ഗൂഗിള്‍ ക്രോമില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ എങ്ങനെ പ്രവർത്തിപ്പിക്കാം?


ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ റണ്‍ ചെയ്യിക്കുന്നതിനും പരിശോധിക്കുന്നതിനുമായി 2015-ല്‍ ഗൂഗിള്‍ ആപ്പ് റണ്‍ടൈം ഫോര്‍ ക്രോം (എആര്‍സി) പ്രോജക്ട് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ മെച്ചപ്പെടുത്തിയ എആര്‍സി വെല്‍ഡര്‍ എന്ന ടൂളും പുറത്തിറക്കി.

ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയാണ് ഗൂഗിള്‍ ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഇത് ആര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയും. ബ്രൗസറില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ റണ്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണമെന്ന് മാത്രം. എങ്ങനെ ചെയ്യുമെന്നാണോ?

പ്രാഥമികമായി അറിയേണ്ടത്:

1. ഒരു സമയം ഒരു ആപ്പ് മാത്രമേ ലോഡ് ചെയ്യാന്‍ കഴിയൂ.

2. ആപ്പിന് അനുസരിച്ച് പോട്രെയ്റ്റ്/ലാന്‍ഡ്‌സ്‌കേപ്പ് ലേഔട്ട് തിരഞ്ഞെടുക്കുക

3. ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് മോഡില്‍ ആപ്പ് റണ്‍ ചെയ്യണോയെന്ന് തീരുമാനിക്കുക

4. ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുക

5. ആന്‍ഡ്രോയ്ഡ് 4.4 അടിസ്ഥാന ടൂള്‍ ആണിത്. ആന്‍ഡ്രോയ്ഡ് 4.4 മുതല്‍ മുകളിലോട്ടുള്ള പതിപ്പുകള്‍ പിന്തുണയ്ക്കുന്ന ആപ്പുകള്‍ മാത്രം ടെസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുക

ചെയ്യേണ്ട കാര്യങ്ങള്‍:

1. കമ്പ്യൂട്ടറില്‍ ഗൂഗിള്‍ ക്രോം എടുക്കുക

2. ക്രോമിനായുള്ള എആര്‍സി വെല്‍ഡര്‍ ആപ്പ് എക്സ്റ്റന്‍ഷന്‍ തിരയുക

3. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ലോഞ്ച് ആപ്പ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക

4. റണ്‍ ചെയ്യേണ്ട ആപ്പിന്റെ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക

5. ചൂസ് ബട്ടണ്‍ ഉപയോഗിച്ച് എപികെ ഫയല്‍ എക്സ്റ്റന്‍ഷനില്‍ ആഡ് ചെയ്യുക

6. ആപ്പിന് വേണ്ടിയുള്ള ഓറിയന്റേഷന്‍, ഫോം ഫാക്ടര്‍ ക്രമീകരണങ്ങള്‍ തിരഞ്ഞെടുക്കുക

7. ആപ്പ് ഓപ്പണ്‍ ചെയ്യുന്നതിനായി ടെസ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക

എല്ലാ ആന്‍ഡ്രോയ്ഡ് ആപ്പുകളും ഈ ടൂളില്‍ ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. ഓറിയന്റേഷന്‍, ഫോം ഫാക്ടര്‍ ക്രമീകരണങ്ങളില്‍ മാറ്റംവരുത്തി ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ഓപ്പോ F9 പ്രൊ വാങ്ങാൻ 7 കാരണങ്ങൾ!

Most Read Articles
Best Mobiles in India
Read More About: google google chrome technology

Have a great day!
Read more...

English Summary

How to run Android apps on Google Chrome