500 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കണം.

എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനില്‍ എങ്ങനെ തുറക്കാം..

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ ഇഎന്‍പിഎസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതായത് https://enps.nsdl.com/eNPS/NationalPensionSystem.html. ഹോം പേജിന്റെ വലതു ഭാഗത്ത് 'രജിസ്‌ട്രേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2

ഓണ്‍ലൈന്‍ വരിക്കാരുടെ രജിസ്‌ട്രേഷന്‍ പേജ് തുറക്കും. അവിടെ നിന്നും 'ന്യൂ രജിസ്‌ട്രേഷന്‍, അനുയോജ്യമായ വിഭാഗം, ആധാര്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്ത് OTP സൃഷ്ടിക്കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP എന്റര്‍ ചെയ്യുക. അതിനു ശേഷം 'Continue' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

'Continue' എന്നതില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഒരു അക്‌നോളജ്‌മെന്റ് നമ്പര്‍ നിങ്ങളുടെ പേരും ടൈം സ്റ്റാമ്പും ഉപയോഗിച്ച് സൃഷ്ടിക്കും. അതിനു ശേഷം 'OK' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4

നിങ്ങളുടെ വ്യക്തിഗത നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടും. അത് നിങ്ങള്‍ നല്‍കിയതിനു ശേഷം വിശദാംശങ്ങള്‍ പരിശോധിച്ച് 'Save and Proceed' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5

അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങ് സൗകര്യമുളള നിങ്ങളുടെ ബാങ്കിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. ബാങ്കിന്റെ വിശദാംശങ്ങള്‍ നല്‍കിയതിനു ശേഷം അടുത്ത ഘട്ടത്തിലേക്കു പോകാനായി 'Save and Proceed' ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6

ഈ ഘട്ടത്തില്‍ ഇക്വിറ്റി ഫണ്ടുകള്‍ക്ക് പരമാവധി 50 ശതമാനം വരെ പ്രാബല്യത്തില്‍ വരുന്നതിന് നാല് ലഭ്യമായ ഫണ്ടുകള്‍ക്കിടയില്‍ പോര്‍ട്ട്‌ഫോളിയോ അനുവദിക്കണം എന്ന് നിങ്ങള്‍ ആവശ്യപ്പെടും. ഒരിക്കല്‍ നിങ്ങള്‍ അലോക്കേഷന്‍ നല്‍കിയാല്‍ നോമിനിയുടെ വിശദാംശങ്ങള്‍ പുതുക്കേണ്ടതുണ്ട്.

സ്‌റ്റെപ്പ് 7

നിങ്ങള്‍ നോമിനി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ റദ്ദാക്കപ്പെട്ട ചെക്ക്, ഫോട്ടോഗ്രാഫ്, നിങ്ങളുടെ സ്‌പെസിമെന്‍ സിഗ്നേച്ചര്‍ എന്നിവ അപ്‌ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 8

അവസാന ഘട്ടത്തില്‍, കുറഞ്ഞത് 500 രൂപ നിങ്ങളുടെ നെറ്റ്ബാങ്കിങ്ങ് വഴിയോ ക്രഡിറ്റ് കാര്‍ഡ് വഴിയോ അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇതില്‍ കുറച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്നു.

സ്റ്റെപ്പ് 9

പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, പേയ്‌മെന്റ് രസീതിന്റെ കൂടെ നിങ്ങളുടെ പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ജനറേറ്റ് ചെയ്യും.

സ്‌റ്റെപ്പ് 10

നിങ്ങളുടെ ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് UIDAI അയയ്ക്കുന്ന OPT സമര്‍പ്പിച്ചു കൊണ്ട് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് 'Download Registration Form/E Sign' ക്ലിക്ക് ചെയ്യുക.

ആധാര്‍ കാര്‍ഡ് ലിങ്കിങ്ങ്: സമയപരിധി അറിയാം!

Best Mobiles in India

English Summary

The eNPS facility of National Pension System Trust allows opening of individual pension accounts under NPS and making initial and subsequent contribution to Tier I and Tier II accounts.