എങ്ങനെ വലിയ ഫയലുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം?


ഇമെയിലില്‍ ഫയലുകള്‍ അറ്റാച്ച്‌മെന്റ് ചെയ്ത് അയക്കുന്നത് സാധാരണയാണ്. എന്നാല്‍ വലിയ ഫയലുകള്‍ അയക്കുന്നതില്‍ ഇപ്പോഴും പലരും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

Advertisement

നിങ്ങള്‍ അയക്കുന്ന ഫയലുകളുടെ വലുപ്പം, എണ്ണം എന്നിവയെ ആശ്രയിച്ച് ഇത് പ്രശ്‌നമാകാം. ജിമെയിലില്‍ 25എംബി വരെയുളള ഫയലുകള്‍ അറ്റാച്ച് ചെയ്ത് അയക്കാം. വലിയ ഫയലുകള്‍ നിങ്ങലുടെ സ്‌റ്റോറേജ് സ്‌പേസ് കുറയ്ക്കുന്നു എന്നുളള കാര്യവും നിങ്ങള്‍ ശ്രദ്ധിക്കുക.

Advertisement

ഓണ്‍ലൈനില്‍ കൂടി വലിയ ഫയലുകള്‍ അയക്കുകയാണെങ്കില്‍ നിരവധി മികച്ച മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴുമുണ്ട്. അത് ഏതൊക്കെ എന്നു ഇവിടെ കൊടുക്കുന്നു.

1. VPN ഉപയോഗിക്കുക

VPN ലൂടെ നിങ്ങള്‍ക്ക് വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാം. P2P ഫയല്‍ ഷെയറിങ്ങിനായി മികച്ച VPN നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. എക്‌സ്പ്രസ് VPN, PureVPN, NordVPN, IPVanish എന്നിങ്ങനെ വ്യത്യസ്ഥ തരത്തിലുളള VPN ന്നുകള്‍ ഉണ്ട്. എല്ലാ നൂതന സുരക്ഷ പ്രോട്ടോകോളുകളും VPN നിങ്ങള്‍ക്കു നല്‍കുന്നു.

2. ഫയല്‍ കംപ്രഷന്‍ ഉപയോഗിക്കാം

ഒരു ഫയല്‍ അല്ലെങ്കില്‍ ഫയലുകള്‍ കുറഞ്ഞ ഡിസ്‌ക് സ്‌പേസ് ഉപയോഗിക്കുന്നത് 'പാക്കേജ്' എന്ന പ്രക്രിയയിലൂടെയാണ്. അതാണ് ഫയല്‍ കംപ്രഷന്‍. കംപ്രഷന്‍ സോഫ്റ്റ്‌വയര്‍ നിങ്ങളില്‍ നിന്ന് ധാരാളം ഫയലുകള്‍ എടുക്കുകയും അത് ഒരു ഫയലാക്കി ചുരുക്കുകയും ചെയ്യുന്നു. ഇത് ഒറിജിനലിനേക്കാളും വളരെ ചെറുതായിരിക്കും. 7-Zip വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയില്‍ ലഭ്യമാണ്. ഇത് സാധാരണ ZIP ഫയലിലേക്ക് കംപ്രസ് ചെയ്യാന്‍ കഴിയും.

3. ഡിസ്‌ക് ഡ്രൈവ്/ കൊറിയര്‍ ഉപയോഗിക്കാം

വളരെ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റിനേക്കാള്‍ വേഗതയേറിയ മാര്‍ഗ്ഗം ഓരു ഡിസ്‌ക് ഡ്രൈവും കൊറിയറുമാണ്. വലിയ ക്ലൗഡ് പ്രൊവൈഡറുകള്‍ക്ക് (മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍) ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകള്‍ ഉപയോഗിച്ച് വലിയ അളവില്‍ ഡാറ്റ കൈമാറാന്‍ ചെയ്യാനുളള കഴിവുണ്ട്. മൈക്രോസോഫ്റ്റിന്റെ ഒരു സ്‌റ്റോറേജ് ഡിവൈസിന് ഏകദേശം 60 പൗണ്ടില്‍ താഴെയാകും. എന്നാല്‍ ഗൂഗിള്‍ മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു. എപ്പോഴും നിങ്ങള്‍ അയ്ക്കുന്ന ഫയലുകളുടെ ഒരു പകര്‍പ്പ് സൂക്ഷിക്കേണ്ടതാണ്. കൂടാതെ നിങ്ങള്‍ അയക്കുന്ന ഹാര്‍ഡ് ഡ്രൈവിനെ എന്‍ക്രിപ്റ്റ് ചെയ്യാനും മറക്കരുത്.

4. ഗൂഗിള്‍ ഡ്രൈവ്

ജിമെയിലിലൂടെ 25എംബി വലുപ്പമുളള ഫയലുകള്‍ മാത്രമേ ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഫയലുകള്‍ വലുതാണെങ്കില്‍ ഗൂഗിള്‍ തന്നെ ഒരു മാര്‍ഗ്ഗം നല്‍കിയിട്ടുണ്ട്. അതായത് ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സ്ഥാപിക്കാനും പങ്കിടാനുളള ഒരു ലിങ്ക് അയയ്ക്കാനും ഗൂഗിള്‍ നിങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ജിമെയില്‍ ഉപയോക്താക്കള്‍ക്ക് 10ജിബി വരെ വലുപ്പമുളള ഫോള്‍ഡറുകളും ഫയലുകളും പങ്കിടാന്‍ കഴിയും. ഗൂഗിള്‍ ഫ്രീ ടയര്‍ 15ജിബി സ്‌റ്റോറേജ് നല്‍കുന്നതിനാല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ഫയലുകള്‍ ഷെയര്‍ ചെയ്യാം.

5. FTP

FTP (ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍) മികച്ച രീതിയില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും FTP യെ പിന്തുണയ്ക്കുന്നു. കൂടാതെ നിങ്ങളുടെ ബ്രൗസറില്‍ നിന്നും FireFTP പോലുളള അപ്‌ലോഡിംഗും ഡൗണ്‍ലോഡിംഗും പിന്തുണയ്ക്കുന്ന ആഡ്-ഓണുകളും ഉണ്ട്. വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ക്ക് ഫ്രീ ഡെസ്‌ക്‌ടോപ്പ് FTP ക്ലൈന്റ് സൈബര്‍ഡക്ക് ഉപയോഗിക്കാം.

6. മീഡിയഫയര്‍ (Mediafire)

മീഡിയഫയര്‍ ഒരു ട്രയല്‍ബ്ലാസ്റ്റര്‍ ആണ്. ഫ്രീ അക്കൗണ്ടിനായി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് 10ജിബി വരെ സ്റ്റോറേജ് ലഭിക്കും. നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ കണക്ട് ചെയ്യുക, മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക, ഒപ്പം 40ജിബി വരെ ബോണസ് സ്‌പേസ് നേടുന്നതിന് സുഹൃത്തുക്കളെ റഫര്‍ ചെയ്യാനും കഴിയും. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ വെബില്‍ നിന്നോ ഫയലുകള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഇതിനോടൊപ്പം മീഡിയാഫയര്‍ വെബ്‌സൈറ്റില്‍ നിന്നും നിങ്ങളുടെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റുളളവരെ അനുവദിക്കുന്ന ഒരു ലിങ്കും സൃഷ്ടിക്കുക. പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്രതിമാസം $3.75 ആകും. ഇതില്‍ 1TB സ്‌റ്റോറേജ് സ്‌പേസ്, ഫയല്‍ വലുപ്പം 20ജിബി അതുപോലെ ശല്യപ്പെടുത്തുന്ന ക്യാപ്ചകളും പരസ്യങ്ങളും ഒഴിവാക്കുന്നു.

7. Hightail

ബിസിനസ് ഉപയോക്താക്കള്‍ക്കായി വേണ്ടിയുളളതാണ് ഹൈടെയില്‍. രജിസ്‌ട്രേഷന്‍ മേല്‍ നിങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കും ഫയലുകള്‍ക്കും പ്രത്യേക സ്‌പേസ്ുകള്‍ സൃഷ്ടിക്കാനും അത് മറ്റുളളവര്‍ക്ക് പങ്കു വയ്ക്കാനും കഴിയും. ഓരോ ഡോക്യുമെന്റുകളില്‍ കുറിപ്പുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന 'പൈപ്പ് പോയിന്റുകള്‍' എന്ന ഫീച്ചര്‍ നിങ്ങള്‍ക്ക് മറ്റുളളവര്‍ക്കു വേണ്ടി പ്രവര്‍ത്തിപ്പിക്കാം. ഹൈടൈലിന്റെ ഫ്രീ ലൈറ്റ് പതിപ്പില്‍ 250എംബി വരെ വലുപ്പമുളള ഫയലുകള്‍ പങ്കിടാന്‍ കഴിയും. പോപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു മാസം ഈടാക്കുന്നത് 12 ഡോളറാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വര്‍ക്ക്‌സ്‌പേസ് കൂടാതെ 25ജിബി വരെയുളള ഫയലുകള്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു.

യൂട്യൂബ് ഇനി നിങ്ങളെ വീഡിയോ കാണുന്നതിൽ നിന്നും അല്പം വിശ്രമിക്കാൻ പറയും!

8. വീട്രാന്‍സ്ഫര്‍ (Wetransfer)

വലിയ ഫയലുകള്‍ പങ്കിടാന്‍ ഏറ്റവും ലഭിതമായ ഒന്നാണ് വീട്രാന്‍സ്ഫര്‍. ഏതാനും ക്ലിക്കിലൂടെ തന്നെ എളുപ്പത്തില്‍ ഫയലുകള്‍ അയക്കാം. പ്രതിമാസം $12 ഈടാക്കുന്നു. ഒരു വര്‍ഷം വീട്രാന്‍സ്ഫറിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ 20ജിബി ഫയല്‍ കൈമാറുകയും 100 ജിബി സ്റ്റോറേജും ലഭിക്കുന്നു. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി നിങ്ങള്‍ക്ക് ഒരു പാസ്‌വേഡും സജ്ജമാക്കാന്‍ കഴിയും.

Best Mobiles in India

English Summary

How To Share Big Files?