ഒരാവശ്യവുമില്ലാതെ വെറുതെ ഫോണിൽ നിന്ന് നെറ്റ് തീരുന്ന പ്രശ്നം എങ്ങനെ ഇല്ലാതാക്കാം?


മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മിൽ ഏറെ പേരും. ടെലികോം കമ്പനികള്‍ കോളുകള്‍ക്കും ഡാറ്റകള്‍ക്കും അണ്‍ലിമിറ്റഡ് ഓഫറുകളും മറ്റും പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ 1.5ജിബി ഡാറ്റ മുതൽ 5 ജിബി വരെ ദിവസവും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഒരു ദിവസത്തെ ഉപയോഗത്തില്‍തന്നെ പെട്ടന്നു തന്നെ നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനരഹിതമായിരിക്കും. നിങ്ങള്‍ പരിശോധിച്ചു നോക്കുമ്പോള്‍ ഡാറ്റ ബാലന്‍സ് കഴിഞ്ഞിട്ടുണ്ടാകും.

Advertisement

വാട്ട്‌സാപ്പും ഫേസ്ബുക്കും തന്നെ നല്ലൊരു ശതമാനം ഡാറ്റ എടുക്കുമ്പോൾ

വാട്ട്‌സാപ്പും ഫേസ്ബുക്കും മാത്രം ഉപയോഗിക്കുമ്പോഴും ആന്‍ഡ്രോയിഡ് ഫോണിലെ ഡാറ്റ വളരെ പെട്ടന്നു തന്നെ കഴിയുന്നു. ഇതിന് പ്രധാന പ്രതിവിധി എന്നു പറയുന്നത് ഇവയിൽ ഫേസ്ബുക്ക് ലൈറ്റ് വേർഷൻ ഉപയോഗിക്കുക, ഡാറ്റ സെർവർ ഓൺ ചെയ്യുക, രാത്രികാലങ്ങളില്‍ മൊബൈല്‍ ഡാറ്റ ഓഫ് ആക്കി വയ്ക്കുക എന്നതൊക്കെയാണ്. എന്നാല്‍ ഇതു കൂടാതെ വരുന്ന മറ്റു ചില മികച്ച മാർഗ്ഗങ്ങൾ ഞങ്ങള്‍ ഇവിടെ പറയുകയാണ്.

Advertisement
വൈഫൈയില്‍ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുക

ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സ്വമേധയ അപ്‌ഡേറ്റ് ചെയ്യും. ഇത് പ്രക്രിയ വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു. ഇതു നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതാണ്. നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാത്രം അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനായി ആദ്യം പ്ലേ സ്‌റ്റോര്‍> സെറ്റിംഗ്‌സ്, ജനറല്‍, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്> ഓട്ടോ അപ്‌ഡേറ്റ്‌സ് ആപ്പ് ഓവര്‍ വൈഫൈ ഒളളി എന്നു ചെയ്യുക.

വാട്ട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ്

പ്രതിദിനം വാട്ട്‌സാപ്പ് ചാറ്റ്‌ബോക്‌സില്‍ ടണ്‍ കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് എത്തുന്നത്. എന്നാല്‍ ഇതൊക്കെ മൊബൈല്‍ ഡാറ്റയിലാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഡാറ്റ കഴിയുന്നു. അതിനായി ഓട്ടോമാറ്റിക് വീഡിയോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് അപ്രാപ്തമാക്കി ഇടുക. അതിനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സ്> ചാറ്റ്‌സ് ആന്റ് കോള്‍സ്> മീഡിയ ഓട്ടോ ഡൗണ്‍ലോഡ്> ഡിസേബിള്‍ ഓട്ടോ ഡൗണ്‍ലോഡ് എന്ന് ചെയ്യുക.

ബ്രൗസറില്‍ ഡാറ്റ സേവര്‍ ഉപയോഗിക്കുക

ഗൂഗിള്‍ ക്രോമിന് ഡാറ്റ ഉപയോഗം കുറയ്ക്കാനുളള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതേ, ഈ വ്യാപകമായ വെബ്ബ്രൗസറിന് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റ് തുറന്ന് ഡാറ്റ സേവ് ചെയ്യാന്‍ കഴിയും. ക്രോമിലാണ് ഡാറ്റ സേവര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുക. ക്രോം സെറ്റിംഗ്‌സ്> ഡാറ്റ സേവര്‍> ടേണ്‍ ഓണ്‍. ഈ മോഡില്‍ നിങ്ങള്‍ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഏതെങ്കിലും വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡാറ്റയുടെ അളവ് കുറയ്ക്കുന്നു.

ഏതൊരാൾക്കും ഫോണിൽ വേഗത്തിൽ ടൈപ്പ് ചെയാനായിതാ 6 പൊടിക്കൈകൾ

പണ്ടൊക്കെ ടൈപ്പിംഗ് പഠിക്കണം എങ്കിൽ ടൈപ്പിംഗ് സെന്ററിൽ പോകേണ്ടിയിരുന്നു. പിന്നീട് കംപ്യൂട്ടർ വന്നപ്പോൾ ആളുകൾ കൂടുതലായി ടൈപ്പ് ചെയ്യാൻ പേടിച്ചു തുടങ്ങി. മൊബൈൽ ഫോണുകളുടെ വരവോടെ, പ്രത്യേകിച്ച് സ്മാർട്ഫോണുകൾ കടന്നുവന്നതോടെ ടൈപ്പിംഗ് ഒന്നുകൂടെ സുഗമമായി ആളുകൾ ചെയ്യാൻ തുടങ്ങി. ഇന്ന് പലർക്കും നല്ല രീതിയിൽ ടൈപ്പ് ചെയ്യാൻ അറിയാം.

പ്രത്യേകിച്ച് കൂടുതലായി ചാറ്റ് ചെയ്യുന്നവർക്കും എഴുതുന്നവർക്കും. എന്നാലും വേഗതയും കൃത്യമായി തെറ്റാതെ ടൈപ്പ് ചെയ്യുന്നതും ഇന്ന് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ അല്പം എളുപ്പത്തിൽ വേഗം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളും ആപ്പുകളും പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

കസ്റ്റം കീബോര്‍ഡ് ആപ്പ് ഉപയോഗിക്കാം
സ്‌റ്റോക്ക് കീബോര്‍ഡ് ആപ്പില്‍ ധാരാളം സവിശേഷതകളുണ്ട്, അതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മൂന്നാം കക്ഷി ആപ്ലിക്കേനുകളും വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. ഈ ആപ്പില്‍ മെച്ചപ്പെട്ട് ടൈപ്പിംഗ് ഇന്റര്‍ഫേസ് ഉളളതിനാല്‍ കീബോര്‍ഡില്‍ എല്ലായിടത്തും നിങ്ങളുടെ വിരല്‍ എത്തിച്ചേരുകയും ചെയ്യും. ടൈപ്പിംഗ് എളുപ്പമുളളതും കാര്യക്ഷമവുമാക്കുന്നതുമായ ഏറ്റവും മികച്ച ടെപ്പിംഗ് കീബോര്‍ഡ് ഈ ആപ്ലിക്കേഷന്‍ നല്‍കുന്നു. ഇതു നിങ്ങള്‍ക്കു പരീക്ഷിക്കാവുന്നതാണ്.

 

കീബോര്‍ഡ് ആപ്പിന്റെ പ്രഡിക്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാം

പ്രഡിക്ഷന്‍ ഫീച്ചര്‍ ടൈപ്പിംഗ് സ്പീഡ് കൂട്ടാന്‍ ഏറ്റവും മികച്ചതാണ്. നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ വേഗത്തില്‍ അവ തിരഞ്ഞെടുത്ത് നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ടൈപ്പ് ചെയ്യാന്‍ മികച്ചതാണ്.

സ്വയിപ്പ് ഉപയോഗിക്കാം

സ്വയിപ്പ് ടൂ ടൈപ്പ് എന്ന ഓപ്ഷന്‍ സ്വിഫ്റ്റ്കീ ബോര്‍ഡ് ആപ്പില്‍ ഉണ്ടായിരിക്കും. ആദ്യം നിങ്ങളുടെ സ്വയിപ്പ് ജെസ്റ്ററുകളെ സ്വീകരിക്കുന്ന ഓപ്ഷന്‍ ടൈപ്പ് ചെയ്യുക, തുടര്‍ന്ന് അതിനായി സജ്ജമാക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളും, അതു സൂക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സമയങ്ങളില്‍ പെട്ടന്ന് ആക്‌സസ് ചെയ്യാന്‍ കഴിയും.

ഗൂഗിള്‍ വോയിസ് ടൈപ്പിംഗ് ഉപയോഗിക്കാം

ഇത് ഏറ്റവും മികച്ച ഒന്നാണ്. നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഗൂഗിള്‍ വോയിസില്‍ പറഞ്ഞാല്‍ അതേ കാര്യം എഴുതാന്‍ ഉപകരണം അനുവദിക്കുന്നു. ഇത് വളരെ രസവും എളുപ്പവുമാണ്. ഒരു അളവുവരെ നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കാം.

മിന്നും കീബോര്‍ഡ് ഉപയോഗിക്കാം

'Little Keyboard For Big Fingers' എന്നാണ് ഇതിനു പറയുന്ന മറ്റൊരു പേര്. നിങ്ങളെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇതിലെ ടൈപ്പിംഗ് സ്പീഡ്. ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ടെപ്പിംഗ് സ്പീഡ് മോണിറ്റര്‍ ചെയ്യുകയും ചെയ്യാം.

ജിബോര്‍ഡ്

ജിബോര്‍ഡിനെ നേരത്തെ പറഞ്ഞിരുന്നത് ഗൂഗിള്‍ കീബോര്‍ഡ് എന്നായിരുന്നു. നിരവധി മികച്ച സവിശേഷതകള്‍ ഉളളതിനാല്‍ ഏറെ പേരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്ത

നമ്മളിൽ പലർക്കും അറിയാത്ത എന്നാൽ ഏറെ ഉപകാരപ്രദമായ ഇതൊക്കെ ഒന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു പോകുന്ന ചില ട്രിക്കുകളും സൗകര്യങ്ങളുമെല്ലാം ആൻഡ്രോയ്ഡ് ഫോണുകളിൽ നിറയെ ഉണ്ട്. അത്തരത്തിൽ ഏറെ ഉപകാരപ്രദമായ, അതിലേറെ സാമ്പത്തികമായി പോലും നമുക്ക് അല്പം മെച്ചമുണ്ടാക്കാൻ സഹായിക്കുന്ന ഒരു സെറ്റിങ്സിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഇനി നിങ്ങളുടെ പഴയ ഫോണിലും ഫേസ് അൺലോക്ക്
ഇനിയും വളച്ചുകെട്ടൽ ഇല്ലാതെ വിഷയത്തിലേക്ക് വരാം. പറഞ്ഞുവരുന്നത് ഫേസ് അൺലോക്കിനെ കുറിച്ചാണ്. ഇന്ന് ഈ ഒരു സൗകര്യം മാത്രം ലഭിക്കാനായി ഫോൺ മാറ്റുന്നവരും മാറ്റാൻ ഒരുങ്ങുന്നവരുമാണ് നമ്മളിൽ പലരും. എന്നാൽ ഫോൺ മാറ്റും മുമ്പ് തന്നെ നിങ്ങളുടെ ഫോണിൽ ഈ സൗകര്യം ഒളിച്ചുകിടക്കുന്നുണ്ടെന്ന കാര്യം എത്രപേർക്കറിയാം?

സൗകര്യം എല്ലാ സ്റ്റോക്ക് ആൻഡ്രോയ്ഡ് 7 ഫോണുകൾക്കും

നിങ്ങളുടെ ഫോൺ എന്നുപറയുമ്പോൾ എല്ലാ ഫോണുകളും അതിൽ പെടില്ല. ആൻഡ്രോയ്ഡ് സ്റ്റോക്ക്, അല്ലെങ്കിൽ അതിനോട് സമാനമായ ഫോണുകൾ എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. മോട്ടോറോള ഫോണുകൾ, വൺപ്ലസ് ഫോണുകൾ, നോക്കിയ പോലുള്ള സ്റ്റോക്ക് ആൻഡ്രോയ്ഡ് ഫോണുകളുടെ ആൻഡ്രോയ്ഡ് 7ൽ മുതൽ പ്രവർത്തിക്കുന്ന എത്ര വില കുറഞ്ഞ ഫോണിലും വരെ ഈ സൗകര്യം ലഭ്യമാണ്.

എങ്ങനെ ആക്റ്റീവ് ചെയ്യാം?

ഫോണിലെ സെറ്റിങ്സിൽ കയറുക. അവിടെ സെക്യൂരിറ്റി സെറ്റിംഗ്സ് എടുക്കുക. അതിൽ സ്മാർട്ട് അൺലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്സ്‌വേർഡ് ഏതാണോ അത് കൊടുക്കുക. അതോടെ നിങ്ങൾ ഫേസ് അൺലോക്ക് കൊടുക്കാനുള്ള സെറ്റിങ്സിൽ എത്തിക്കഴിഞ്ഞു. അവിടെ നിങ്ങൾക്ക് നാലോ അഞ്ചോ ഓപ്ഷനുകൾ കാണാം. അതിൽ ട്രസ്റ്റഡ് ഫേസ് എന്നൊരു ഓപ്ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ മുഖം കൃത്യമായി വൃത്തത്തിനുള്ളിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യുക. കഴിഞ്ഞു.

ഇനി പ്രവർത്തിപ്പിച്ചുനോക്കൂ..

ഇനി നിങ്ങൾ ഫോൺ ലോക്ക് ചെയ്ത ശേഷം മുഖം കാണിച്ചു നോക്കൂ. പാസ്‌വേഡ് ഇല്ലാതെ തന്നെ ഫോൺ തുറക്കുന്നത് കാണാം. ഞങ്ങളുടെ ഓഫീസിലുള്ള പല പഴയ മോട്ടോറോള, വൺപ്ലസ്, നോക്കിയ ഫോണുകളിലും ഈ ഓപ്ഷൻ വിജയകരമായി പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ തീർത്തും നിങ്ങളുടെ സ്റ്റോക്ക് ആൻഡ്രോയ്ഡ് ഫോണുകളിലും ഇത് പ്രവർത്തിക്കും എന്നുറപ്പിക്കാം.

Best Mobiles in India

English Summary

How to Save Data on Android Phones.