വാട്‌സ്ആപ്പിലെയും ഫേസ്ബുക്കിലെയും വീഡിയോകോള്‍ റെക്കോഡ് ചെയ്യാം


വീഡിയോ കോളിലൂടെ എത്ര ദൂരത്തുള്ള ആളെയും തത്സമയം കണ്ട് സംസാരിക്കാന്‍ കഴിയും. വീഡിയോ കോളിന്റെ സമയത്ത് ലൈവായിട്ടുള്ള വീഡിയോ ആണ് ഒരു ഡിവൈസില്‍ നിന്നും മറ്റൊന്നിലേക്ക് അയക്കുന്നത്.

Advertisement

സുഹൃത്തുക്കളും ബന്ധുക്കളും ആയി നടത്തുന്ന ചില വീഡിയോകോളുകള്‍ പിന്നീടും ഓര്‍ത്തിരിക്കുന്നതിനായി റെക്കോഡ് ചെയ്ത് സൂക്ഷിക്കാന്‍ നമ്മള്‍ പലപ്പോഴും ആഗ്രഹം തോന്നാറുണ്ട്.

Advertisement

എന്നാല്‍, വാട്‌സ്ആപ്പും ഫേസ്ബുക്കും ഡിഫോള്‍ട്ടായി വീഡിയോ കോള്‍ റെക്കോഡ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ല. എന്നാല്‍ മറ്റ് ചില മാര്‍ഗ്ഗങ്ങളിലൂടെ വാട്‌സ്ആപ്പിലെയും ഫേസ്ബുക്കിലെയും വീഡിയോകോള്‍ വളരെ എളുപ്പം റെക്കോഡ് ചെയ്യാം. ഇതിന് സഹായിക്കുന്ന രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇന്നിവിടെ പറയുന്നത്.

വാട്‌സ്ആപ്പിലെയുംഫേസ്ബുക്കിലെയും വീഡിയോകോളുകള്‍ റെക്കോഡ് ചെയ്യാനുള്ള രണ്ട് മാര്‍ഗങ്ങള്‍ വീഡിയോ കോള്‍ നടക്കുമ്പോള്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ സഹായിക്കുന്ന രണ്ട് വ്യത്യസ്ത സ്‌ക്രീന്‍ റെക്കോഡര്‍ ഉണ്ട്.


1. ഡിയു റെക്കോഡര്‍

സ്‌ക്രീന്‍ റെക്കോഡര്‍ & വീഡിയോ എഡിറ്റര്‍: മികച്ച സ്‌ക്രീന്‍ റെക്കോഡര്‍ ആപ്പുകളില്‍ ഒന്നാണിത്. പോര്‍ട്ടബിള്‍ ആയിട്ടുള്ള ഈ ആപ്പ് യൂസറിന് സ്‌ക്രീനില്‍ കാണുന്ന ഫ്‌ളോട്ടിങ് ഐക്കണിലൂടെ ആക്‌സസ് ചെയ്യാം. ഫ്‌ളോട്ടിങ് ഐക്കണില്‍ തൊടുമ്പോള്‍ നിരവധി ഓപ്ഷനുകള്‍ പ്രത്യക്ഷപ്പെടും ഇതില്‍ നിന്നും സ്‌ക്രീനിലെ വീഡിയോ റെക്കോഡ് ചെയ്ത് തുടങ്ങാനും നിര്‍ത്തി വയ്ക്കാനും കഴിയും.

Advertisement

ഒരു ക്യാമറ ഫോണില്‍ 'ബോകെ' ഇഫക്ടില്‍ ബാക്ക്ഗ്രൗണ്ട്‌ എങ്ങനെ ഷൂട്ട് ചെയ്യാം?

വീഡിയോയ്ക്ക് ഒപ്പം ശബ്ദം ഉണ്ടെങ്കില്‍ അതും റെക്കോഡ് ചെയ്യപ്പെടും. വീഡിയോ കോളില്‍ സ്‌ക്രീനില്‍ കാണപ്പെടുന്നത് അതുപോലെ ഈ ആപ്പ് വഴി റെക്കോഡ് ചെയ്യാന്‍ കഴിയും. ഏത് ആപ്പില്‍ നിന്നും വീഡിയോ റെക്കോഡ് ചെയ്യാന്‍ ഈ ആപ്പ് ഉപയോഗിക്കാം.


2. എസെഡ് സ്‌ക്രീന്‍ റെക്കോഡര്‍

സ്‌ക്രീന്‍പ്ലെ റെക്കോഡ് ചെയ്യാന്‍ സഹായിക്കുന്ന വളരെ ലളിതമായ സ്‌ക്രീന്‍ റെക്കോഡര്‍ ആപ്പാണിത്. ഈ ആപ്പ് പ്രവര്‍ത്തിക്കാന്‍ റൂട്ട് ആക്‌സസിന്റെ ആവശ്യമില്ല.

നോട്ടിഫിക്കേഷന്‍ ബാര്‍ വലിച്ചിട്ട് അതില്‍ കാണുന്ന കണ്‍ട്രോളുകള്‍ ഉപയോഗിച്ച് റെക്കോഡിങ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാം. ഈ ആപ്പ് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്‌ക്രീന്‍ റെക്കോഡിങിനായി വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി എല്ലാ ആപ്പുകളിലും ഉപയോഗിക്കാം.

Advertisement

ഓരോ ഫ്രെയിമിലെയും വോയ്‌സ് വ്യക്തമായി റെക്കോഡ് ചെയ്യും അതിനാല്‍ ഇതിനായി പ്രത്യേക മാര്‍ഗം കണ്ടെത്തേണ്ടി വരില്ല. ഡിസ്‌പ്ലെയില്‍ കാണുന്നത് അതുപോലെ റെക്കോഡ് ചെയ്യപ്പെടും.

എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വീഡിയോകോളുകള്‍ ഇത്തരത്തില്‍ റെക്കോഡ് ചെയ്യാം. വാട്‌സ്ആപ്പിലെയും ഫേസ്ബുക്കിലെയും വീഡിയോ കോളുകള്‍ ഈ ആപ്പുകള്‍ വഴി വളരെ എളുപ്പം റെക്കോഡ് ചെയ്യാം.

Best Mobiles in India

English Summary

How to record video calls on facebook and whatsapp.. read more malayalam gizbot