നിങ്ങളുടെ ഫോണിന്റെ ചാർജർ ഒറിജിനൽ ആണോ അതോ വ്യാജനോ? എങ്ങനെ കണ്ടെത്താം?


സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കാനുളള പ്രധാന കാരണം അതില്‍ വ്യാജ ചാര്‍ജ്ജറുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ്. ഇതു പലപ്പോഴും നിങ്ങളെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയോ അല്ലെങ്കില്‍ മരണത്തിന് ഇടയാക്കുകയോ ചെയ്യുന്നു.

Advertisement

രാത്രി മുഴുവന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കേ, ഈയിടയാണ് 90 വയസ്സുളള ഒരു വൃദ്ധനും 60 വയസ്സുളള അയാളുടെ മകളും ഫോണ്‍ പൊട്ടിത്തെറിച്ച് മരണത്തിനിടയായത്. ഈ സംഭവം നടന്നത് ചെന്നൈയിലായിരുന്നു.

Advertisement

നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജ്ജര്‍ അതിനോടു പൊരുത്തപ്പെടുന്നില്ലെങ്കില്‍ ബാറ്ററി പ്രകടനത്തെ അത് ബാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇപ്പോള്‍ കച്ചവടക്കാരും അതു പോലെ ഈ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും വ്യാജ ചാര്‍ജ്ജറുകള്‍ വില്‍ക്കുന്നത് സ്ഥിരമാക്കിയിരിക്കുകയാണ്.

എന്നാല്‍ ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങള്‍ വാങ്ങിയ മൊബൈല്‍ ചാര്‍ജ്ജര്‍ യഥാര്‍ത്ഥത്തില്‍ ആ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണോ നിര്‍മ്മിച്ചത് അല്ലെങ്കില്‍ അത് വ്യാജ പതിപ്പാണോ എന്ന് പരിശോധിക്കാനുളള കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ കൊടുക്കുകയാണ്.

1. സാംസങ്ങ് ചാര്‍ജ്ജറുകള്‍

സാംസങ്ങ് ബ്രാന്‍ഡിന്റെ വ്യാജ പതിപ്പും യഥാര്‍ത്ഥ പതിപ്പും തമ്മില്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലെ പ്രധാന വ്യത്യാസം എന്നു പറയുന്നത് ചാര്‍ജ്ജറില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ടെക്സ്റ്റാണ്. അതില്‍ 'A+' എന്നും 'Made in china' എന്നും ഒപ്പം സവിശേഷതകളും എഴുതിയിരുന്നാല്‍ ചാര്‍ജ്ജര്‍ മിക്കാവാറും വ്യാജമായിരിക്കും.

 

 

2. ആപ്പിള്‍ ഐഫോണ്‍ ചാര്‍ജ്ജറുകള്‍

ആപ്പിള്‍ ഐഫോണിന്റെ വ്യാജ ചാര്‍ജ്ജര്‍ വിപണിയില്‍ ഇന്ന് വളരെ വ്യാപകമാണ്. വ്യാജ ചാര്‍ജ്ജറും യഥാര്‍ത്ഥ ചാര്‍ജ്ജറും തമ്മിലുളള വ്യത്യാസം കണ്ടെത്താന്‍ സാംസങ്ങിനെ പോലെ ഐഫോണിലും വളരെ ബുദ്ധിമുട്ടാണ്. യഥാര്‍ത്ഥ ചാര്‍ജ്ജറില്‍ 'Designed by Apple in California' എന്ന് എഴുതിയിരിക്കും. എന്നാല്‍ വ്യാജ ചാര്‍ജ്ജറില്‍ ആപ്പിള്‍ ലോഗോയുടെ നിറം സാധാരണയേക്കാള്‍ ഇരുണ്ടതായിരിക്കും.

3. ഷവോമി ചാര്‍ജ്ജറുകള്‍

ഷവോമിയുടെ വ്യാജ ചാര്‍ജ്ജറുകള്‍ അറിയാനായി അതിന്റെ കേബിള്‍ ദൈര്‍ഘ്യം അളന്നാല്‍ മതിയാകും. 120 സെന്റീമീറ്ററിനേക്കാള്‍ കുറവാണെങ്കില്‍ അത് ഒരു വ്യാജ ചാര്‍ജ്ജറാണെന്നു മനസ്സിലാക്കാം.

4. വണ്‍പ്ലസ് ചാര്‍ജ്ജറുകള്‍

വണ്‍പ്ലസിന്റെ വ്യാജ ചാര്‍ജ്ജറുകള്‍ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ യഥാര്‍ത്ഥ ഡാഷ് ചാര്‍ജ്ജില്‍ പ്ലഗ് ചെയ്യുന്ന നിമിഷം ചാര്‍ജ്ജ് ചെയ്യുന്ന ചിഹ്നം സാധാരണയായി ബാറ്ററി ചിഹ്നമായിരിക്കും. എന്നാല്‍ വ്യാജ ചാര്‍ജ്ജറാണെങ്കില്‍ ഈ ചിഹ്നത്തിനു പകരം ഫ്‌ളാഷ് ആയിരിക്കും വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഡാഷ് ചാര്‍ജ്ജര്‍ വ്യാജമാണെന്നു മനസ്സിലാക്കുക.

5. വാവെയ് ചാര്‍ജ്ജറുകള്‍

വാവെയ് ചാര്‍ജ്ജറുകള്‍ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാന്‍ അഡാപ്റ്ററില്‍ അച്ചടിച്ച വിവരങ്ങളും ചാര്‍ജ്ജറിലെ ബാര്‍കോഡ് വിവരവും തമ്മില്‍ പൊരുത്തപ്പെടുത്തുക. ഇത് പൊരുത്തപ്പെടുകയാണെങ്കില്‍ യഥാര്‍ത്ഥ ചാര്‍ജ്ജര്‍ എന്നു മനസ്സിലാക്കാം, അല്ലെങ്കില്‍ വ്യാജമാണ്.

6. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍

ഗൂഗിള്‍, പിക്‌സല്‍ ഫോണുകള്‍ക്ക് എപ്പോഴും ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് നല്‍കുന്നത്. നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ധാരാളം സമയം എടുത്താല്‍ അത് മിക്കവാറും വ്യാജ ചാര്‍ജ്ജറുകള്‍ ആയിരിക്കും.

നിങ്ങളുടെ ആധാർ കാർഡ് നഷ്ടമായാൽ?

Best Mobiles in India

English Summary

How to spot fake chargers