ആന്‍ഡ്രോയ്ഡില്‍ മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് സജ്ജമാക്കുന്നതിനുള്ള വഴികള്‍


ആന്‍ഡ്രോയ്ഡ് ഫോണ്‍ പലപ്പോഴും ഹോട്ട്‌സ്‌പോട്ടായി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ വിപണിയിലുളള ഏറെക്കുറെ എല്ലാ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഹോട്ട്‌സ്‌പോട്ട് സൗകര്യമുണ്ട്. എന്നാല്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഹോട്ട്‌സ്‌പോട്ട് ലഭ്യമല്ല. ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഫോക്‌സ്-ഫൈ പോലുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഓപ്പണ്‍ ഗാര്‍ഡനും സമാനമായ മറ്റൊരു ആപ്പ് ആണ്.

മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് സജ്ജീകരിക്കുന്നത് എങ്ങനെ

ഇത് വളരെ ലളിതമാണ്. സ്‌റ്റോക്ക് ആന്‍ഡ്രോയ്‌ഡോ അതിന് തൊട്ടുമുമ്പുള്ള പതിപ്പുകളോ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഹോട്ട്‌സ്‌പോട്ട് അനായാസം കണ്ടെത്താന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ ഇത് ക്വിക്ക് സെറ്റിംഗ്‌സില്‍ ഉണ്ടാകും. പിന്നീടുള്ള ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ഈ സ്ഥാനത്തിന് കാര്യമായ മാറ്റം വന്നിട്ടില്ല.

ഹോട്ട്‌സ്‌പോട്ട് എങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാമെന്ന് നോക്കാം. ഇതിനായി സെറ്റിംഗ്‌സ് എടുക്കുക. മോര്‍ ബട്ടണില്‍ അമര്‍ത്തി വയര്‍ലെസ് & നെറ്റ് വര്‍ക്കിലേക്ക് പോവുക. ടെതറിംഗ് & ഹോട്ട്‌സ്‌പോട്ട് ഓപ്പണ്‍ ചെയ്യുക. സെറ്റപ്പ് വൈ--ഫൈ ഹോട്ട്‌സ്‌പോട്ടില്‍ അമര്‍ത്തുക.

നെറ്റ് വര്‍ക്കിന് അനുയോജ്യമായ പേര് നല്‍കണം. ഇനി സെക്യൂരിറ്റി ടൈപ്പ് തിരഞ്ഞെടുക്കുക. WPA2 AES അല്ലെങ്കില്‍ PSK തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. നിങ്ങളുടെ ഡാറ്റ ആര് ഉപയോഗിച്ചാലും പ്രശ്‌നമില്ലെങ്കില്‍ ഒന്നും തിരഞ്ഞേടുക്കേണ്ടതില്ല. ഡാറ്റ സുരക്ഷിതമാക്കാന്‍ തീരുമാനിച്ചാല്‍ പാസ്‌വേഡ് നല്‍കേണ്ടിവരും.

ഇനി ആവശ്യമുള്ളപ്പോള്‍ ഹോട്ട്‌സ്‌പോട്ട് ഓണ്‍ ചെയ്താല്‍ മതി.

ഫോക്‌സ്-ഫൈ എങ്ങനെ ഉപയോഗിക്കാം

ഫോക്‌സ്-ഫൈ പഴയൊരു ആപ്പാണ്. അതുകൊണ്ട് ഇത് നന്നായി പ്രവര്‍ത്തിക്കുന്നത് പഴയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ആയിരിക്കും. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. നെറ്റ്‌വര്‍ക്കിന്റെ പേരും പാസ്‌വേഡും ചേര്‍ക്കാന്‍ ഇതില്‍ കഴിയും. USB, ബ്ലൂടൂത്ത് ടെതറിംഗ് മോഡുകളും ആപ്പില്‍ ലഭ്യമാണ്.

ഓപ്പണ്‍ ഗാര്‍ഡന്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ആപ്പുകളും സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് ഓപ്പണ്‍ ഗാര്‍ഡന്‍. ബ്ലൂടൂത്ത് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഗാര്‍ഡന്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി അനായാസം പങ്കുവയ്ക്കാന്‍ സാധിക്കും. ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാമെന്നതിനാല്‍ ഇത് അത്ര സുരക്ഷിതമാണെന്ന് പറയുകവയ്യ.

മേല്‍സൂചിപ്പിച്ച ആപ്പുകള്‍ക്ക് പുറമെ സമാനമായ നിരവധി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. അവയില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുക. പഴയ മോഡല്‍ ഫോണുകള്‍ക്കാവും ഫോക്‌സ്-ഫൈയും ഓപ്പണ്‍ ഗാര്‍ഡനും കൂടുതല്‍ ഉപകാരപ്പെടുക. ആപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ മറക്കരുത്.

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ പേര് മാറ്റുന്നത് എങ്ങനെ?


Read More About: wifi android tips how to

Have a great day!
Read more...

English Summary

How to setup mobile Hotspot on Android