സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ നിങ്ങളെ ശല്യം ചെയ്യുന്ന ഓട്ടോപ്ലേ വീഡിയോകള്‍ എങ്ങനെ തടയാം?


വെബ് ബ്രൗസിംഗിന്റെ പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിരിക്കുകയാണ് വീഡിയോകള്‍. എല്ലാ സോഷ്യല്‍ മീഡിയോ നെറ്റ്‌വര്‍ക്കുകളും ഒരു വീഡിയോകള്‍ പോലും നഷ്ടപ്പെടുത്താറില്ല. എന്നാല്‍ ഇതില്‍ അതിശയിക്കാനുമില്ല.

Advertisement

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയടക്കമുളള എല്ലാ പ്രധാന സോഷ്യല്‍മീഡിയ നെറ്റ്‌വര്‍ക്കുകളും വീഡിയോകള്‍ യാന്ത്രികമായി പ്ലേ ചെയ്യാന്‍ സജ്ജമാക്കിയിട്ടുണ്ട്.

Advertisement

എന്നാല്‍ പലപ്പോഴും വെബ്‌പേജുകളില്‍ യാന്ത്രികമായി വീഡിയോകള്‍ പ്ലേ ചെയ്യുന്നത് നമുക്കൊരു ബുദ്ധിമുട്ടായി തോന്നാറുമുണ്ട്. അതു പോലെ നമ്മുടെ മൊബൈല്‍ ഡേറ്റ കുറയാനും ഇതൊരു കാരണമാകുന്നു.

എന്നാല്‍ ഈ ഓട്ടോപ്ലേ വീഡിയോകള്‍ നിര്‍ത്തുന്നതിനുളള മാര്‍ഗ്ഗവും ഇപ്പോഴുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.

a) ഫേസ്ബുക്ക് വെബ്

. ആദ്യം ഫേസ്ബുക്ക് തുറന്ന് നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് 'Settings' ലേക്കു പോകുക.

. സെറ്റിംഗ്‌സില്‍ 'Videos' ടാബിലേക്ക് പോയി ഓട്ടോ-പ്ലേ വീഡിയോകള്‍ ടേണ്‍ ഓഫ് ചെയ്യുക.

b) ഫേസ്ബുക്ക് ആന്‍ഡ്രോയിഡ് ആപ്പ്

. സ്‌ക്രീനിന്റെ മുകളില്‍ ഇടതു കോണിലുളള ഹാംബര്‍ഗര്‍ മെനു ഐക്കണില്‍ ടാപ്പു ചെയ്യുക. അവിടുന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'സെറ്റിംഗ്‌സ് ആന്റ് പ്രൈവസി' കണ്ടെത്തുക. ഡ്രോപ്പ്-ഡൗണ്‍ മെനുവിലെ 'സെറ്റിംഗ്‌സ്'എന്നതില്‍ ക്ലിക്ക് ചെയ്യുക.

. 'സെറ്റിംഗ്‌സ്' വിഭാഗത്തില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അവിടെ 'മീഡിയ ആന്റ് കോണ്‍ടാക്റ്റ്' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

. മീഡിയാ ആന്റ് കോണ്‍ടാക്റ്റ്‌സ് വിഭാഗത്തില്‍ യാന്ത്രികമായി വീഡിയോ തുറക്കുന്നതിന് 'Autoplay' ടാപ്പ് ചെയ്യുക.

. 'Autoplay' സെറ്റിംഗ്‌സ് പേജില്‍ നിങ്ങളുടെ ഫേസ്ബുക്ക് ഫീള്‍ഡില്‍ യാന്ത്രികമായി പ്ലേ ചെയ്യുന്ന വീഡിയോകള്‍ അപ്രാപ്തമാക്കുന്നതിന് 'Never Autoplay Videos' തിരഞ്ഞെടുക്കുക.

c) ഫേസ്ബുക്ക് ഐഒഎസ് ആപ്പ്

സ്‌ക്രീനിന്റെ മുകളില്‍ ഇടതു കോണിലുളള ഹാംബര്‍ഗര്‍ മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക. അവിടെ നിന്നും താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'സെറ്റിംഗ്‌സ് ആന്റ് പ്രൈവസി' കണ്ടുപിടിക്കുക. സെറ്റിംഗ്‌സ് വിഭാഗത്തിലേക്ക് സ്‌ക്രോള്‍ ചെയ്ത്, മീഡിയാ ആന്റ് കോണ്‍ടാക്റ്റ്‌സ് ഓപ്ഷന്റെ കീഴിലുളള 'വീഡിയോസ് ആന്റ് ഫോട്ടോസ്' ടാപ്പ് ചെയ്യുക.

. വീഡിയോസ് ആന്റ് ഫോട്ടോസ് സെറ്റിംഗ്‌സ് പേജില്‍ 'ഓട്ടോ പ്ലേ ഓപ്ഷന്‍' എന്നതില്‍ ടാപ്പ് ചെയ്യുക.

. ഫീള്‍ഡില്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന വീഡിയോകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിന് 'ഓട്ടോ-പ്ലേ' മുന്‍ഗണന പേജില്‍ കാണുന്ന 'Never Auto-play Videos' എന്നതില്‍ ക്ലിക്ക് ചെയ്യുക.

2. ഇന്‍സ്റ്റാഗ്രാമില്‍ ഓട്ടോപ്ലേ വീഡിയോകള്‍ എങ്ങനെ നിര്‍ത്താം?

. ആദ്യം ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക. ശേഷം പ്രെഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക, അതിനു ശേഷം മുകളില്‍ ഹാംബര്‍ഗര്‍ മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇനി സെറ്റിംഗ്‌സ് മെനു തുറക്കാനായി കാഗ് വീല്‍ ഐക്കണില്‍ ടാപ്പു ചെയ്യുക. ഇവിടെ 'മൊബൈല്‍ ഡേററ ഉപയോഗം' എന്നതില്‍ ടാപ്പ് ചെയ്യുക.

. 'Mobile data use' എന്ന പേജില്‍ 'Use less data' എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

a) ട്വിറ്റര്‍ വെബ്

. ആദ്യം വെബില്‍ ട്വിറ്റര്‍ തുറക്കുക. സ്‌ക്രീനിന്റെ മുകളില്‍ വലതു കോണിലുളള പ്രൊഫൈല്‍ ഫോട്ടോയില്‍ ടാപ്പു ചെയ്യുക, തുടര്‍ന്ന് 'Settings and Privacy' തിരഞ്ഞെടുക്കുക.

. അവിടെ സെറ്റിംഗ്‌സ് ആന്റ് പ്രൈവസി ഓപ്ഷനില്‍, കണ്ടന്റ് ഹെഡറിന്റെ താഴെ, വീഡിയോ ഓട്ടോപ്ലേ ഓപ്ഷന്റെ അടുത്തു കാണുന്ന ബോക്‌സ് അണ്‍ചെക്ക് ചെയ്യുക.

 

b) ട്വിറ്റര്‍ ആന്‍ഡ്രോയിഡ് ആപ്പ്

. ആദ്യം ആന്‍ഡ്രോയിഡിനുളള ട്വിറ്റര്‍ ആപ്ലിക്കേഷന്‍ തുറക്കുക. സൈഡ്-ഔട്ട് മെനു തുറക്കാനായി ഇടത്തേക്ക് സൈ്വയ്പ് ചെയ്യുക. തുടര്‍ന്ന് 'Settings and Privacy' ടാപ്പ് ചെയ്യുക.

. ജനറല്‍ ഹെഡറിനു താഴെയുളള 'Date Usage' ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

. 'Data Usage Page'ല്‍ വീഡിയോ ഹെഡറിനു താഴെ കാണുന്ന 'Video autoplay' തിരഞ്ഞെടുക്കുക.

. വീഡിയോ ഓട്ടോപ്ലേ ടാപ്പ് ചെയ്തതിനു ശേഷം ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്നും 'Never' തിരഞ്ഞെടുക്കുക.

c) ട്വിറ്റര്‍ ഐഒഎസ് ആപ്പ്

ഐഒഎസിനുളള ട്വിറ്റര്‍ ആപ്ലിക്കേഷന്‍ തുറക്കുക. സൈഡ്-ഡൗണ്‍ മെനു തുറക്കാനായി ഇടത്തേക്ക് സ്വയിപ് ചെയ്യുക. അതിനു ശേഷം 'സെറ്റിംഗ്‌സ് ആന്റ് പ്രൈവസി' ടാപ്പ് ചെയ്യുക.

. ജനറല്‍ ഹെഡറിനു താഴെയുളള 'ഡേറ്റ യൂസേജ്' ടാപ്പ് ചെയ്യുക.

. ഡേറ്റ യൂസേജ് പേജില്‍, വീഡിയോ ഹെഡറിനു താഴെയുളള 'വീഡിയോ ഓട്ടോപ്ലേ' തിരഞ്ഞെടുക്കുക.

. വീഡിയോ ഓട്ടോപ്ലേ പേജില്‍ നിങ്ങളുടെ ഫീള്‍ഡില്‍ ഓട്ടോ- പ്ലേ വീഡിയോകള്‍ അപ്രാപ്തമാക്കാന്‍ 'Never' എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

യൂട്യൂബ് വെബ്, ആന്‍ഡ്രോയിഡ്, ഐഒഎസ്

. നിങ്ങളുടെ ബ്രൗസറിലോ, ആന്‍ഡ്രോയിഡ്/ഐഒഎസ്/ ആന്‍ഡ്രോയിഡ് യൂട്യൂബ് വെബ്‌പേജ് തുറക്കുക. ശേഷം ഏതെങ്കിലും റാണ്ടം വീഡിയോ പ്ലേ ചെയ്യുക.

. മുകളില്‍ വലതു കോണില്‍ ഓട്ടോ പ്ലേ ബട്ടണ്‍ ഓണ്‍ ആയിരിക്കുന്നതു കാണാം. അത് ഓഫ് ചെയ്യുക.

Best Mobiles in India

English Summary

How To Stop Autoplay Videos on Facebook, Twitter and Instagram