ജിമെയില്‍ ഇന്‍ബോക്‌സ് സ്‌കാന്‍ ചെയ്യുന്ന ആപ്‌സുകളെ എങ്ങനെ തടയാം?


ഒട്ടേറെ മാറ്റങ്ങളാണ് ഗൂഗിള്‍ ജിമെയിലില്‍ നല്‍കിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ജീമെയില്‍ ഈ പുത്തന്‍ രൂപത്തില്‍ എത്തിയിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഈയിടെയാണ് പുതിയ രൂപമാറ്റത്തെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്.

Advertisement

എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ വഴി ഇപ്പോഴും നൂറു കണക്കിന് സോഫ്റ്റ്‌വയര്‍ നിര്‍മ്മാതാക്കള്‍ നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സുകള്‍ സ്‌കാന്‍ ചെയ്യുകയും അതിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യുന്നു എന്നാണ്.

Advertisement

എന്നാല്‍ ഇതിനൊരു പോം വഴിയുമായാണ് ഇന്ന് ഞങ്ങള്‍ എത്തിയിരിക്കുന്നത്. എങ്ങനെ ജിമെയില്‍ ഇന്‍ബോക്‌സ് സ്‌കാന്‍ ചെയ്യുന്ന മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ തടയാമെന്നു നോക്കാം. അതിനായി ചുവടെ കൊടുക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക.


സ്റ്റെപ്പ് 1: ഗൂഗിളിന്റെ സുരക്ഷ പരിശോധന പേജ്

ഇതാണ് ഗൂഗിളിന്റെ സുരക്ഷ പരിശോധന പേജ്,

ഗൂഗിള്‍ അക്കൗണ്ടിലേക്ക് നിങ്ങള്‍ ലോഗ് ഇന്‍ ചെയ്തിരിക്കുന്ന ഉപകരണങ്ങളില്‍ നിന്നും അടുത്തുളള ഉപകരണങ്ങളെ ഈ പേജ് നിങ്ങളെ കാണിക്കുന്നില്ല. കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനുളള അനുമതി നിങ്ങള്‍ നല്‍കിയ മൂന്നാം പാര്‍ട്ട് ആപ്ലിക്കേഷനുകളും മറന്നു പോകുയും ചെയ്തു.

Advertisement

സ്‌റ്റെപ്പ് 2: മൂന്നാം കക്ഷി ആക്‌സസ് ക്ലിക്ക് ചെയ്യുക

പേജിന്റെ താഴേക്ക് സ്‌ക്രോള്‍ ചെയ്ത ശേഷം 'മൂന്നാം പാര്‍ട്ടി ആക്‌സസ്' ല്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍/ജിമെയില്‍ അക്കൗണ്ടിലേക്ക് ആക്‌സസുളള എല്ലാ ആപ്ലിക്കേഷനുകളും കാണും. ഓരോ ആപ്ലിക്കേഷനുകളിലും ക്ലിക്ക് ചെയ്താല്‍ അതിന് ആക്‌സസുളള എന്ത് സേവനമാണെന്ന് നിങ്ങളെ കാണിക്കും.

സ്‌റ്റെപ്പ് 3: ഗൂഗിള്‍ അക്കൗണ്ടിലേക്കുളള ആപ്ലിക്കേഷന്‍ ആക്‌സസ് നീക്കം ചെയ്യാന്‍

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്കുളള ആപ്ലിക്കേഷന്‍ ആക്‌സസ് നീക്കം ചെയ്യാന്‍ 'Remove access' ല്‍ ക്ലിക്ക് ചെയ്യുക. കൂടാതെ നിങ്ങള്‍ പ്രവേശിച്ചിരുന്ന എല്ലാ ഉപകരണങ്ങളില്‍ നിന്നും ഗൂഗിള്‍ സര്‍വ്വീസ് ആക്‌സസ് നീക്കം ചെയ്യാന്‍ കഴിയും.

Advertisement

മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സിലൂടെ സ്‌കാന്‍ ചെയ്യുമെന്ന് WSJ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു ശേഷം, ഒര ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പ്രതികരിച്ചിരുന്നു. സെന്‍സിറ്റീവ് ഉപയോക്തൃ ഡാറ്റയിലേക്ക് ആക്‌സസുളള സേവനങ്ങള്‍ മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായും വെട്ടിക്കുറയ്ക്കുന്നതായി ഗൂഗിള്‍ പറഞ്ഞു.

ഇതിനോടൊപ്പം മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ഉപയോക്തൃ ഡാറ്റ ആക്‌സസ് നേടുന്നതിന് ശരിയായ അവലോകര പ്രക്രിയ പിന്തുടരേണ്ടതുണ്ട് എന്നു കമ്പനി സൂചിപ്പിച്ചു. ഇതു കൂടാതെ ആപ്ലിക്കേഷനുകളിലേക്ക് എല്ലാ ഡേറ്റയും ആക്‌സസ് ചെയ്യാനാകുമെന്ന വിവരം അറിയിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് ഒരു ഉപയോക്താവിന് അനുമതികളുടെ മുഴുവന്‍ ലിസ്റ്റും കാണിക്കുമെന്ന് ടെക് ഭീമന്‍ പറഞ്ഞു.

Advertisement

ഫോൺ വേഗത കൂട്ടാൻ ചില എളുപ്പവഴികൾ

Best Mobiles in India

English Summary

How to stop third-party apps from scanning your Gmail inbox