യൂട്യൂബ് വീഡിയോകള്‍ പശ്ചാത്തലത്തില്‍ എങ്ങനെ പ്ലേ ചെയ്യാം?


ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നാണ് ആന്‍ഡ്രോയിഡ്. അതിനാല്‍ തന്നെ അതില്‍ നിരവധി ടിപ്‌സുകളും ഒളിഞ്ഞിരിപ്പുണ്ട്.

Advertisement

പലരും വിചാരിക്കുന്നത് റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ് മൊബൈലില്‍ മാത്രമാണ് മികച്ച ടിപ്‌സുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതെന്ന്. എന്നാല്‍ അങ്ങനെയല്ല, റൂട്ട് ചെയ്യാത്ത നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈലുകളിലും നിങ്ങള്‍ക്ക് ഉപയോഗപ്രദമായ നിരവധി ടിപ്‌സുകള്‍ ഉണ്ട്.

Advertisement

അതു പോലൊരു രസകരമായ സവിശേഷതയാണ് നിങ്ങളുടെ പ്രീയപ്പെട്ട യൂട്യൂബ് വീഡിയോകള്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാം എന്നുളളത്. എന്നാല്‍ റൂട്ട് ചെയ്യാത്ത മൊബൈലുകളില്‍ പശ്ചാത്തല വീഡിയോകള്‍ പ്ലേ ചെയ്യാന്‍ കഴിയില്ല എന്നാണ് ഏറെ പേരും വിചാരിക്കുന്നത്.

എന്നാല്‍ ഇവിടെ നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്യാതെ തന്നെ എങ്ങനെ പശ്ചാത്തലത്തില്‍ വീഡിയോകള്‍ പ്ലേ ചെയ്യാം എന്നുളളതിന് മികച്ച ടിപ്‌സ് കൊടുക്കുകയാണ്. ഇതിനായി ആന്‍ഡ്രോയിഡ് ആപ്പ് നിങ്ങള്‍ക്ക് ആവശ്യമാണ്.

ഇനി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക. മൂന്ന് രീതിയാണ് ഇവിടെ ഞങ്ങള്‍ കൊടുക്കുന്നത്.


1. Awasome Pop-up Video ആപ്പ് ഉപയോഗിക്കുക

Advertisement

സ്റ്റെപ്പ് 1: ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും Awesome Pop-up Video ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്റ്റെപ്പ് 2: ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ ആപ്പ് തുറക്കുക, നിങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യപ്പെട്ട വീഡിയോകള്‍ ലോഡ് ചെയ്യും.

സ്റ്റെപ്പ് 3: അടുത്തതായി നിങ്ങള്‍ സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക. അവിടെ നിങ്ങളുടെ ഇഷ്ടപ്പെട്ട വീഡിയോകള്‍ തിരയാം.

സ്റ്റെപ്പ് 4: ഇനി പശ്ചാത്തലത്തില്‍ പ്ലേ ചെയ്യേണ്ട വീഡിയോയില്‍ ടാപ്പ് ചെയ്യുക. പ്ലേ ചെയ്യേണ്ട വീഡിയോ ലോഡ് ചെയ്യുന്നതാണ്. ലോഡ് ചെയ്തു കഴിഞ്ഞാല്‍, യൂട്യൂബ് വീഡിയോ ലോഡ് ചെയ്യുന്നതായി നിങ്ങള്‍ക്ക് ഒരു പോപ് അപ്പ് കാണാം.

Advertisement

ഇത്രയും ചെയ്താല്‍ മതി. ഇനി നിങ്ങളുടെ വീഡിയോകള്‍ എല്ലായിപ്പോഴും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കും. വീഡിയോ അടയ്ക്കാതെ തന്നെ മറ്റു കാര്യങ്ങളും നിങ്ങള്‍ക്ക് ഫോണില്‍ ചെയ്യാം.


2. Flytube ഉപയോഗിച്ച്

സ്റ്റെപ്പ് 1: ആദ്യം Flytube എന്ന ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്റ്റെപ്പ് 2: ഇനി ആപ്ലിക്കേഷന്‍ തുറന്ന്, അവിടെ ആവശ്യപ്പെടുന്ന അനുമതികള്‍ നല്‍കുക. യൂട്യൂബ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ മറക്കരുത്. Flytube ഉപയോഗിക്കുമ്പോള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ അപ്രാപ്തമാക്കുക.

സ്റ്റെപ്പ് 3: ഇനി ഒരു സ്‌ക്രീന്‍ തുറന്നു വരുന്നതു കാണാം. അവിടെ യൂട്യൂബ് ആപ്ലിക്കേഷനില്‍ ചെയ്യുന്നതു പോലെ നിങ്ങളുടെ യൂട്യൂബ് വീഡിയോക്കായി തിരയുക.

Advertisement

സ്റ്റെപ്പ് 4: തിരഞ്ഞതിനു ശേഷം ആ വീഡിയോയില്‍ ക്ലിക്ക് ചെയ്യുക. ഇനി വീഡിയോ തുറക്കാന്‍ ആപ്പ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. അവിടെ Flytube തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5: ഇപ്പോള്‍ നിങ്ങളുടെ വീഡിയോ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യും. ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹമുളളതെല്ലാം ചെയ്യാം.

3. NewPipe ഉപയോഗിച്ച്

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. പകരം F-Droidല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അജ്ഞാത ഉറവിടങ്ങള്‍ (Unknown Sources) പ്രാപ്തമാക്കേണ്ടതുണ്ട്. അതിനായി Settings> Security> Unknown sources> Enable എന്നു ചെയ്യുക.

Advertisement

സ്റ്റെപ്പ് 2: ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ F-Droid ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ആപ്പ് തുറന്ന് NewPipe തിരഞ്ഞെടുത്ത് ആന്‍ഡ്രോയിഡില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്റ്റെപ്പ് 3: NewPipe ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം അത് തുറന്ന്, പശ്ചാത്തലത്തില്‍ പ്ലേ ചെയ്യേണ്ട വീഡിയോ ബ്രൗസ് ചെയ്യുക. അതിനു ശേഷം 'Headphone' ഐക്കണില്‍ ടാപ്പു ചെയ്യുക.

സ്റ്റെപ്പ് 4: ഇപ്പോള്‍ വീഡിയോ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നതാണ്. കൂടാതെ ഇനി ഉപകരണത്തില്‍ മറ്റു ജോലികളും നിങ്ങള്‍ക്ക് ചെയ്യാനാകും.

പിക്സൽ ലോഞ്ചർ പ്ളേ സ്റ്റോറിൽ എത്തി; ഇനി എല്ലാ ഫോണിലും ഉപയോഗിക്കാം!

Best Mobiles in India

English Summary

How to Play YouTube Videos in Background Without Rooting Your Android Mobile