ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈയില്‍ കിട്ടിയാലുടന്‍ ചെയ്യേണ്ട 13 കാര്യങ്ങള്‍


പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് കൈയില്‍ കിട്ടിയാലുടന്‍ അതില്‍ എന്തൊക്കെ ചെയ്യാമെന്നായിരിക്കും മനസ്സിലെത്തുന്ന ആദ്യ ചിന്ത. അതിനൊക്കെ മുമ്പ് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിന് ഇത് ആവശ്യമാണ്.

Advertisement

1. ഭാഷ തിരഞ്ഞെടുക്കുക

ഫോണ്‍ ഓണ്‍ ആയിക്കഴിഞ്ഞാലുടന്‍ നിങ്ങളോട് ഭാഷ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഫോണില്‍ ലഭ്യമായ ഭാഷയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുക. കീബോര്‍ഡില്‍ മറ്റ് ഭാഷകള്‍ ചേര്‍ക്കണമെങ്കില്‍ അത് പിന്നീട് ചെയ്യാവുന്നതാണ്.

Advertisement
2. സിം കാര്‍ഡ് ഇടുക, പിന്‍ രേഖപ്പെടുത്തുക

അടുത്തതായി സിം കാര്‍ഡ് ഇടുക. ആവശ്യമെങ്കില്‍ ഇത് ഒഴിവാക്കാവുന്നതാണ്. ഫോണുകള്‍ ഉപയോഗിക്കുന്നതിന് സിം കാര്‍ഡ് വേണം എന്ന കാര്യം ഓര്‍ക്കുക. സിം കാര്‍ഡിന്റെ പിന്‍ ചോദിക്കുമ്പോള്‍ അത് അടിക്കണം. സാധാരണഗതിയില്‍ ഇത് സിം കാര്‍ഡിന്റെ കവറിന് പുറത്തുണ്ടാകും. സ്‌ക്രീന്‍ ലോക്ക് പിന്നില്‍ നിന്ന് വ്യത്യസ്തമാണ് സിം പിന്‍. ഈ ഘട്ടത്തില്‍ പുതിയ ഉപയോക്താവായി തുടങ്ങുന്നോ പഴയ ഉപകരണത്തില്‍ നിന്നുള്ള ഡാറ്റ ഇംപോര്‍ട്ട് ചെയ്യണോ എന്ന ചോദ്യം വരും. രണ്ടായാലും വൈ-ഫൈ ആവശ്യമാണ്.

3. വൈ-ഫൈ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക

വൈ-ഫൈ നെറ്റ്‌വര്‍ക്ക് ലഭ്യമാണെങ്കില്‍ ഫോണില്‍ അറിയാന്‍ കഴിയും. അത് തിരഞ്ഞെടുത്ത് പാസ്വേഡ് നല്‍കുക. എന്നിട്ട് കണക്ട് ബട്ടണില്‍ അമര്‍ത്തുക. ആദ്യമേ തന്നെ വൈ-ഫൈയില്‍ കണക്ട് ചെയ്യുന്നത് അപ്‌ഡേറ്റുകളും പുതിയ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കും.

4. ഡാറ്റ കോപ്പി ചെയ്യണോ?

മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ നിന്ന് ഡാറ്റ് പകര്‍ത്തണോയെന്ന ചോദ്യം നിങ്ങള്‍ക്ക് ലഭിക്കും. ആവശ്യമെങ്കില്‍ വിവരങ്ങള്‍ കോപ്പി ചെയ്യുക. അല്ലെങ്കില്‍ പുതിയ ഉപയോക്താവായി അടുത്ത ഘട്ടത്തിലേക്ക് പോവുക.

പഴയ ഫോണിന്റെ ബാക്ക്അപ്പില്‍ നിന്ന് ഡാറ്റ കോപ്പി ചെയ്യണമെങ്കില്‍, പഴയ ഫോണിലെ ഗൂഗിള്‍ ആപ്പ് ഓപ്പണ്‍ ചെയ്യുക. അല്ലെങ്കില്‍ Settings>Google>Set up nearby device തിരഞ്ഞെടുക്കുക. ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്തും ഇത് ചെയ്യാവുന്നതാണ്.

5. ഗൂഗിള്‍ അക്കൗണ്ട് സെറ്റ് അപ്/ സൈന്‍ ഇന്‍ ചെയ്യുക (ആവശ്യമെങ്കില്‍ മാത്രം)

ഗൂഗിള്‍ ആപ്പുകള്‍, ജിമെയില്‍, പ്ലേ സ്റ്റോര്‍ എന്നിവ ഉപയോഗിക്കണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് വേണം. ഗൂഗിള്‍ അക്കൗണ്ടുള്ളവര്‍ സൈന്‍ ഇന്‍ ചെയയ്യുക. അക്കൗണ്ട് ഇല്ലാത്തവര്‍ പുതുതായി തുടങ്ങണം. യൂസര്‍നെയിമും പാസ്വേഡും നല്‍കി അനായാസം ഇത് ചെയ്യാന്‍ കഴിയും. സാംസങ് പോലുള്ള ചില കമ്പനികളുടെ ഫോണുകളില്‍ മറ്റൊരു അക്കൗണ്ട് കൂടി തുടങ്ങാന്‍ ആവശ്യപ്പെടാറുണ്ട്. കമ്പനികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ മാത്രമേ ഇത് ആവശ്യമുള്ളൂ.

6. ഫോണ്‍ സുരക്ഷിതമാക്കുക

ഡാറ്റ സുരക്ഷിതമാക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി ഫോണ്‍ മറ്റുള്ളവര്‍ യഥേഷ്ടം ഉപയോഗിക്കുന്നത് തടയേണ്ടതുണ്ട്. ഇതിനായി ഫെയ്‌സ് റെക്കഗ്നിഷന്‍, ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക്, പിന്‍ എന്നിവ ഉപയോഗിക്കാം.

7. അറിയിപ്പുകള്‍

ഫോണ്‍ ലോക്ക് ആയിരിക്കുമ്പോള്‍ അറിയിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

1. ഷോ ഓള്‍ നോട്ടിഫിക്കേഷന്‍ കണ്ടന്റ്: ഇത് തിരഞ്ഞെടുത്താല്‍ ഫോണ്‍ ലോക്ക് ആയിരിക്കുമ്പോള്‍ ഒരു സന്ദേശം വന്നാല്‍ അതിന്റെ പൂര്‍ണ്ണമായ ഉള്ളടക്കം സ്‌ക്രീനില്‍ തെളിയും.

2. ഡൈ് സെന്‍സിറ്റീവ് നോട്ടിഫിക്കേഷന്‍ കണ്ടന്റ്: അറിയിപ്പ് കിട്ടും. എന്നാല്‍ അതിന്റെ ഉള്ളടക്കം പൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കുകയില്ല.

3. ഡോന്റ് ഷോ നോട്ടിഫിക്കേഷന്‍ അറ്റ് ഓള്‍: ഫോണ്‍ ലോക്ക് ആയിരിക്കുമ്പോള്‍ ഒരു അറിയിപ്പും നിങ്ങളെ ശല്യപ്പെടുത്തുകയില്ല.

8. ഗൂഗിള്‍ അസിസ്റ്റന്റ് സെറ്റപ്പ് ചെയ്യുക

ഗൂഗിളിന്റെ ബുദ്ധിമതിയായ/ബുദ്ധിമാനായ അസിസ്റ്റന്റിന്റെ സേവനം ഉപയോഗിക്കാനുള്ള ക്ഷണം നിങ്ങള്‍ക്ക് ലഭിക്കും. ചില വാക്കുകള്‍ നിങ്ങള്‍ ആവര്‍ത്തിച്ച് പറയണം. അസിസ്റ്റന്റിന് നിങ്ങളുടെ ബ്ദം തിരിച്ചറിയാന്‍ ഇത് ആവശ്യമാണ്.

9. മറ്റ് സേവനങ്ങള്‍

ഡ്രോപ്‌ബോക്‌സ്, ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ്, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് ഓഫീസ് തുടങ്ങിയ പല ആപ്പുകളും ഫോണില്‍ ഉണ്ടാകും. നേരത്തേ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ സൈന്‍ ഇന്‍ ചെയ്യുക. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിച്ച് തുടങ്ങുക.

10. മൈക്രോ എസ്ഡി കാര്‍ഡ് ഇടുക

മൈക്രോ എസ്ഡി കാര്‍ഡ് ഉള്ളവര്‍ അത് ഫോണില്‍ ഇടുക. ഇത് നിങ്ങളുടെ ഫോണിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കും. ഇതോടെ ഫോണ്‍ സെറ്റപ്പ് ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു.

11. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

ഇനി ഫോണ്‍ ഉപയോഗിച്ച് തുടങ്ങാം. ഫോണില്‍ ഇല്ലാത്ത ഏതെങ്കിലും ആപ്പ് ആവശ്യമുണ്ടെങ്കില്‍ അത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. പ്ലേസ്‌റ്റോര്‍ ഓപ്പണ്‍ ചെയ്ത് ആവശ്യമുള്ള ആപ്പ് തിരയുക. അതിനുശേഷം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

12. അപ്‌ഡേറ്റുകളും സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റോള്‍ ചെയ്യുക

നിങ്ങളുടെ ഫോണിന് അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് അറിയാന്‍ സെറ്റിംഗ്‌സില്‍ നിന്ന് എബൗട്ട് ഫോണ്‍ എടുക്കുക. ഇവിടെ 'ചക്ക് ഫോര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌സ്' കാണാന്‍ കഴിയും.

അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

 

13. ഫോണ്‍ പേഴ്‌സണലൈസ് ചെയ്യുക

ഫോണ്‍ നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നത് ആക്കാന്‍ കഴിയും. ബാക്ക്ഗ്രൗണ്ടില്‍ നിന്ന് തുടങ്ങാം. സെറ്റിംഗ്‌സില്‍ നിന്ന് ഡിസ്ല്േ അല്ലെങ്കില്‍ വാള്‍പേപ്പര്‍ എടുത്ത് ബാക്ക്ഗ്രൗണ്ട് മാറ്റുക.

സ്‌ക്രീനില്‍ എവിടെയെങ്കിലും കുറച്ചുനേരം അമര്‍ത്തിപ്പിടിച്ചാല്‍ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. വാള്‍പേപ്പര്‍ മാറ്റാന്‍ ഇതും ഉപയോഗിക്കാം.

സമാനമായ രീതിയില്‍ റിംഗ്‌ടോണ്‍ മാറ്റാം. ഇതിനായി സൗണ്ട് സെറ്റിംഗ്‌സിലേക്ക് പോവുക. റിംഗ് ടോണിന്റെയും അലാറത്തിന്റെയും ശബ്ദം ശരിയായ നിലയില്‍ ക്രമീകരിക്കണം. പൊതുസ്ഥലങ്ങളില്‍ ഫോണ്‍ സൈലന്റാക്കി വയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്.

Best Mobiles in India

English Summary

How to set up an Android phone for the first time