ആന്‍ഡ്രോയ്ഡില്‍ പാസ്‌വേഡ് ഉപയോഗിച്ച് സ്വകാര്യ ബ്രൗസിംഗ് സുരക്ഷിതമാക്കുന്നത് എങ്ങനെ?


ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നതിനും മറ്റുമായി നമ്മള്‍ ബ്രൗസറുകള്‍ ഉപയോഗിക്കാറുണ്ട്. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് വേണ്ടിയും സ്വകാര്യ് ആവശ്യങ്ങള്‍ക്കായും നമ്മള്‍ ബ്രൗസറുകളെ ആശ്രയിക്കുന്നു. നമ്മള്‍ എന്തൊക്കെയാണ് തിരഞ്ഞതെന്ന് മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്നവര്‍ കുറവല്ല. പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിച്ച് എല്ലാ പ്രധാന ബ്രൗസറുകളിലും ഇത് നേടിയെടുക്കാനാകും. എന്നാല്‍ അതോടെ ബ്രൗസിംഗ് ഹിസ്റ്ററിയും നഷ്ടപ്പെടും. നിങ്ങളുടെ തിരച്ചില്‍ ചരിത്രം സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം ബുക്ക്മാര്‍ക്കുകള്‍, വിവിധ ലിങ്കുകള്‍ മുതലായവ പിന്നീട് ഉപയോഗിക്കുന്നതിനായി സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എന്ത് ചെയ്യും? നിങ്ങള്‍ക്ക് വേണ്ടിയാണ് പാസ്‌വേഡ്. ആന്‍ഡ്രോയ്ഡില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാനാകും. അത് എങ്ങനെയാണെന്ന് നോക്കാം.

നിലവിലെ സാഹചര്യത്തില്‍ അനായാസം ബ്രൗസിംഗ് ഹിസ്റ്ററി ഹാക്ക് ചെയ്ത് നമ്മള്‍ ആരുമായും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകും. പ്രൈവറ്റ് ബ്രൗസിംഗ് പോലും പറയുന്നത് പോലെ സുരക്ഷിതമല്ല. നേരിട്ട് ഒരാള്‍ ഇറങ്ങിയാല്‍ മാത്രം മതി. പിന്നെ എന്താണ് വഴി? പാസ്‌വേഡ്.

നിങ്ങള്‍ ചെയ്യേണ്ടത്

1. സാംസങ് ഇന്റര്‍നെറ്റ് ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്ത് പാസ്‌വേഡ് സെറ്റ് ചെയ്യുക. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ബ്രൗസര്‍ ഉണ്ടെങ്കില്‍ അത് അപ്റ്റുഡേറ്റ് ആണെന്ന് ഉറപ്പുവരുത്തുക.

2. സാംസങ് ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക. ഹോം സ്‌ക്രീനില്‍ കാണുന്ന ത്രീ ഡോട്ട് മെനും തിരഞ്ഞെടുക്കണം. അപ്പോള്‍ ഒരു പട്ടിക പ്രത്യക്ഷപ്പെടും.

3. പട്ടികയില്‍ നിന്ന് സെറ്റിംഗ്‌സ് തിരഞ്ഞെടുക്കുക.

4. പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളില്‍ നിന്ന് പ്രൈവസി തിരഞ്ഞെടുക്കുക. നിങ്ങള്‍ മറ്റൊരു പേജിലേക്ക് നയിക്കപ്പെടും. ഇവിടെ സ്വകാര്യതയുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ സ്വകാര്യ ബ്രൗസിംഗ് ക്രമീകരിക്കാന്‍ കഴിയും.

5. ഇപ്പോള്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പേജില്‍ സീക്രട്ട് മോഡ് സെക്യൂരിറ്റി ഓപ്ഷന്‍ കാണാനാകും. ഇതില്‍ ക്ലിക്ക് ചെയ്ത് പാസ്‌വേഡ് പ്രൊട്ടക്ഷന്‍ ഓഫ് ദി ബ്രൗസിംഗ് പ്രവര്‍ത്തനക്ഷമമാക്കുക. ഇനി പാസ്‌വേഡ് സെറ്റ് ചെയ്ത് സീക്രട്ട് മോഡ് സേവ് ചെയ്യുക.

6. ഇനി പ്രൈവറ്റ് ബ്രൗസിംഗ് ചെയ്യേണ്ട സമയത്ത് സീക്രട്ട് മോഡ് പ്രവര്‍ത്തനക്ഷമമാക്കുക. അപ്പോള്‍ പാസ്‌വേഡ് ആവശ്യപ്പെടും. പാസ്‌വേഡ് അടിച്ച് സമാധാനമായി ബ്രൗസ് ചെയ്യുക.

ഫ്രീഡം സെയിലിൽ മികച്ച ഓഫറുകൾ ലഭിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ!


Read More About: how to tips password technology

Have a great day!
Read more...

English Summary

How to Secure Your Private Browsing with a Password on Android