ഐപി അഡ്രസ്സ്‌ സുരക്ഷിതമാക്കുന്നത്‌ എങ്ങനെ?


കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള എല്ലാ ഉപകരണങ്ങള്‍ക്കും ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ നല്‍കുന്ന മേല്‍വിലാസമാണ്‌ ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍ ( ഐപി) അഡ്രസ്സ്‌ . സംഖ്യകള്‍ മാത്രം അടങ്ങിയിട്ടുള്ള ഈ ഐപി അഡ്രസ്സ്‌ സാധാരണ മേല്‍വിലാസത്തിന്‌ സമാനമാണ്‌. ഇത്‌ നിങ്ങളെ ഓണ്‍ലൈനില്‍ തിരിച്ചറിയാനുള്ള ഉപാധിയാണ്‌.

Advertisement


ശരിയായ സുരക്ഷ നടപടികള്‍ സ്വീകരിച്ചിട്ടില്ല എങ്കില്‍ ഇന്റര്‍നെറ്റില്‍ ഒന്നും സുരക്ഷിതമായിരിക്കില്ല.

നിങ്ങള്‍ ഒരു വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുമ്പോള്‍ ഹോസ്‌റ്റ്‌ കമ്പ്യൂട്ടറിന്‌ നിങ്ങള്‍ എവിടെയാണന്ന്‌ കാണാന്‍ കഴിയും കൂടാതെ നിങ്ങള്‍ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ എന്തെല്ലാമാണ്‌ ചെയ്യുന്നതെന്നും അറിയാന്‍ കഴിയും .

Advertisement

സാധ്യമാകുമ്പോള്‍ എല്ലാം ഇന്റര്‍നെറ്റ്‌ സെര്‍വറുകളില്‍ നിന്നെല്ലാം പൊതു ഐപി അഡ്രസ്സ്‌ മറച്ച്‌ വയ്‌ക്കണം .

ഐപി അഡ്രസ്സ്‌ സുരക്ഷിതമാക്കാനുള്ള വഴികള്‍

വിപിഎന്‍ ഉപയോഗിക്കുക

വിപിഎന്‍ അഥവ വിര്‍ച്വല്‍ പ്രൈവറ്റ്‌ നെറ്റ്‌വര്‍ക്‌ നിങ്ങളുടെ ഓണ്‍ലൈന്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. ഓണ്‍ലൈനിലെ വിവരങ്ങള്‍ രഹസ്യ കോഡിലേക്ക്‌ മാറ്റി പ്രത്യേക സെര്‍വര്‍ വഴി അയക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌.

ഇതിന്‌ പുറമെ സൗജന്യമായും വില നല്‍കിയും ഉപയോഗിക്കാവുന്ന നിരവധി വിപിഎന്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടത്തിന്‌ അനുസരിച്ച്‌ തിരഞ്ഞെടുക്കാം. പ്രോക്‌സി എന്ന മറ്റൊരു സംഗതി കൂടിയുണ്ട്‌. ഐപി അഡ്രസ്സ്‌ മറച്ചു വച്ച്‌ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന പ്രത്യേക ഹബ്ബാണ്‌ ഇത്‌.

റൗട്ടറും ഫയര്‍വോളും അപ്‌ഡേറ്റ്‌ ചെയ്യുക

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക്‌ ഡേറ്റ കൊണ്ടുപോകുന്നത്‌ റൗട്ടര്‍ ആണ്‌. ഫയര്‍വോള്‍ ആകട്ടെ പുറമെ നിന്നും ഈ ഡേറ്റ അനധികൃതമായി ആക്‌്‌സസ്‌ ചെയ്യുന്നത്‌ തടയും.

അതിനാല്‍ റൗട്ടറിന്‌ അധികൃതര്‍ നല്‍കിയ പാസവേഡ്‌ മാറ്റാന്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുക. പ്രോഗ്രാമിന്റെ ഭാഗമായി തരുന്ന പാസ്‌ വേഡ്‌ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും . ഐഎസ്‌പി നല്‍കുന്നതും സമാനമാണ്‌ ഇതും ഓണ്‍ലൈനില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

വിന്‍ഡോസ്‌ പിസിയില്‍ കീകോമ്പനിഷേന്‍ ഷോര്‍ട്‌കട്ട്‌ എങ്ങനെ ഉണ്ടാക്കാം?

അനോണിമസ്‌ പ്രോക്‌സി സെര്‍വര്‍

നിങ്ങളുടെ നെറ്റ്‌വര്‍ക്കിനും ഇന്റര്‍നെറ്റിനും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന സെര്‍വറുകളാണിത്‌. സാധാരണയായി അനോണിമസ്‌ പ്രോക്‌സി സെര്‍വര്‍ നിങ്ങളുടേതിന്‌ പകരം സ്വന്തം ഐപി അഡ്രസ്സ്‌ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഡേറ്റയ്‌ക്ക്‌ അപേക്ഷിക്കും.

അതിനാല്‍ ഹോസ്‌റ്റിന്‌ നിങ്ങളുടെ ഐപി അഡ്രസ്സിന്‌ പകരം പ്രോക്‌സിയുടെ ഐപി അഡ്രസ്സ്‌ ആയിരിക്കും ലഭിക്കുക.

പ്രോക്‌സി സെര്‍വറുകള്‍ക്ക്‌ വേണ്ട ഉപകരണങ്ങള്‍

പ്രോക്‌സി സെര്‍വറുകളെ സപ്പോര്‍ട്ട്‌ ചെയ്യുന്ന നിരവധി ഉപകരണങ്ങള്‍ സൗജന്യമായിട്ടും അല്ലാതെയും ഇന്റര്‍നെറ്റില്‍ ലഭ്യമാകും.

ഫയര്‍ഫോക്‌സിന്റെ അനുബന്ധഭാഗമായി വരുന്ന സ്വിച്ച്‌ പ്രോക്‌സിക്ക്‌ നിരവധി പ്രോക്‌സി സെര്‍വറുകള്‍ ഉണ്ട്‌ വെബ്‌ ബ്രൗസറില്‍. ഇത്‌ നിശ്ചിത ഇടവേളകളില്‍ തനിയെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ സ്വിച്ച്‌ ചെയ്യും.

ഇതിന്‌ പുറമെ സെറ്റിങ്‌സ്‌ പ്രൈവറ്റായി മാറ്റുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ അറിയാത്തവര്‍ നിങ്ങളെ വിളിക്കില്ല.

Best Mobiles in India

English Summary

Generally, each and every device including a computer and mobile phones are assigned with a numerical label called the Internet Protocol (IP) address....