നിങ്ങളുടെ യുഎസ്ബി പെൻഡ്രൈവിന് പാസ്സ്‌വേർഡ് സെറ്റ് ചെയ്യുന്നത് എങ്ങനെ?


ഫോണും കംപ്യൂട്ടറുമെല്ലാം നമ്മൾ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന പോലെ നമ്മുടെ വ്യക്തിഗതവും തൊഴിൽപരവുമായ ഫയലുകൾ എല്ലാം തന്നെ അടങ്ങുന്ന പെൻഡ്രൈവുകളും സുരക്ഷിതമാക്കൽ ഇന്നത്തെ കാലത്ത് അനിവാര്യമാണല്ലോ. ഇതിനായി ഒരുപാട് മാർഗ്ഗങ്ങളുണ്ട്. ഇവയിൽ ഏറ്റവും എളുപ്പവും സുഗമവുമായ ചില മാർഗ്ഗങ്ങൾ വിവരിക്കുകയാണിവിടെ.

Advertisement

BitLock ഉപയോഗിച്ച് പാസ്സ്‌വേർഡ് സെറ്റ് ചെയ്യുന്നതിന്

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് USB പെൻഡ്രൈവ് ബന്ധിപ്പിക്കുക. ഡ്രൈവിൽ വലത് ക്ലിക്കുചെയ്ത് BitLocker on എന്നത് തിരഞ്ഞെടുക്കുക.

Use password to protect the drive തിരഞ്ഞെടുക്കുക.

ശേഷം ഇഷ്ടമുള്ള പാസ്‌വേഡ് സെറ്റ് ചെയ്യുക.

ഭാവിയിൽ ഉപയോഗിക്കുന്നതിനോനായി പാസ്സ്‌വേർഡ് നെക്സ്റ്റ് ഓപ്ഷനുകൾ ക്ലിക്ക് ചെയ്ത ശേഷം സേവ് ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാം.

ഇനി എൻക്രിപ്ഷൻ പ്രക്രിയ ആരംഭിക്കും. അത് കഴിയുന്നതോടെ നിങ്ങൾ സജ്ജമാക്കിയ പാസ്വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഡ്രൈവ് സുരക്ഷിതമാകും.

Advertisement
Wondershare ഉപയോഗിച്ച് യുഎസ്ബി പെൻഡ്രൈവ് സംരക്ഷിക്കുന്നതിന്

Wondershare USB Drive Encryption ഇൻസ്റ്റാൾ ചെയ്യുക.

ശേഷം ഈ സോഫ്റ്റ്വെയർ തുറന്ന് നിങ്ങളുടെ കമ്പ്യൂട്ടറിൽ പെൻ ഡ്രൈവ് ബന്ധിപ്പിച്ച ശേഷം അത് സെലെക്റ്റ് ചെയ്യുക. ശേഷം എത്രത്തോളം ഭാഗം നിങ്ങൾക്ക് സുരക്ഷിതമാക്കണോ അത് തിരഞ്ഞെടുക്കുക.

ശേഷം വരുന്ന സ്‌ക്രീനിൽ നിങ്ങൾക്ക് ഇഷ്ടമുള്ള യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ തിരഞ്ഞെടുക്കാം.

ശേഷം OK ബട്ടൺ ക്ലിക്ക് ചെയ്യുക. അതോടെ നിങ്ങളുടെ പെൻഡ്രൈവ് സുരക്ഷിതമായി.

DiskCrytor ഉപയോഗിച്ച് എങ്ങനെ പാസ്സ്‌വേർഡ് സെറ്റ് ചെയ്യാം?

സിസ്റ്റം പാർട്ടീഷൻ ഉൾപ്പെടെ എല്ലാ ഡിസ്ക് പാർട്ടീഷനുകളും എൻക്രിപ്ഷൻ ചെയ്യുന്ന ഓപ്പൺ എൻക്രിപ്ഷൻ സൊല്യൂഷൻ ആണ് DiskCryptor. ഇത് വഴി എങ്ങനെ നിങ്ങളുടെ പെൻഡ്രൈവ് സുരക്ഷിതമാക്കാൻ എന്ന് നോക്കാം.

ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം DiskCryptor തുറന്ന് യുഎസ്ബി ഡ്രൈവ്, ഇന്റർഫെയിസിൽ നിന്നും ക്ലിക്ക് ചെയ്യണം. ശേഷം "Encrypt" ബട്ടൺ ക്ലിക്ക് ചെയ്യുക.

ഒരു പോപ്പ്അപ്പ് വിൻഡോ തുറക്കുകയും നിങ്ങൾ എൻക്രിപ്ഷൻ പ്രോസസ് തിരഞ്ഞെടുക്കാൻ ചോദിക്കുകയും ചെയ്യും. അതിൽ മാറ്റങ്ങളൊന്നും വരുത്താതെ നെക്സ്റ്റ് ക്ലിക്ക് ചെയ്യുക. ഇനി നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകിച്ച് മാറ്റണം എങ്കിൽ, അതിനെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ അവയും പരിശോധിക്കാം.

അടുത്ത വിൻഡോയിൽ നിങ്ങൾ പാസ്വേഡ് നൽകണം. അതിൽ ശക്തമായ പാസ്വേഡ് നൽകുകയും തുടർന്ന് എൻക്രിപ്ഷൻ ആരംഭിക്കാൻ OK ക്ലിക്കുചെയ്യുകയും ചെയ്യുക.

എൻക്രിപ്ഷൻ പൂർത്തിയാക്കിയ ശേഷം, USB ഡ്രൈവ് ക്ലിക്കുചെയ്യുക, തുടർന്ന് "മൌണ്ട്" ക്ലിക്ക് ചെയ്യുക.

ഇതോടെ ഈ ആപ്പ് ഉപയോഗിച്ചുള്ള പാസ്സ്‌വേർഡ് ഉണ്ടാക്കിയെടുക്കലും നിങ്ങൾ മനസ്സിലാക്കി. അടുത്തതായി Kakasoft USB Security ഉപയോഗിച്ച് എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.

ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ്; സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ്

Kakasoft USB Security

വിൻഡോസ് കമ്പ്യൂട്ടറിൽ നിങ്ങളുടെ USB പെൻ ഡ്രൈവ് പരിരക്ഷിക്കാൻ പാസ്വേഡ് ഉപയോഗിക്കുന്നതിനുള്ള നല്ലൊരു മാർഗ്ഗമാണ് കപാസ്സോഫ്റ്റ് യുഎസ്ബി സുരക്ഷ. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആദ്യം നിങ്ങളുടെ പെൻഡ്രൈവ് പിസിയുടെ ബന്ധിപ്പിക്കുക. ശേഷം ഈ സോഫ്ട്വെയർ എവിടെയാണോ വേണ്ടത് അവിടെ ഇൻസ്റ്റാൾ ചെയ്യുക.

ശേഷം നിങ്ങളുടെ PenDrive തുറന്ന് 'USBSecurity.exe' പ്രവർത്തിപ്പിക്കുകയും പാസ്വേഡ് നൽകുകയുമാണ് വേണ്ടത്.

പാസ്വേഡ് ഉറപ്പിച്ച ശേഷം ‘Protect‘ തിരഞ്ഞെടുക്കുക.

കഴിഞ്ഞു. ഇനി എപ്പോൾ നിങ്ങളുടെ പെൻഡ്രൈവ് തുറക്കാൻ ശ്രമിക്കുമ്പോഴും പാസ്‌വേഡ് ചോദിച്ചുകൊണ്ട് ഒരു വിൻഡോ പ്രത്യക്ഷപ്പെടും.

സമാനമായ മറ്റു ആപ്പുകൾ

ഇതിന് സമാനമായ മറ്റു ചില ആപ്പുകൾ കൂടിയുണ്ട്. അവ കൂടെ ആവശ്യമുള്ളവർക്ക് ഉപയോഗിച്ചു നോക്കാവുന്നതാണ്.

Rohos Disk Encryption

USB Flash Security

StorageCrypt

USB Safeguard

VeraCrypt

Gili USB Stick Encryption

ഏതായാലും ഇത്രയും മാർഗ്ഗങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക് ഇതിൽ ഏറ്റവും ലളിതവും നിങ്ങൾക്ക് തന്നെ തിരഞ്ഞെടുത്ത് ചെയ്തു നോക്കാമല്ലോ.

Best Mobiles in India

English Summary

How To Protect Your USB Pendrive With Password