മാക്കില്‍ എങ്ങനെ സൗജന്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം?


മാക്കില്‍ നിങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? പല കാരണങ്ങളാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കും അതായത് റെക്കോര്‍ഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പിഴവ് വന്നാലോ, ആപ്പില്‍ എന്തെങ്കിലും പ്രശനം ഉണ്ടായാലോ അങ്ങനെ പലതും.

Advertisement


കാര്യം എന്തും ആകട്ടേ. മാക്കില്‍ നിങ്ങളുടെ സ്‌ക്രീനിന്റെ റെക്കോര്‍ഡിംഗ് വളരെ എളുപ്പമാണ്. നിങ്ങള്‍ ചെയ്യേണ്ടത് ആപ്പിളിന്റെ സ്വന്തം ക്വിക്‌ടൈം റണ്‍ ചെയ്യിപ്പിക്കുക എന്നതാണ്. ഇത് ഓരോ മാക്കിലും പ്രീ-ഇന്‍സ്റ്റോള്‍ ചെയ്തിരിക്കും. ഇതു വഴി സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് സവിശേഷത ഉപയോഗിക്കാം.

ക്വിക്‌ടൈം റെക്കോര്‍ഡിംഗില്‍ നിങ്ങള്‍ക്ക് രസകരമായ ചില ഓപ്ഷനുകളും നല്‍കുന്നു. ഉദാഹരണമായി സ്‌ക്രീനിന്റെ ഒരു ഭാഗം മാത്രമായി റെക്കോര്‍ഡ് ചെയ്യാം, ഓഡിയോ ഇന്‍പുട്ട് സ്‌ത്രോതസുകള്‍ തിരഞ്ഞെടുക്കാം എന്നിങ്ങനെ.

Advertisement

നിങ്ങളുടെ മാകില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ഇവിടെ പറയാം.

#1.

നിങ്ങളുടെ ആപ്ലിക്കേഷനില്‍ നിന്നും 'QuickTime Player' ലോഞ്ച് ചെയ്യുക.

#2.

ഫയല്‍> ന്യൂ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

#3. ഒരു ചെറിയ റെക്കോര്‍ഡിംഗ് നിയന്ത്രണ പാനല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ക്ക് മാക് സ്‌ക്രീനില്‍ റെക്കോര്‍ഡ് ചെയ്യാന്‍ 'റെഡ് റെക്കോര്‍ഡ് ബട്ടണ്‍' ക്ലിക്ക് ചെയ്യുക.

#4

റെക്കോര്‍ഡിംഗ് ആരംഭിക്കുമ്പോള്‍, ഒരു ചെറിയ ടിപ്‌സ് അവിടെ കാണും, അതായത് റെക്കോര്‍ഡിംഗ് ആരംഭിക്കാന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സ്‌ക്രീനിന്റെ ഭാഗം മാത്രം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു വിന്‍ഡോ വലിച്ചിടുക (drag) എന്ന്. അവിടെ നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

#5. ഇതെല്ലാം പൂര്‍ത്തിയായി കഴിയുമ്പോള്‍ മെനു ബാറിലെ സ്‌റ്റോപ്പ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക (മാക് സ്‌ക്രീനിന്റെ മുകളിലായി കാണുന്ന ബാറില്‍).

ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു

Best Mobiles in India

English Summary

It's very simple to record the screen on your Mac. All you need to do is run Apple's own QuickTime, which comes pre-installed on every Mac