സ്ലോ മോഷനില്‍ കിടിലന്‍ വീഡിയോകള്‍ എങ്ങനെ ഷൂട്ട് ചെയ്യാം?


സ്ലോ മോഷന്‍ വീഡിയോകള്‍ ഇപ്പോള്‍ ജനപ്രീയമാര്‍ജ്ജിച്ചു വരുകയാണ്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഫോണുകളും സ്ലോ മോഷന്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. അതായത് സാംസങ്ങ്, സോണി, വാവെയ് എന്നിങ്ങനെ പല കമ്പനികളിലും സ്ലോ മോന്‍ വീഡിയോകള്‍ ഷൂട്ട് ചെയ്യാം.

Advertisement

2018ല്‍ സാധാരണ വീഡിയോകളേക്കാള്‍ മികവേറിയതാകും സ്ലോ മോഷന്‍ വീഡിയോകള്‍. സാധാരണ വേഗതയില്‍ തന്നെ നിങ്ങള്‍ക്ക് മികച്ച വീഡിയോകള്‍ പിടിച്ചെടുക്കാന്‍ കഴിയും. നിങ്ങള്‍ വിചാരിച്ചാല്‍ രസകരമായ, മനോഹരമായ വ്യത്യസ്ഥ തരത്തിലെ വീഡിയോകള്‍ നിങ്ങള്‍ക്ക് പിടിച്ചെടുക്കാം.

Advertisement

എന്തായാലും ഇപ്പോള്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉപകരണങ്ങളില്‍ ഈ സവിശേഷത കൊണ്ടു വരുന്നുണ്ട്. ഓരോ ഉപകരണത്തിന്റേയും മോഡലുകള്‍ അനുസരിച്ച് വീഡിയോ ക്വാളിറ്റിയും റെക്കോര്‍ഡിംഗ് സ്പീഡും വ്യത്യാസപ്പെട്ടിരിക്കും. ഹൈ-എന്‍ഡ് ഉപകരണങ്ങളായ സോണി എക്‌സ്പീരിയ XZ പ്രീമിയത്തില്‍ സ്ലോ മോഷന്‍ വീഡിയോകള്‍ എടുക്കാനായി Motion Eye Sensor' ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഓരോ കമ്പനികളും തങ്ങളുടെ ഉപകരണത്തിലെ സാങ്കേതികവിദ്യ വ്യത്യസ്ഥ രീതിയിലാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സ്ലോ മോഷന്‍ വീഡിയോകള്‍ ശരിയായ സമയം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കില്ല. എന്നു പറഞ്ഞാല്‍, നിങ്ങള്‍ കുറച്ച് സെക്കന്‍ഡുകള്‍ എടുത്ത വീഡിയോകള്‍, സ്ലോ മോഷനില്‍ നിങ്ങളുടെ മൊബൈലില്‍ ചെയ്യുമ്പോള്‍ അത് കുറച്ച് കൂടുതല്‍ ദൈര്‍ഘ്യമുളള വീഡിയോകള്‍ ആയി നിങ്ങള്‍ക്കു ലഭിക്കുന്നു. അതായത് നേരത്തെ സൂചിപ്പിച്ചതു പോലെ ഓരോ മൊബൈലുകളിലും ഈ സ്ലോ മോഷന്‍ സമയം വ്യത്യാസപ്പെട്ടിരിക്കും.

Advertisement

കൃത്യമായ നിമിഷത്തില്‍ തന്നെ അവ പിടിച്ചെടുക്കാന്‍ വളരെ ഏറെ ശ്രദ്ധിക്കണം. നിങ്ങള്‍ മൊബൈലില്‍ പിടിച്ചെടുത്തത് ശരിയായില്ല എങ്കില്‍ അത് ഓട്ടോമാറ്റിക് യി ഡിലീറ്റ് ആകാനുളള ഓപ്ഷനും ഉണ്ട്.

സ്ലോ മോഷനില്‍ എങ്ങനെ വീഡിയോ എടുക്കാം?

ഓട്ടോമാറ്റിക് മോഡ് ഇല്ലാതെ ഈ ടെക്‌നിക് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ഇതില്‍ കൃത്യമായ നിമത്തിനുളളില്‍ തന്നെ നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തേണ്ടതാണ്. ആ കൃത്യതയിലാണ് വീഡിയോയുടെ മികവ് ലഭിക്കുന്നത്.

കൃത്യമായ സമയത്ത് നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുകയാണെങ്കില്‍ മികച്ച ഗുണനിലവാരമുളള സ്ലോ മോഷന്‍ വീഡിയോകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇത് ചെയ്യുന്നതിനു മുന്‍പ് പല തവണ നിങ്ങള്‍ക്ക് പ്രാക്ടീസും ചെയ്യാം. എല്ലാ വീഡിയോകളേയും പോലെ നല്ല സുസ്ഥിരത ഉറപ്പിക്കേണ്ടതും വളരെ അത്യാവശ്യമാണ്. നിങ്ങളുടെ കൈകള്‍ കുറച്ച് കുലുങ്ങിയാല്‍ കൂടിയും മികച്ച വീഡിയോകള്‍ ലഭിക്കില്ല.

Advertisement

മോഷണം പോയത് 6500 രൂപയുടെ ഫോൺ; തിരിച്ചുകിട്ടാൻ ചെലവായത് 3.5 ലക്ഷം രൂപയും ഒപ്പം 2 വർഷവും!

Best Mobiles in India

English Summary

Array