വാട്ട്‌സാപ്പില്‍ എങ്ങനെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം?


വാട്ട്‌സാപ്പ് ഇതിനകം തന്നെ വളരെ മികച്ച പല സവിശേഷതകളും കൊണ്ടു വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയൊരു സവിശേഷതയാണ് ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങ് ഫീച്ചര്‍.

Advertisement

ആപ്പിള്‍ ഐഫോണ്‍ X പ്രീ ഓര്‍ഡല്‍ ഒക്ടോബര്‍ 27ന്?

ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ലൈവ് ലൊക്കേഷന്‍ മറ്റൊരാള്‍ക്ക് പങ്കിടാന്‍ സാധിക്കും.

Advertisement

വാട്ട്‌സാപ്പിലൂടെ ലൈവ് ലൊക്കേഷന്‍ എങ്ങനെ പങ്കിടാം എന്നു അറിയാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്‌റ്റെപ്പ് 1

വാട്ട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സവിശേഷത നിങ്ങള്‍ക്ക് ഉപയോഗക്കാന്‍ സാധിക്കൂ. അതിനാല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക.

സ്റ്റെപ്പ് 2

അടുത്തതായി ആപ്പ് തുറക്കുക. അവിടെ ചാറ്റ് ലിസ്റ്റ് കോണ്ടാക്ടില്‍ നിന്നും നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കോണ്ടാക്ട് തിരഞ്ഞെടുക്കുക.

വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു: 999 രൂപയുടെ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ എത്തിക്കുന്നു!

സ്‌റ്റെപ്പ് 3

അടുത്തതായി ടെക്‌സ്റ്റ് ഇന്‍പുട്ട് ബാറില്‍ നല്‍കിയിരിക്കുന്ന അറ്റാച്ച്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് ചെയ്ത ശേഷം ലൊക്കേഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

അടുത്തതായി ലൈവ് ലൊക്കേഷന്‍ ടാപ്പ് ചെയ്ത് 'കമ്മ്യൂണിക്കേഷന്‍' ബട്ടണ്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം നിങ്ങളുടെ ലൊക്കേഷന്റെ സമയം തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5

നിങ്ങളുടെ ആഗ്രഹ പ്രകാരം ലൈവ് ലൊക്കേഷന്‍ പങ്കിടാനായി പച്ച ബട്ടണില്‍ ടാപ്പ് ചെയ്യുക. നിങ്ങളുടെ ലൊക്കേഷന്‍ ഷെയറിങ്ങ് പ്രോസസ് ആരംഭിച്ചു തുടങ്ങി.

Best Mobiles in India

English Summary

The Live Location feature allows you to share your real-time location for a specific amount of time.