വിന്‍ഡോസ് 10ല്‍ ഷട്ട്ഡൗണ്‍, സ്റ്റാര്‍ട്ട്അപ്പ് എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം?


വിന്‍ഡോസ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പാണ് വിന്‍ഡോസ് 10. വിന്‍ഡോസ് 8 ഉണ്ടാക്കിയ എല്ലാ നൂതനകളും പരിഹരിച്ചാണ് വിന്‍ഡോസ് 10 എത്തിയത്. ഒട്ടേറെ പുതുമകളാണ് വിന്‍ഡോസ് 10ല്‍. വിന്‍ഡോസ് 10ല്‍ നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ഒരു ടിപ്‌സ് ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ തിരക്കേറിയ ജീവിതത്തില്‍ എല്ലാം ഓട്ടോമാറ്റിക് ആകാനാണ് ഏവരും ആഗ്രഹിക്കുന്നത്, അല്ലേ.

വിന്‍ഡോസ് 10ല്‍ ഷട്ട്ഡൗണ്‍, സ്റ്റാര്‍ട്ട്അപ്പ് എന്നിവ ഷെഡ്യൂള്‍ ചെയ്യാം. നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് അനുയോജ്യമായ സമയം ക്രമീകരിക്കാം. ഈ ഒരു ടിപ്‌സ് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം.

എങ്ങനെ വിന്‍ഡോസ് 10ല്‍ ഷട്ട്ഡൗണ്‍, സ്റ്റാര്‍ട്ട്അപ്പ് ഷെഡ്യൂള്‍ ചെയ്യാമെന്നു നോക്കാം.

ഷട്ട്ഡൗണ്‍ ഷെഡ്യൂള്‍ ചെയ്യാനായി

ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് 'Task Scheduler on the Windows' ആദ്യം തുറക്കുക. ഷട്ട്ഡൗണ്‍, ആപ്ലിക്കേഷന്‍ ടാസ്‌ക് എന്നിവ ഷെഡ്യൂള്‍ ചെയ്യാന്‍ സഹായിക്കുന്ന മികച്ച ആപ്ലിക്കേഷനാണ് ടാസ്‌ക് ഷെഡ്യൂളര്‍ ആപ്പ്.

കണ്ട്രോള്‍ പാനല്‍> അഡ്മിനിസ്‌ട്രേറ്റര്‍ ടൂള്‍സ്> ടാസ്‌ക് ഷെഡ്യൂളര്‍ ഐക്കണ്‍സ് എന്നിവയിലേക്കു പോയി ഇത് തുറക്കുക. ആപ്പ് തുറന്ന് ഉപയോഗിക്കാന്‍ തയ്യാറായിക്കഴിഞ്ഞു എങ്കില്‍ Action Pane വഴി Create Basic Task എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആപ്പിന്റെ അകത്ത് ആപ്പ് സ്‌ക്രീനിന്റെ വലതു വശത്തായി Action Pane കാണാം. അതിനാല്‍ ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.

അവിടെ ഷട്ട്ഡൗണ്‍ എന്ന് പേരും നല്‍കി അനുയോജ്യമായ സമയവും നല്‍കുക. അടുത്ത ബട്ടണില്‍ ക്ലിക്ക് ചെയ്ത് program.exe ഫീല്‍ഡില്‍ shutdown.exe എന്നും ആര്‍ഗ്യുമെന്റ് ഫീല്‍ഡില്‍ -s എന്നും ടൈപ്പ് ചെയ്യുക. ഇനി അടുത്ത പാനലില്‍ പോയി അവസാനത്തെ ഷെഡ്യൂള്‍ സൃഷ്ടിക്കുക.

സ്റ്റാര്‍ട്ട്അപ്പ് ഷെഡ്യൂള്‍ ചെയ്യാനായി

മുകളിലത്തെ പോലെ തന്നെ ഇതും വളരെ എളുപ്പമുളള രീതിയാണ്. ഇതിനായി ആദ്യം നിങ്ങളുടെ ഉപകരണം റീബൂട്ട് ചെയ്യുക തുടര്‍ന്ന് അതില്‍ BIOS സെറ്റപ്പ് നല്‍കുക. ഇത് ചെയ്യാനായി നിങ്ങളുടെ ഉപകരണം ആരംഭിക്കുന്ന സമയത്ത് F8, F10 അല്ലെങ്കില്‍ Del കീ അമര്‍ത്തുക.

അതിനു ശേഷം 'Resume By Alarm, Power on By RTC Alarm' എന്ന ഓപ്ഷനുകള്‍ കണ്ടെത്തുക. ചിലപ്പോള്‍ നിങ്ങളുടെ BIOS ന്റെ തരം അനുസരിച്ച് മറ്റു ചില ഓപ്ഷനുകളും അവിടെ കാണാം. അവിടെ നിങ്ങള്‍ക്ക് സമയം ഷെഡ്യൂള്‍ ചെയ്ത് സേവ് ചെയ്യാം. ഇനി നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സമയം കൃത്യമായും പ്രവര്‍ത്തിക്കും.

ഏറ്റവും മികച്ച ആൻഡ്രോയ്ഡ് ലോഞ്ചർ ഏത്?

Most Read Articles
Best Mobiles in India
Read More About: tips how to technology

Have a great day!
Read more...

English Summary

How to Schedule Windows 10 Shutdown and Startup