വാട്ട്‌സാപ്പിലൂടെ കംപ്രസ്സ് ചെയ്യാതെ പിക്ചറുകള്‍ അയക്കുന്നത് എങ്ങനെ


ലോകത്തെല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് വാട്ട്‌സാപ്പ്‌. ഇതിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും സുപരിചിതമാണ്. വാട്ട്‌സാപ്പ്‌ വഴി എല്ലാ വരും ചിത്രങ്ങള്‍ അയക്കാറുണ്ട്. കൂടുതല്‍ ഡേറ്റ നഷ്ടമാകാതിരിക്കാനും കോണ്‍വര്‍സേഷന്‍ സ്പീഡ് മെച്ചപ്പെടുത്തുന്നതിനുമായി പിക്ചറുകള്‍ സാധാരണ
കംപ്രസ്സ് ചെയ്താണ് വാട്‌സ്ആപ്പ് അയക്കുന്നത്.

Advertisement

എന്നാല്‍ ഇമേജില്‍ വലിയ മാറ്റങ്ങള്‍ വരാതെ പൂര്‍ണ റസല്യൂഷനോടെ പിക്ചറുകള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് പലരും .

Advertisement

ഇത്തരത്തില്‍ കംപ്രഷന്‍ ചെയ്യാതെ ഇമേജുകള്‍ അയക്കാനുള്ള സൗകര്യവും വാട്‌സ് ആപ്പ് ലഭ്യമാക്കുന്നുണ്ട്. കംപ്രഷന്‍ ചെയ്യുന്നത് ഒഴിവാക്കി ഇമേജുകള്‍ ഷെയര്‍ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം വാട്‌സ് ആപ്പില്‍ കംപ്രഷന്‍ ചെയ്യാതെ പിക്ചറുകള്‍ അയക്കുന്നത് എങ്ങനെ


1. പിക്ചര്‍ സെന്‍ഡ് ചെയ്യുന്നതിന് ആദ്യം ഇവ വാട്‌സ് ആപ്പുമായി അറ്റാച്ച് ചെയ്യണം. ഫയല്‍ ഷെയര്‍ ചെയ്യുന്നതിന് ഫയല്‍ ബ്രൗസര്‍ ഉപയോഗിക്കുന്നതിന് പകരം വാട്‌സ് ആപ്പില്‍ കാണുന്ന ബില്‍ട്-ഇന്‍ പേപ്പര്‍ ക്ലിപ് ഐക്കണ്‍ ഉപയോഗിക്കുക.

അങ്ങനെയെങ്കില്‍ കംപ്രസ്സ് ചെയ്യാത്ത ഇമേജ് ഫയലുകള്‍ നമുക്ക് ഷെയര്‍ ചെയ്യാന്‍ കഴിയും കാരണം സാധാരണ ഇമേജ് ക്ലിപ് ഫങ്ഷന്‍ കംപ്രഷന്‍ ചെയ്യില്ല. ഇമേജ് അറ്റാച്ച് ചെയ്യുന്നതിന് ആദ്യം പേപ്പര്‍ ക്ലിപ് ഓപ്ഷനില്‍ നിന്നും ഡോക്യുമെന്റ് സെലക്ട് ചെയ്യുക.

Advertisement


2. ഷെയറിങിനായി ഡോക്യുമെന്റ് ഫയലുകള്‍ തിരഞ്ഞെടുക്കാനുള്ള ബ്രൗസര്‍ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ളതാണ് മേല്‍പ്പറഞ്ഞ സ്റ്റെപ്പ്. അവിടെ കാണുന്ന ഡോക്യുമെന്റ് സെലക്ട് ചെയ്യേണ്ടതില്ല പകരം ബ്രൗസ് അതര്‍ ഡോക്യുമന്റ് എന്ന ഒപഷനില്‍ ക്ലിക് ചെയ്യുക.

മറ്റ് ഫയലുകളുടെ മുകളിലായിട്ടായിരിക്കും ഇത് കാണപ്പെടുക. ഇതില്‍ നിന്നും നിങ്ങള്‍ മറ്റൊരു സ്ര്കീനിലേക്കായിരിക്കും പോവുക. അവിടെ നിന്നും സാധാരണ ഫയല്‍ ബ്രൗസറില്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ക്ക് ആവശ്യമുള്ള ഏത് തരം ഫയലും സേര്‍ച്ച് ചെയ്ത് സെലക്ട് ചെയ്യാം.

3. ബ്രൗസറില്‍ നിന്നും ഷെയര്‍ ചെയ്യേണ്ട ഇമേജ് കണ്ടെത്തി സെലക്ട് ചെയ്യുക . അവസാനമായി ഇമേജ് ഷെയര്‍ ചെയ്യുന്നതിന് ആരോബട്ടണില്‍ ക്ലിക് ചെയ്യുക. ഇതോടെ നിങ്ങള്‍ തിരഞ്ഞെടുത്ത കോണ്‍ടാക്ടിലേക്ക് ഇമേജ് ഫയല്‍ ഷെയര്‍ ചെയ്യും.

Advertisement

ഡോക്യുമെന്റായി അയക്കുന്ന ഇമേജ് ഫയല്‍ കംപ്രസ്സ് ചെയ്യപ്പെടില്ല. ഇങ്ങെ പൂര്‍ണ റെസല്യൂഷനോടു കൂടിയ ഫയല്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാം.

4. നിങ്ങള്‍ അയച്ച മെസ്സേജിലെ ഇമേജ് ഫയലിന്റെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും കംപ്രഷന്‍ നടന്നിട്ടില്ല എന്ന്.

ഇമേജുകള്‍ മാറ്റമില്ലാതെ അയക്കണം എന്നാഗ്രഹിക്കുവെങ്കില്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാം. എന്നാല്‍, ഇങ്ങനെ ഷെയര്‍ ചെയ്യുന്ന ഇമേജ് ഫയലുകളുടെ തംമ്പ് നെയില്‍ പ്രിവ്യൂ മെസ്സേജില്‍ കാണാന്‍ കഴിയില്ല.

അധികം സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ വളരെ എളുപ്പം പിന്തുടരാവുന്ന മാര്‍ഗമാണിത്. ഇമേജ് ഫയലുകള്‍ യാതൊരു മാറ്റവുമില്ലാതെ സുഹൃത്തുക്കള്‍ക്ക് ഇനി വളരെ പെട്ടെന്ന് അയച്ചു കൊടുക്കാം.

Advertisement

ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?

Best Mobiles in India

English Summary

Now WhatsApp is a part of our life, specially if we talk about Media sharing like photos, video. Most of the time whats compressed our photos Today we are going to tell you how to share the non-compressed images on the WhatsApp.