പിസിയില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഇതാ ഒരു മാര്‍ഗ്ഗം


ദിവസവും 400 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. ആഗോളമായി ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റാഗ്രാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇമേജുകള്‍, വീഡിയോകള്‍, സ്‌റ്റോറികള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പോസ്റ്റു ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കഴിയും. എന്നിരുന്നാലും ഫീച്ചറുകളുടേയും പ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാനത്തില്‍ പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പ് വളരെ പരിമിതമാണ്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ ഡേറ്റകള്‍ ഡിലീറ്റ്, ഡിസേബിള്‍, ഡൗണ്‍ലോഡ് എന്നിവ ചെയ്യുന്നതിനോടൊപ്പം മറ്റുളളവര്‍ അയച്ച കുറിപ്പുകള്‍ കാണുന്നതിനു മാത്രമാണ് ഡെസ്‌ക്‌ടോപ്പ് വേര്‍ഷന്‍ അനുവദിക്കുന്നത്.

ഒരു പിസിയില്‍ നിന്നും ഇന്‍സ്റ്റാഗ്രാമിലേക്ക് ഇമേജ് പോസ്റ്റ് ചെയ്യണമെങ്കില്‍ ഇങ്ങനെ ചെയ്യാം. അതും നേരിട്ട് ഇന്‍സ്റ്റാഗ്രാം വെബ്‌സൈറ്റിലൂടെ. അതിനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ഇവിടെ ആദ്യം ചെയ്യേണ്ടത് ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 'വേര്‍ഷന്‍ 67' ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്‌റ്റോള്‍ ചെയ്യുക. തുടര്‍ന്ന് ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. നിങ്ങളുടെ പിസിയില്‍ അല്ലെങ്കില്‍ മാക്കില്‍ ഗൂഗിള്‍ ക്രോം തുറക്കുക.

2. അതിനു ശേഷം www.instagram.com എന്നതിലേക്കു പോയി ലോഗിന്‍ ചെയ്യുക.

3. മുകളില്‍ വലത് കോണിലുളള മൂന്ന് ലംബ ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

4. ശേഷം 'More tools' എന്നതിലേക്കു പോയി 'Developers tools'ല്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Developers tools തുറക്കാനായി Ctrl+Shift+C അമര്‍ത്താം.

5. തുടര്‍ന്ന് 'Developers page' ല്‍ 'Elements option' ന്റെ ഇടതു ഭാഗത്തായി കാണുന്ന 'Mobile icon' എന്നതില്‍ ക്ലിക്ക് ചെയ്യുക.

6. ഇനി വെബ്‌പേജ് വീണ്ടും റീലോഡ് ചെയ്യുക.

7. അടുത്തതായി പേജിന്റെ താഴെ നടവില്‍ കാണുന്ന '+' ചിഹ്നം ക്ലിക്ക് ചെയ്യുക.

8. ഇനി ലൊക്കേഷനിലേക്ക് നാവിഗേറ്റ് ചെയ്ത്, നിങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇമേജ് തിരഞ്ഞെടുക്കുക. ശേഷം 'Next' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

9. ഇനി ക്യാപ്ഷന്‍, ലൊക്കേഷന്‍ എന്നിവ പോസ്റ്റില്‍ ചേര്‍ക്കുക. വേണമെങ്കില്‍ ആളുകളെ ടാഗും ചെയ്യാം.

10. ഇനി ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളുടെ പോസ്റ്റ് അപ്‌ലോഡ് ചെയ്യുന്നതിന് മുകളില്‍ വലതു കോണില്‍ കാണുന്ന 'Share' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്പൈഡർമാൻ PS4 ഗെയിം സെപ്റ്റംബർ 7 മുതൽ; അതിന് മുമ്പ് കണ്ടുനോക്കേണ്ട ചില സ്പൈഡർമാൻ സിനിമകൾ!

Most Read Articles
Best Mobiles in India
Read More About: instagram computer how to

Have a great day!
Read more...

English Summary

How To Post Images on Instagram Using Laptop