നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് മറന്നോ? എങ്ങനെ അത് തിരിച്ചെടുക്കാം?


ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കാത്തവര്‍ ഇന്നാരുമില്ല. ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി പാസ്‌വേഡ് ആവശ്യമാണ്. എന്നാല്‍ ചിലപ്പോള്‍ ഈ നല്‍കുന്ന പാസ്‌വേഡ് മറന്നു പോകുന്നത് സ്വാഭാവികവുമാണ്.

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് പലപ്പോഴും നടക്കാറുണ്ട്. വളരെ എളുപ്പമുളള പാസ്‌വേഡ് ഉപയോഗിക്കുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് ഹാക്ക് ചെയ്യാനുളള എളുപ്പമാര്‍ഗ്ഗം നമ്മള്‍ തന്നെ തുറന്നു കൊടുക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ഒഴിവാക്കാനായി പാസ്‌വേഡ് ഇടയ്ക്ക് മാറ്റി നല്‍കുന്നത് വളരെ നല്ലതാണ്.

ഇങ്ങനെ മാറ്റി നല്‍കുന്നതിനിടയില്‍ പാസ്‌വേഡ് മറന്നു പോകുന്നത് സാധാരണയാണ്. ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് ആക്‌സസ് ചെയ്യാനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം ഗൂഗിള്‍ ലോഗിന്‍ പേജിലേക്ക് 'Forgot password?' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2: നിങ്ങള്‍ ഓര്‍ക്കുന്ന അവസാനത്തെ പാസ്‌വേഡ് നല്‍കുക. നിങ്ങള്‍ ഓര്‍ക്കുന്നില്ല എങ്കില്‍ 'Try another way' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: അക്കൗണ്ടുമായി ബന്ധപ്പെട്ട സ്മാര്‍ട്ട്‌ഫോണില്‍ ഒരു സ്ഥിരീകരണ അറിയിപ്പ് അയയ്ക്കാന്‍ സാധിക്കുമോ എന്നു ഗൂഗിള്‍ ചോദിക്കും.

സ്റ്റെപ്പ് :4 നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ അടുത്തില്ലെങ്കില്‍ ഇമെയില്‍ ഐഡി ഗൂഗിള്‍ ചോദിക്കും. ഇനി നിങ്ങള്‍ക്കൊരു ഇതര ഈമെയില്‍ ഐഡി ഇല്ലെങ്കില്‍ 'Try another way' എന്നതില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും.

സ്റ്റെപ്പ് 5: നിങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ഇമെയില്‍ ഐഡി നല്‍കാന്‍ ഗൂഗിള്‍ ആവശ്യപ്പെടും.

സ്റ്റെപ്പ് 6: ഒരിക്കല്‍ ലഭിച്ചു കഴിഞ്ഞാല്‍, ഗൂഗിളിന്റെ ഡയലോഡ് ബോക്‌സില്‍ കോഡ് പൂരിപ്പിക്കുക.

സ്റ്റെപ്പ് 7: ഈ മേല്‍പറഞ്ഞ ഘട്ടങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ജിമെയില്‍ അല്ലെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയും.

എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം?? അറിയേണ്ടതെല്ലാം!!

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

How To Recover Your Forgot Google Account Password?