ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍


50 ദശലക്ഷത്തിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ടു-ഫാക്ടര്‍ ഓതന്റിക്കേഷനിലൂടെ അക്കൗണ്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറയുന്നു. എങ്ങനെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാമെന്ന് നോക്കാം.

Advertisement

ഫെയ്‌സ്ബുക്ക്

1. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക

2. വലതുവശത്ത് മുകളിലായി കാണുന്ന ത്രികോണ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക

3. സെക്യൂരിറ്റി ആന്റ് ലോഗിന്‍-ലേക്ക് പോവുക

4. ഇവിടെ ചെയ്ഞ്ച് പാസ്‌വേഡ്, ലോഗിന്‍ വിത്ത് പ്രൊഫൈല്‍ പിക്ചര്‍, ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ തുടങ്ങിയ ഓപ്ഷനുകള്‍ കാണാനാകും.

5. യൂസ് ടു-ഫാക്ടര്‍ ഓതന്റിക്കേഷനില്‍ ക്ലിക്ക് ചെയ്യുക

രണ്ട് വിധത്തില്‍ ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. ടെക്‌സ്റ്റ് മെസ്സേജ് ഓപ്ഷനോ ഗൂഗിള്‍ ഓതന്റിക്കേറ്റര്‍, ഡിയോ മൊബൈല്‍ തുടങ്ങിയ ഓതന്റിക്കേഷന്‍ ആപ്പുകളോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.

 

Advertisement
ടെക്‌സ്റ്റ് മെസ്സേജ് ഓപ്ഷന്‍

1. ടെക്‌സ്റ്റ് മെസ്സേജ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വെരിഫിക്കേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് ആറക്ക കോഡ് വരും.

2. ഈ കോഡ് അടിക്കുക

3. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായതായി കാണിച്ച് സന്ദേശം പ്രത്യക്ഷപ്പെടും.

ഓതന്റിക്കേഷന്‍ ആപ്പ്

1. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഇല്ലെങ്കിലോ ഈ ഓപ്ഷന്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കിലോ ഓതന്റിക്കേഷന്‍ ആപ്പ് തിരഞ്ഞെടുക്കുക. ഏതെങ്കിലും ഓതന്റിക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. സ്‌ക്രീനില്‍ കാണുന്ന QR കോഡ് സ്‌കാന്‍ ചെയ്ത് കാണുന്ന കോഡ് ഓതന്റിക്കേഷന്‍ ആപ്പില്‍ അടിക്കുക

3. ആപ്പില്‍ പുതിയൊരു കോഡ് ലഭിക്കും. ആവശ്യപ്പെടുമ്പോള്‍ ഇത് എന്റര്‍ ചെയ്യുക. അതോടെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാകും.

എയര്‍ടെല്ലിന്റെ 181 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം

Best Mobiles in India

English Summary

How to secure your Facebook account with two-factor authentication