ഒറ്റ ക്ലിക്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യുന്നത് എങ്ങനെ?


ആന്‍ഡ്രോയ്ഡ് ഫോണുകള്‍, ടാബ്ലറ്റുകള്‍ തുടങ്ങിയ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ പൂര്‍ണ്ണനിയന്ത്രണം ഉപയോക്താവിന് നല്‍കുന്ന പ്രവര്‍ത്തനമാണ് ആന്‍ഡ്രോയ്ഡ് റൂട്ടിംഗ്. ആന്‍ഡ്രോയ്ഡ് റൂട്ട് ചെയ്യുന്നതോടെ ആ ഉപകരണത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിങ്ങള്‍ മാറുന്നു. ഇനി നിങ്ങള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം പൂര്‍ണ്ണമായും നീക്കി പുതിയത് സ്ഥാപിക്കാം.

Advertisement

റൂട്ട് ചെയ്യുന്നതിലൂടെ ബാറ്ററിയുടെ ആയുസ്സും പ്രകടനവും മെച്ചപ്പെടുത്താന്‍ കഴിയും. ഇതിന് പുറമെ നിങ്ങളുടെ ഇഷ്ടത്തിന് ആന്‍ഡ്രോയ്ഡ് പതിപ്പ് അപ്‌ഗ്രേഡ് ചെയ്യാനുമാകും. റൂട്ടിംഗിന്റെ മറ്റ് ചില ഗുണങ്ങള്‍ കൂടി പരിചയപ്പെടാം:

Advertisement

റൂട്ട് ചെയ്യുന്നത് കൊണ്ടുള്ള മെച്ചങ്ങൾ

1. ഫോണിന്റെ വേഗത മെച്ചപ്പെടുന്നു

2. സിസ്റ്റം ആപ്പുകള്‍ പോലുള്ള ക്രാപ്‌വെയറുകള്‍ നീക്കം ചെയ്യാന്‍ കഴിയുന്നു

3. ഫോണിന്റെ റാമും ബാറ്ററി ചാര്‍ജും അമിതമായി ഉപയോഗിക്കുന്ന ബ്ലോട്ട്‌വെയറുകളായ ഫെയ്‌സ്ബുക്ക്, ക്രോം തുടങ്ങിയ ആപ്പുകളും നീക്കാനാകുന്നു

4. വീഡിയോ സ്ട്രീമിംഗ് വേഗത, വൈഫൈ സ്പീഡ്, സിം ഡിറ്റക്ടിംഗ് സ്പീഡ്, SD റീഡ്/റൈറ്റ് സ്പീഡ് എന്നിവ മെച്ചപ്പെടുത്താന്‍ കഴിയുന്നു

5. കസ്റ്റം കെര്‍ണല്‍, കസ്റ്റം ROMS എന്നിവ ഇന്‍സ്റ്റോള്‍ ചെയ്യാനാകുന്നു

6. നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെയാക്കാന്‍ കഴിയും

ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യുന്നത് എങ്ങനെ?

ശ്രദ്ധിക്കുക:

*കോണ്‍ടാക്ട്, ചിത്രങ്ങള്‍, വീഡിയോ മുതലായ ഫോണ്‍ ഡാറ്റകള്‍ നഷ്ടപ്പെടുകയില്ല

*റൂട്ട് ചെയ്താല്‍ ഉപകരണത്തിന്റെ വാറന്റി അസാധുവാകും

*അണ്‍റൂട്ട് ചെയ്യാന്‍ Kinguser ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക. റൂട്ട് പെര്‍മിഷന്‍ നീക്കം ചെയ്യുക.

1. Kingo ROOT

വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ റൂട്ട് ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്തതാണ് Kingo ROOT. എന്നാല്‍ അത് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ റൂട്ട് ചെയ്യുന്നതിനും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. നിരന്തരം മെച്ചപ്പെടുത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആപ്പ് കൂടിയാണിത്.

1. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ USB ഡിബഗ്ഗിംഗ് മോഡ് പ്രവര്‍ത്തനക്ഷമമാക്കുക. ഇതിനായി Settings>Developer Option>USB debugging എടുക്കുക. ആന്‍ഡ്രോയ്ഡ് 4.2.2 മുതല്‍ മുകളിലേക്കുള്ള പതിപ്പുകളില്‍ ഡെവലപ്പര്‍ ഓപ്ഷന്‍ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നതിനായി Settinsg>About phone>Build Number എടുക്കുക. പുതിയ ഡെവലപ്പറായി നിങ്ങളെ കാണിക്കുന്നത് വരെ ഇതില്‍ അമര്‍ത്തുക.

2. Kingo Root ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

3. ഇനി സ്മാര്‍ട്ട്‌ഫോണ്‍ USB ഡിബഗ്ഗിംഗ് ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക. Kingo Roto നിങ്ങളുടെ ഫോണ്‍ തിരിച്ചറിയും. ഇനി റൂട്ട് ബട്ടണില്‍ അമര്‍ത്തുക.

4. Kingo Root ഫോണ്‍ റൂട്ട് ചെയ്ത് Super SU ഇന്‍സ്‌റ്റോള്‍ ചെയ്യും. ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ഫോണില്‍ കാണുന്ന Super SU ആപ്പ് പരിശോധിച്ച് നിങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പാക്കാം.

ഇനി റൂട്ട് ചെക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

 

2. VRoot

വളരെ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പ് ആണിത്. എണ്ണായിരത്തിലധികം ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

1. വിന്‍ഡോസ് കമ്പ്യൂട്ടറിന് വേണ്ടിയുള്ള VRoot ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

2. USB ഡിബഗ്ഗിംഗ് ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഉപകരണം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക

3. കമ്പ്യൂട്ടറിലെ VRoot-ല്‍ റൂട്ട് ക്ലിക്ക് ചെയ്യുക. റൂട്ട് ചെയ്ത ഉപകരണമാണെങ്കില്‍ റീറൂട്ട് ഓപ്ഷന്‍ ലഭിക്കും

4. റൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഉപകരണം റീബൂട്ട് ചെയ്യപ്പെടും. ഇനി കമ്പ്യൂട്ടറുമായുള്ള ബന്ധം വിച്ഛേദിക്കാം. അടത്തതായി റൂട്ട് ചെക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

 

3. റൂട്ട് ജീനിയസ്

മീഡിയടെക് ഉപകരണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സോഫ്റ്റ് വെയര്‍ ആണ് റൂട്ട് ജീനിയസ്. ഇതും വിന്‍ഡോസ് ആപ്ലിക്കേഷന്‍ ആണ്.

1. റൂട്ട് ജീനിയസ് കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് അഡ്മിനിസ്‌ട്രേറ്ററായി റണ്‍ ചെയ്യുക. ഇനി USB ഡിബഗ്ഗിംഗ് മോഡ് ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുക.

2. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചതിന് ശേഷം റൂട്ടില്‍ അമര്‍ത്തുക.

3. 2-3 മിനിറ്റ് കൊണ്ട് റൂട്ടിംഗ് പൂര്‍ത്തിയാകും.

റൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയായാലുടന്‍ ഫോണ്‍ റീബൂട്ട് ചെയ്യപ്പെടും. റൂട്ട് ചെക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

 

4. അണ്‍ലോക്ക് റൂട്ട്

അണ്‍ലോക്ക് റൂട്ട് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ റൂട്ട് ചെയ്യാനും ബൂട്ട്-ലോഡര്‍ അണ്‍ലോക്ക് ചെയ്യാനും സഹായിക്കുന്നു. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അണ്‍ലോക്ക് റൂട്ടിലുണ്ടാകും. അണ്‍ലോക്ക് റൂട്ട് സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ മനസ്സിലാക്കുക.

Best Mobiles in India

English Summary

How To Root Android Device With One Click?