വാട്സാപ്പിലെ ചിത്രങ്ങളും വിഡിയോകളും ഗാലറിയിൽ കാണിക്കുന്നത് എങ്ങനെ ഒഴിവാക്കാം?


ഒരിക്കൽ എങ്കിലും നിങ്ങൾ ആലോചിച്ചുപോയിട്ടുണ്ടാവില്ലേ വാട്സാപ്പിൽ വരുന്ന ചിത്രങ്ങളും വിഡിയോകളും താൽകാലത്തേക്കോ അല്ലെങ്കിൽ സ്ഥിരമായിത്തന്നെയോ ഗാലറിയിൽ വരുന്നത് തടയാൻ പറ്റിയിരുന്നെങ്കിൽ എന്ന്.. അതിനൊരു പരിഹാരമാണ് ഇവിടെ പറയാൻ പോകുന്നത്.

Advertisement

ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലെ ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്യുക. ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്ത് വാട്സാപ്പ് ഫോൾഡറിൽ Media എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. ഇതില്‍ Whatsapp Images എന്ന ഫോള്‍ഡറിന്റെ നെയിം ഒന്ന് ചെറുതായി Rename ചെയ്യുക. അങ്ങനെ ചെയ്താല്‍ തന്നെ ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഓഴിവാക്കാം.

Advertisement

Rename ചെയ്യേണ്ട വിധം വാട്ട്‌സാപ്പ് എന്ന പേരിനു മുന്നില്‍ ഒരു ഡോട്ട് (.) ഇടുക എന്നതാണ്. Rename ചെയ്യാനുളള ഓപ്ഷന്‍ ഫോള്‍ഡറില്‍അമർത്തി പ്രസ് ചെയ്‌താൽ കിട്ടുന്നതായിരിക്കും. ഇനി ഇതിന് ശേഷം നിങ്ങളുടെ ഫോള്‍ഡര്‍ തുറന്നു നോക്കൂ. Whatsapp Images എന്ന ഫോള്‍ഡര്‍ അതില്‍ ഉണ്ടാകില്ല.

ഇനി പഴയതു പോലെ ആകണമെങ്കില്‍ പേരിനു മുന്നിലുളള ഫോൾഡർ പേരിന് മുമ്പിലുള്ള ഡോട്ട് (.) ഒഴിവാക്കിയാല്‍ മതി. പേരിനു മുന്‍പില്‍ ഡോട്ട് ഇട്ടു കഴിഞ്ഞാല്‍ ചിലപ്പോള്‍, ആ ഫോള്‍ഡര്‍ File manager ല്‍ കാണാന്‍ സാധിക്കില്ല. അതിനായി ഫയല്‍ മാനേജറില്‍ 'Show Hidden Files' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മാത്രമേ കാണുകയുളൂ.

Advertisement

ഈ പറഞ്ഞത് വാട്ട്‌സാപ്പ് ചിത്രങ്ങൾക്ക് മാത്രമല്ല ചെയ്യാവുന്നത്, മറിച്ച് നിങ്ങളുടെ ഫോണിലെ ഏത് ഫോൾഡറും ഇങ്ങനെ ചെയ്യാം. നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഏതു ഫോള്‍ഡറിന്റെ മുന്നിലും ഡോട്ട് ഇടുകയാണെങ്കില്‍ ആ ഫോള്‍ഡര്‍ ഗാലറില്‍ കാണാന്‍ സാധിക്കില്ല.

ഇനി നിങ്ങളുടെ ഫോണിലെ File manager ഉപയോഗിച്ച് റീനെയിം ചെയ്യാന്‍ സാധിക്കുന്നില്ലെ ങ്കില്‍ വേറെ ഏതെങ്കിലും ഒരു ഫയല്‍ മാനേജര്‍ പ്ളേ സ്റ്റോറിൽ നിന്നും ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. വ്യത്യസ്ത തരത്തിലുള്ള നിരവധി ഫയൽ മാനേജർ ആപ്പുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണല്ലോ.

Best Mobiles in India

Advertisement

English Summary

How to Stop Showing Whatsapp Images On Gallery.