iOS പരിധിക്ക് താഴെ ഐഫോണിന്റെ ബ്രൈറ്റ്‌നസ്സ് എങ്ങനെ കുറയ്ക്കാം?


രാത്രിയും പകലും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഐഫോണ്‍ പ്രേമത്തിനൊപ്പം കണ്ണുകളുടെ ആരോഗ്യം കൂടി നോക്കേണ്ടതാണ്. ഐഫോണിലെ നൈറ്റ് ഷിഫ്റ്റ് സവിശേഷത രാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ഒരുപരിധി വരെ സംരക്ഷണം നല്‍കുകയും ചെയ്യും. അപ്പോള്‍ എന്ത് ചെയ്യും? iOS പരിധിക്ക് താഴെ ഐഫോണിന്റെ ബ്രൈറ്റ്‌നസ്സ് കുറച്ച് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനാകും.

Advertisement

ബ്രൈറ്റ്‌നസ്സ് ഏറ്റവും താഴ്ന്ന നിലയില്‍ ക്രമീകരിച്ചാല്‍ പകല്‍ സമയത്തും നല്ല വെളിച്ചം ഉള്ളപ്പോഴും ഒന്നും കാണാന്‍ കഴിയില്ല. പക്ഷെ ഇരുട്ടില്‍ വ്യക്തമായി കാണാനാകും. ബ്രൈറ്റ്‌നസ് ഏറ്റവും കുറച്ച് വച്ചാലും തെളിച്ചം കുറയുന്നില്ലെന്ന് തോന്നിയാല്‍ ആക്‌സസിബിലിറ്റിയില്‍ പോയി ചില മാറ്റങ്ങള്‍ വരുത്തുക.

Advertisement

ഐഫോണിന്റെ ബ്രൈറ്റ്‌നസ്സ് അനുവദനീയമായ പരിധിയില്‍ താഴ്ത്തുന്നത് എങ്ങനെ?

ഇതിനായി തേഡ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമില്ല. സെറ്റിംഗ്‌സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.

1. ഹോംസ്‌ക്രീനില്‍ നിന്ന് സെറ്റിംഗ്‌സ് തിരഞ്ഞെടുത്ത് General-ല്‍ അമര്‍ത്തുക

2. Accessibiltiy സെലക്ട് ചെയ്യുക

3. Vision സെറ്റിംഗ്‌സില്‍ നിന്ന് Display Accommodations-ല്‍ അമര്‍ത്തുക

4. Reduce White Point എടുത്ത് കുറയ്ക്കുക. നിറങ്ങളുടെ തീവ്രത കുറയും

5. ഈ ഓപ്ഷന് താഴെ ഒരു പെര്‍സെന്റേജ് സ്ലൈഡര്‍ പ്രത്യക്ഷപ്പെടും.

സ്ലൈഡര്‍ ഉപയോഗിച്ച് തീവ്രത കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം. ഡിം ആയ സ്‌ക്രീനിന് വേണ്ടി 100 ശതമാനത്തിലേക്ക് സ്ലൈഡ് ചെയ്യുക. എന്നിട്ടും തെളിച്ചം കൂടുതലാണെന്ന് തോന്നിയാല്‍, Control Center-ലെ പ്രധാന ബ്രൈറ്റ്‌നസ്സ് സ്ലൈഡറിന്റെ സഹായത്തോടെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്സ് കുറയ്ക്കുക. ഇവ രണ്ടും ക്രമീകരിച്ച് ആവശ്യമുള്ള ബ്രൈറ്റ്‌നസ്സ് തിരഞ്ഞെടുക്കാന്‍ കഴിയും.

Advertisement

ഇവ അനായാസം ഉപയോഗിക്കുന്നതിന് ഹോംസ്‌ക്രീനില്‍ ഷോര്‍ട്ട്കട്ട് സൃഷ്ടിക്കാനാകും. Accessibiltiy എടുത്ത് Accessibility Shortcut-ല്‍ അമര്‍ത്തുക. Reduce White Point സെലക്ട് ചെയ്യുക. ഇനി ഹോം സ്‌ക്രീനിലേക്ക് മടങ്ങി ഹോം സ്‌ക്രീന്‍ ബട്ടണില്‍ മൂന്ന് തവണ അമര്‍ത്തി ബ്രൈറ്റ്‌നസ്സ് കൂട്ടാം, കുറയ്ക്കാം.

ജിയോ എയര്‍ടെല്‍ എന്നിവയെ കടത്തി വെട്ടി വോഡാഫോണിന്റെ പുതിയ പ്ലാനുകള്‍

Best Mobiles in India

Advertisement

English Summary

Well, there is a way by which you can reduce the brightness of your iPhone screen more than the lowest iOS limit. And yes, you don't even need to jailbreak your device for that.