ആന്‍ഡ്രോയിഡ് ഫോണില്‍ ഡാറ്റയും പണവും എങ്ങനെ ലാഭിക്കാം


ഫേസ്ബുക്കും വാട്ട്‌സാപ്പും എന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നവരാണ് ഏറെ പേരും. ടെലികോം കമ്പനികള്‍ ഇപ്പോള്‍ കോളുകള്‍ക്കും ഡാറ്റകള്‍ക്കും അണ്‍ലിമിറ്റഡ് ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നു.

നിലവില്‍ നൂറു രൂപയുടെ റീച്ചാര്‍ജ്ജില്‍ 1.5ജിബി ഡാറ്റ വരെ പ്രതിമാസം ലഭിക്കുന്നു. ഒരു ദിവസത്തെ ഉപയോഗത്തില്‍ പെട്ടന്നു തന്നെ നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനരഹിതമായിരിക്കും. നിങ്ങള്‍ പരിശോധിച്ചു നോക്കുമ്പോള്‍ ഡാറ്റ ബാലന്‍സ് കഴിഞ്ഞിട്ടുണ്ടാകും.

വാട്ട്‌സാപ്പും ഫേസ്ബുക്കും മാത്രം ഉപയോഗിക്കുമ്പോഴും ആന്‍ഡ്രോയിഡ് ഫോണിലെ ഡാറ്റ വളരെ പെട്ടന്നു തന്നെ കഴിയുന്നു. ഇതിന് പ്രധാന പ്രതിവിധി എന്നു പറയുന്നത് രാത്രികാലങ്ങളില്‍ മൊബൈല്‍ ഡാറ്റ ഓഫ് ആക്കി വയ്ക്കുക എന്നതാണ്.

എന്നാല്‍ ഇതു കൂടാതെ മറ്റു പല മികച്ച മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ ഇവിടെ പറയാം.

വൈഫൈയില്‍ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുക

ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സ്വമേധയ അപ്‌ഡേറ്റ് ചെയ്യും. ഇത് പ്രക്രിയ വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു. ഇതു നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതാണ്. നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാത്രം അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനായി ആദ്യം പ്ലേ സ്‌റ്റോര്‍> സെറ്റിംഗ്‌സ്, ജനറല്‍, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്> ഓട്ടോ അപ്‌ഡേറ്റ്‌സ് ആപ്പ് ഓവര്‍ വൈഫൈ ഒളളി എന്നു ചെയ്യുക.

വാട്ട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ്

പ്രതിദിനം വാട്ട്‌സാപ്പ് ചാറ്റ്‌ബോക്‌സില്‍ ടണ്‍ കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് എത്തുന്നത്. എന്നാല്‍ ഇതൊക്കെ മൊബൈല്‍ ഡാറ്റയിലാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഡാറ്റ കഴിയുന്നു. അതിനായി ഓട്ടോമാറ്റിക് വീഡിയോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് അപ്രാപ്തമാക്കി ഇടുക.

അതിനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സ്> ചാറ്റ്‌സ് ആന്റ് കോള്‍സ്> മീഡിയ ഓട്ടോ ഡൗണ്‍ലോഡ്> ഡിസേബിള്‍ ഓട്ടോ ഡൗണ്‍ലോഡ് എന്ന് ചെയ്യുക.

ബ്രൗസറില്‍ ഡാറ്റ സേവര്‍ ഉപയോഗിക്കുക

ഗൂഗിള്‍ ക്രോമിന് ഡാറ്റ ഉപയോഗം കുറയ്ക്കാനുളള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതേ, ഈ വ്യാപകമായ വെബ്ബ്രൗസറിന് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റ് തുറന്ന് ഡാറ്റ സേവ് ചെയ്യാന്‍ കഴിയും. ക്രോമിലാണ് ഡാറ്റ സേവര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുക,

ക്രോം സെറ്റിംഗ്‌സ്> ഡാറ്റ സേവര്‍> ടേണ്‍ ഓണ്‍. ഈ മോഡില്‍ നിങ്ങള്‍ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഏതെങ്കിലും വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡാറ്റയുടെ അളവ് കുറയ്ക്കുന്നു.

ഫേസ്ഡിറ്റക്ഷൻ ലോക്കിൽ & ഡ്യൂവൽ ക്യാമറയിൽ iVoomi i1s,വില 7499 രൂപ,എന്നാൽ ഇപ്പോൾ 5299 രൂപയ്ക്ക് വാങ്ങി

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Remember when smartphone plans were all about the number of call minutes and text messages you got, and the data was unlimited? These days, it's exactly the opposite.