ഇനി നിങ്ങളുടെ വൈഫൈ ഒരുത്തനും മോഷ്ടിക്കരുത്!! ഈ 10 സുരക്ഷാമാർഗ്ഗങ്ങൾ പാലിക്കുക!


സ്വന്തമായി ഒരു വൈഫൈ മോഡം ഉള്ള പല ആളുകളുടെയും ധാരണ ഒരു പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്തുകഴിഞ്ഞാൽ എല്ലാമായി, ഇനി പേടിക്കേണ്ടതായി ഒന്നുമില്ല എന്നതാണ്. ഫലമോ പല അനധികൃത ഉപയോഗങ്ങളും എന്തിന് ഹാക്കിങ് വരെ നമ്മളറിയാതെ നമ്മുടെ വൈഫൈ മോഡം വഴി സംഭവിക്കും. പറഞ്ഞുവരുന്നത് വൈഫൈ റൂട്ടർ ഉള്ളവർ അത് സെറ്റ് ചെയ്യുമ്പോൾ, സെറ്റ് ചെയ്ത ശേഷം തുടങ്ങി ഓരോ അവസരങ്ങളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കുറിച്ചും മുൻകരുതലുകളെ കുറിച്ചുമാണ്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

നല്ലൊരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കുക

ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നല്ലൊരു പാസ്‌വേഡ് തന്നെയാണ് ഇവിടെ നമ്മൾ ആദ്യമേ ശ്രദ്ധിക്കേണ്ട കാര്യം. പാസ്‌വേഡ് അനാവശ്യമായി മറ്റുള്ളവർക്ക് പങ്കിടാതിരിക്കാനും ശ്രമിക്കുക.

നെറ്റവർക്ക് SSID മാറ്റുക

നിങ്ങളുടെ വൈഫൈ റൂട്ടർ ഏതൊരു വൈഫൈ റൂട്ടറിനെയും പോലെ "default" എന്ന പേരിലായിരിക്കും SSID വരുക. നിങ്ങൾക്ക് ഇത് എളുപ്പം മാറ്റാം. അതിനായി റൂട്ടർ സെറ്റിങ്സിൽ ഉള്ള ബേസിക് സെറ്റിങ്‌സ് പേജ് സന്ദർശിച്ചാൽ മതി.

നെറ്റവർക്ക് എൻക്രിപ്ഷൻ

നമ്മളിൽ പലരും മറക്കുന്ന ഒന്നാണിത്. വൈഫൈ റൂട്ടറിന്റെ പൂർണ്ണമായ സുരക്ഷക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തിയെ തീരൂ. നെറ്റവർക്ക് എൻക്രിപ്ഷൻ ചെയ്യുന്നതോടെ നിലവിലുള്ളതിനെക്കാൾ അധിക സുരക്ഷ റൂട്ടറിന് ലഭിക്കും.

Mac അഡ്രസ്‌ ഫിൽറ്റർ ചെയ്യുക

നിങ്ങളുടെ mac അഡ്രസ്‌ ഫിൽറ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി ആദ്യം നിങ്ങൾക്ക് ബന്ധിപ്പിക്കേണ്ട എല്ലാ ഹാർഡ്‌വെയർ ഉപകരണങ്ങളുടെയും ലിസ്റ്റ് എടുക്കുക. ശേഷം അവയുടെ mac അഡ്രസ്‌ എടുക്കുക. എന്നിട്ട് അവ റൂട്ടർ അഡ്മിനിസ്ട്രേഷൻ പേജിൽ ഉള്ള mac അഡ്രസ്‌ ഫിൽറ്ററിങ്ങിൽ ചേർക്കുക.

വൈഫൈ സിഗ്നൽ പരിധി

നിങ്ങളുടെ വൈഫൈ സിഗ്നലുകൾ നല്ല വിശാലമായ പരിധിയിലേക്ക് ലഭിക്കുന്നതാണ് എങ്കിൽ, നിങ്ങളുടെ വീട്ടിലും പരിസരത്തും മാത്രമായി പരിധി ചുരുക്കാൻ സാധിക്കും. ഇതിനായി റൂട്ടർ സെറ്റിങ്സിൽ ഓപ്ഷനുകൾ ലഭ്യമാണ്.

റൂട്ടർ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യൽ

ഏതൊക്കെ രീതിയിൽ വൈഫൈ റൂട്ടർ സുരക്ഷിതമാക്കാൻ സാധിക്കുമോ അതെല്ലാം നമ്മൾ ചെയ്യേണ്ടതുണ്ട്. അതിനാൽ ചെയ്തുനോക്കാവുന്ന മറ്റൊന്നാണ് വൈഫൈ റൂട്ടർ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ വരുമ്പോൾ യഥാസമയം അപ്‌ഗ്രേഡ് ചെയ്യുക എന്നത്. ഓരോ അപ്ഡേറ്റുകളും പലപ്പോഴും പുതിയ ചില സുരക്ഷാ അപ്ഡേറ്റുകളോടെ ആവും എത്തുക എന്നത് ഓർക്കുക.

റൂട്ടർ ഫയർവാൾ ഉപയോഗിക്കുക

നിങ്ങൾക്ക് ഒരു സൗജന്യ വൈഫൈ പ്ലാൻ ആണ് ഉള്ളത് എങ്കിൽ തീർച്ചയായും മറ്റുള്ളവർ വൈഫൈ ബന്ധിപ്പിക്കുന്നതിനായി നിങ്ങളെ സമീപിക്കും എന്ന് തീർച്ച. ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴും ഒഴിഞ്ഞുമാറൽ നടക്കുകയുമില്ല. അതിനാൽ റൂട്ടർ ഫയർവാൾ ഉപയോഗിക്കുന്നത് നന്നാകും. ഇത് അനധികൃതമായ പല പ്രവർത്തികളും തടയും.

UPnP ഓഫ് ചെയ്യുക

UPnP അഥവാ Universal Plug and Play Protocol വൈഫൈ കണക്ഷൻ പ്രവർത്തനം സുഗമമായി നടത്തുവാൻ ഉപകരിക്കുന്ന ഒന്നാണ്. എന്നാൽ അതേസമയം തന്നെ ഈ സൗകര്യം മുതലെടുത്ത് ഹാക്കർമാർ അടക്കം നിങ്ങളുടെ വൈഫൈ ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ ഈ സൗകര്യം ഓഫ് ചെയ്യുന്നത് നന്നാകും.

ഒരു VPN ഉപയോഗിക്കുക

ഇത് ഇവിടെ മാത്രമല്ല, എല്ലാ സ്ഥലത്തും കൂടുതൽ സുരക്ഷക്കായി ഉപയോഗിക്കേണ്ട ഒന്നാണല്ലോ. നിങ്ങൾക്ക് തന്നെ സ്വന്തമായ ഒരു vpn റൂട്ടർ ആക്കി റൂട്ടറിനെ മാറ്റാം. നിങ്ങളുടെ നെറ്റവർക്ക് സംരക്ഷിക്കാനായി vpn തന്നെ ഒരു സ്വന്തം ഫയർവാൾ ഉണ്ടാക്കുകയും ചെയ്യും.

മറ്റ് സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കാം

ഈ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾക്കെല്ലാം പുറമേയായി മറ്റു സുരക്ഷാ മാർഗ്ഗങ്ങളും നിങ്ങൾക്ക് സ്വീകരിക്കാം. OpenDNS പോലെയുള്ള നിരവധി സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്. കൂടുതൽ സുരക്ഷ ആവശ്യമുള്ളവർക്ക് ഇത്തരം സേവനങ്ങൾ കൂടെ ഉപയോഗിക്കാം.

Most Read Articles
Best Mobiles in India
Read More About: wifi news how to

Have a great day!
Read more...

English Summary

How to Protect Your Wifi Router from Hackers