വൈഫൈ കണക്ഷൻ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?


വൈഫൈ ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും കണക്ഷനിൽ പല രീതിയിലുള്ള പ്രശ്നങ്ങളും വരാറുണ്ട്. കണക്ഷനിൽ വരുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള ചില പ്രായോഗിക മാർഗ്ഗങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. അല്പം സാങ്കേതികമായി അറിവുള്ള ആളുകൾ മാത്രം ഇവ ചെയ്തുനോക്കുക.

Advertisement

ഇതിനായി ആദ്യം 192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ സിസ്റ്റം ഇരിക്കുന്ന ചില സ്ഥലങ്ങളില്‍ ഡീഫോള്‍ട്ട് ഗേറ്റ്‌വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആക്കാവുന്നതാണ്. ഇത് കണ്ടു പിടിക്കാവുന്ന ഏറ്റവും എളുപ്പവഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈ ഫൈ നെറ്റവര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം, സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം cmd എന്ന് ടൈപ്പ് ചെയ്യുക. അതിനു ശേഷം cmd.exe എന്ന് ലോഞ്ച് ചെയ്യുക.

Advertisement

cdm ലെഡ് ആകുമ്പോള്‍ ചെറിയ ചതുരാകൃതിയിലുളള വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്താല്‍ വിന്‍ഡോയുടെ നീളം വര്‍ദ്ധിക്കുന്നതാണ്. വിന്‍ഡോയില്‍ കാണുന്ന ഡീഫോള്‍ട്ട് ഗേറ്റ്‌വേ അഡ്രസ്സ് കുറിച്ചെടുക്കുന്നു.

ഇനി ഡീഫോള്‍ട്ട് ഗേറ്റ്‌വേ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറിന്‍ ടൈപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ക്കു കാണുന്ന പോപ്-അപ്പ് വിന്‍ഡോയില്‍ admin എന്ന യൂസര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക. ഇത് തെറ്റായാണ് നല്‍കിയതെന്ന സന്ദേശം ലഭിച്ചാല്‍ നിങ്ങളുടെ വൈഫൈ റൗട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ സര്‍ച്ചില്‍ പോയി കമ്പനിയുടെ ഡീഫോള്‍ട്ടായ യൂസര്‍ നെയിമും പാസ്‌വേഡും കണ്ടെത്തുക.

Advertisement

ലോഗിന്‍ സ്‌ക്രീന്‍ കടന്ന് കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് നിങ്ങള്‍ക്ക് ഒരു വെബ് ഇന്റര്‍ഫേസ് കാണാവുന്നതാണ്. അവിടെ Wireless> Wireless settings എന്നതിലേയ്ക്ക് ചെല്ലുക. ഇവിടെ നിങ്ങള്‍ക്ക് Channel എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വന്‍സിയിലാണ് സിഗ്നല്‍ പ്രേക്ഷണം

ഏതു ചാനലാണ് നിങ്ങള്‍ക്ക് വ്യക്തമായ സിഗ്നല്‍ തരുന്നതെന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡ് Wi-Fi Analyzer ഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് യോജിച്ച തടസ്സങ്ങളില്ലാത്ത ചാനല്‍ കണ്ടെത്തുക.

ഒരാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണോ എന്ന് എളുപ്പം കണ്ടെത്താൻ 6 വഴികൾ!

Best Mobiles in India

Advertisement

English Summary

How to Solve Wifi Connection Issues.