ബ്ലോട്ട്‌വെയറും പ്രീ ഇന്‍സ്റ്റോള്‍ഡ് ആന്‍ഡ്രോയ്ഡ് ആപ്പുകളും നീക്കം ചെയ്യുന്നത് എങ്ങനെ?


സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പുകളും പ്രയോജനപ്രദമായവ ആയിരിക്കണമെന്നില്ല. ഇവ നീക്കം ചെയ്യുന്നതിലൂടെ വിലപ്പെട്ട സ്റ്റോറേജ് സ്‌പെയ്‌സ് ലാഭിക്കുകയും അതുവഴി ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യാം. എന്നാല്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത എല്ലാ ആപ്പുകളും നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല. ഇത്തരം ആപ്പുകളാണ് ബ്ലോട്ട്‌വെയറുകള്‍. ബ്ലോട്ട്‌വെയറുകളെ വരുതിക്ക് നിറുത്താനുള്ള ചില പൊടിക്കൈകളാണ് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്.

Advertisement

അണ്‍ഇന്‍സ്റ്റോള്‍ ചെയ്യണോ? പ്രവര്‍ത്തനരഹിതമാക്കണോ?

ആവശ്യമില്ലാത്ത ബ്ലോട്ട്‌വെയറുകളെ രണ്ട് വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഫോണില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഒരുരീതി. ആപ്പ് പ്രവര്‍ത്തനരഹിതമാക്കിയും പ്രശ്‌നത്തിന് പരിഹാരം കാണാം. നീക്കം ചെയ്യുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അതിനാല്‍ ബ്ലോട്ട് വെയറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതാണ് (Disable) ഉത്തമം.

Advertisement

ആപ്പുകള്‍ നീക്കം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ആവശ്യമുള്ള ഫയലുകളും ഫോണില്‍ നിന്ന് നഷ്ടപ്പെടാം. ഇത്തരത്തിലുള്ള അപകടങ്ങളില്ല എന്നതാണ് പ്രവര്‍ത്തനരഹിതമാക്കുന്നതിന്റെ ഒരു ഗുണം. പശ്ചാത്തലിത്തില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഒഴിവാക്കാം.

ബ്ലോട്ട്‌വെയര്‍ പ്രവര്‍ത്തനരഹിതമാക്കുന്ന വിധം:

ഉപയോഗിക്കാതിരിക്കുമ്പോഴും മിക്ക ആപ്പുകളും മെമ്മറി ഉള്‍പ്പെടെയുള്ളവ ചൂഷണം ചെയ്യും. ആപ്പ് ഡ്രായറിലെ സ്ഥലവും കവരും. ആന്‍ഡ്രോയ് 4.0 മുതല്‍ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള സൗകര്യം നിലവിലുണ്ട്

സെറ്റിംഗ്‌സില്‍ നിന്ന് ആപ്‌സ് എടുക്കുക. അവിടെ ഓള്‍ ആപ്‌സ്, ഡിസേബിള്‍ഡ്, എനേബിള്‍ഡ് എന്നിങ്ങനെ മൂന്ന് ടാബുകള്‍ കാണാന്‍ കഴിയും. ഇവ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിയുന്ന ആപ്പുകള്‍ മനസ്സിലാക്കുക. ഏതെങ്കിലും ബ്ലോട്ട് വെയര്‍ നീക്കം ചെയ്യാന്‍ കഴിയുമോയെന്ന് നോക്കുക.

Advertisement

ചില ആപ്പുകള്‍ നീക്കം ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ കഴിയുകയില്ല. ഫോണിന്റെ പ്രവര്‍ത്തനത്തിന് അവ അത്യാവശ്യമാണ്. ഈ രണ്ട് കൂട്ടത്തിലും പെടാത്ത ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയും.

മിക്ക ആപ്പുകളും ഡിസേബിള്‍ ചെയ്യുന്നതിനൊപ്പം അപ്‌ഡേറ്റുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാനുമാകും. ഇതോടെ ആപ്പുകള്‍ ഫാക്ടറി സെറ്റിംഗ്‌സിലേക്ക് പോകും. ഉപയോഗിക്കുന്ന മെമ്മറിയുടെ അളവും കുറയും. ആപ്പുകള്‍ ഡിസേബിള്‍ ചെയ്യുമ്പോള്‍ മറ്റുചില ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ശരിയായി പ്രവര്‍ത്തിക്കുകയില്ലെന്ന് മുന്നറിയിപ്പ് ലഭിക്കും. ആവശ്യമെങ്കില്‍ ഡിസേബിളില്‍ നിന്ന് പിന്മാറുക.

പ്രീഇന്‍സ്റ്റോള്‍ ചെയ്ത സാംസങ് ആപ്പുകള്‍

സാംസങിന്റെ യുഐ സ്റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ ഡിസേബിള്‍ ചെയ്യുന്നതും ആപ്പുകള്‍ നീക്കുന്നതും മറ്റൊരു രീതിയിലാണ്.

Advertisement

ആപ്പ് ഡ്രായര്‍ ഓപ്പണ്‍ ചെയ്യുക

ആപ്പില്‍ അമര്‍ത്തിപ്പിടിക്കുക. ഡിസേബിള്‍ അല്ലെങ്കില്‍ അണ്‍ഇന്‍സ്റ്റോള്‍ പ്രത്യക്ഷപ്പെടും. ഡിസേബിള്‍ ചെയ്യുന്ന ആപ്പുകള്‍ പശ്ചാത്തലിത്തില്‍ പ്രവര്‍ത്തിക്കുകയില്ല. അപ്‌ഡേറ്റുകളുടെ ശല്യവും ഇല്ലാതാകും.

പ്രീഇന്‍സ്റ്റോള്‍ ചെയ്ത ആപ്പുകള്‍

ആവശ്യമില്ലാത്ത ആപ്പ് ഡിലീറ്റ് ചെയ്യാന്‍ കഴിയാതെ വരുന്നതിലുള്ള നിരാശ പറയേണ്ടകാര്യമില്ല. എന്നാല്‍ സോഫ്റ്റ് വെയറിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ ഫോണിന്റെ നിയന്ത്രണം നിങ്ങളുടെ കൈകളില്‍ തന്നെയായിരിക്കും.

ഫോണിന്റെ വാറന്റി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയില്ലെങ്കില്‍ സാംസങ് പേ പോലുള്ള ആപ്പുകള്‍ വേണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഫോണ്‍ റൂട്ട് ചെയ്യുക. ഇനി ഏത് ആപ്പും അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും. സിസ്റ്റം ആപ്പ് റിമൂവറിന്റെ സഹായത്തോടെയാണ് ഇത് ചെയ്യേണ്ടത്.

Advertisement

സ്റ്റാന്‍ഡേര്‍ഡ് ഗൂഗിള്‍ ആപ്പുകള്‍

നിരവധി സോഫ്റ്റ് വെയറുകളും ആപ്പുകളും ഉള്‍പ്പെടുന്ന സംവിധാനമാണ് ആന്‍ഡ്രോയ്ഡ്. അതിനാല്‍ ഒരേ ആവശ്യത്തിനുള്ള പല ആപ്പുകള്‍ നമുക്ക് ലഭിക്കും. പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ തിരഞ്ഞെടുത്താല്‍ ഡിസേബിള്‍ ചെയ്യാവുന്ന സ്റ്റാന്‍ഡേര്‍ഡ് ആപ്പുകള്‍ പരിചയപ്പെടാം.

ആപ്പിന്റെ പേര് ആപ്പ്‌ഐഡി

ബ്രൗസര്‍ com.android.browser

ഡൗണ്‍ലോഡ്‌സ് com.android.providers.downloads.ui

ഇമെയില്‍ com.android.email

ഗാലറി com.android.gallery3d

ക്യാമറ com.android.camera2

എസ്എംഎസ്/എംഎംഎസ് com.android.mms

സൗണ്ട് റിക്കോര്‍ഡര്‍ com.android.sondrecorder

വോയ്‌സ് ഡയലര്‍ com.android.voicedialler

വീഡിയോ സ്റ്റുഡിയോ com.android.videoeditor

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഡിസേബിള്‍ ചെയ്താല്‍ എന്ത് സംഭവിക്കും?

ഡിസേബിള്‍ ചെയ്തുകഴിഞ്ഞാല്‍ ആപ്പുകള്‍ ആപ് ഡ്രായറില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് മാത്രമല്ല പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും നില്‍ക്കും. അതിനുശേഷം അപ്‌ഡേറ്റുകളും ലഭിക്കാതാകും. ഡിസേബിള്‍ ചെയ്യുന്ന ആപ്പുകളെ ആശ്രയിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനം കുഴപ്പത്തിലാകാനും സാധ്യതയുണ്ട്.
അതിനാല്‍ ആപ്പുകള്‍ ഡിസേബിള്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ചിലപ്പോള്‍ അത് ഫോണിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാം.

Advertisement

ആപ്പുകള്‍ ഒരുമിച്ച് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാം

ആവശ്യമില്ലാത്ത ആപ്പുകള്‍ ഓരോന്നായി എടുത്ത് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത് സമയ നഷ്ടമുണ്ടാക്കും. ആവശ്യമില്ലാത്ത ആപ്പുകള്‍ ഒരുമിച്ച് അണ്‍ഇന്‍സ്റ്റോള്‍ ചെയ്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. ഇതിനായി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പ് ആണ് ES File Explorer.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ആദ്യമായി ഓപ്പണ്‍ ചെയ്യുമ്പോള്‍ ആമുഖമായി ചില വിവരങ്ങള്‍ ലഭിക്കും. അതിനുശേഷം ഇന്‍ഡക്‌സ് ഫയല്‍ കാണാനാകും.

ഇടത് വശത്ത് മുകള്‍ ഭാഗത്ത് കാണുന്ന ചിഹ്നം തിരഞ്ഞെടുക്കുക. ലൈബ്രറി ഹെഡറിന് താഴെ ആപ്പ് സെലക്ട് ചെയ്യുക.

ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ ലഭിക്കും. ലോംഗ് പ്രസ് ചെയ്ത് ആപ്പുകള്‍ സെലക്ട് ചെയ്യുക.

ചെക് ബോക്‌സ് ഉപയോഗിച്ച് ഒന്നിലധികം ആപ്പുകള്‍ തിരഞ്ഞെടുക്കാനും കഴിയും.

ഇനി അണ്‍ഇന്‍സ്റ്റോള്‍ ബട്ടണ്‍ അമര്‍ത്തുക. അണ്‍സ്‌റ്റോള്‍ ചെയ്യുന്നതിന് മുമ്പ് ആപ്പുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുക.

Best Mobiles in India

English Summary

How to remove bloatware and preinstalled Android apps