ഫേസ്ബുക്ക് മെസഞ്ചറില്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം കോണ്‍ടാക്റ്റുകള്‍ എങ്ങനെ സമന്വയിപ്പിക്കാം?


ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിച്ച് ഫോണിന്റെ കോണ്‍ടാക്റ്റുകള്‍ സമന്വയിപ്പിക്കാനുളള സവിശേഷത നേരത്തെ തന്നെ ഉണ്ട്. കൂടാതെ അതിന്റെ എല്ലാ സേവനങ്ങളും ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ച് സമന്വയിപ്പിക്കുന്നതിന് ഫേസ്ബുക്ക് അതിന്റെ മെസഞ്ചര്‍ ആപ്പിലേക്ക് ഒരു പുതിയ സവിശേഷത കൂടെ കൂട്ടിച്ചേര്‍ത്തു.

Advertisement

ഇതിലൂടെ എല്ലാ ഇന്‍സ്റ്റാഗ്രാം കോണ്‍ടാക്റ്റുകളും ഫേസ്ബുക്ക് മെസഞ്ചറിലേക്ക് സമന്വയിപ്പിക്കാന്‍ കഴിയും. ഈ സവിശേഷത ലോകമെമ്പാടുമുളള എല്ലാ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്.

Advertisement

എങ്ങനെ ഇന്‍സ്റ്റാഗ്രാം കോണ്‍ടാക്റ്റുകള്‍ മെസഞ്ചറില്‍ സമന്വയിപ്പിക്കാമെന്നു നോക്കാം.

ആദ്യം ചെയ്യേണ്ടത്..!

. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഫേസ്ബുക്ക് മെസഞ്ചറുമായി കണക്ടു ചെയ്യുമ്പോള്‍, നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഓട്ടോമാറ്റിക് ആയി മെസഞ്ചറില്‍ ചേര്‍ക്കുന്നു.


. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം യൂസര്‍ നെയിമും അക്കൗണ്ടും മെസഞ്ചറിലെ മറ്റു അംഗങ്ങള്‍ക്ക് ദൃശ്യമാകും.

മുന്‍-വ്യവസ്ഥകള്‍

. ആപ്പ് സ്റ്റോറില്‍ നിന്നും ഫേസ്ബുക്ക് മെസഞ്ചറും ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. ഉചിതമായ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ ലോഗിന്‍ ചെയ്യുക.

. ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രവര്‍ത്തിക്കുന്നു.

കോണ്‍ടാക്റ്റുകള്‍ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് സമന്വയിപ്പിക്കാനുളള ഘട്ടങ്ങള്‍

. ലോഞ്ചറില്‍ അല്ലെങ്കില്‍ കുറുക്കുവഴികളില്‍ നിന്നും ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ തുറക്കുക. (നിങ്ങള്‍ക്ക് ഒരെണ്ണം ഉണ്ടെങ്കില്‍).

. ആപ്ലിക്കേഷന്റെ മുകളില്‍ വലതു കോണില്‍ കാണുന്ന 'Profile'ഐക്കണില്‍ ടാപ്പ് ചെയ്യുക.

. ഇനി താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'People' എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

. Sync Instagram Account എന്ന രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

. നിങ്ങള്‍ ഇതിനകം തന്നെ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത് കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 'Connect to your name' എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക.

. ഇപ്പോള്‍ കോണ്‍ടാക്റ്റ് സമന്വയ പ്രക്രിയ ആരംഭിക്കും.

. ഈ പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ ഇന്‍സ്റ്റാഗ്രാം കോണ്‍ടാക്റ്റുകളും ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ കാണാന്‍ കഴിയും.

. നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് സമന്വയിപ്പിക്കാനും കഴിയും, അതിനായി, 'People' ടാബില്‍ നിന്നും 'Sync contacts' ഓപ്ഷന്‍ ടേണ്‍ ഓണ്‍ ചെയ്യുക.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മെസഞ്ചറില്‍ നിന്നും വിച്ഛേദിക്കാന്‍

1. പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് 'People' ടാബിലേക്കു പോകുക.

2. ഇനി 'Instagram Account' ലേക്ക് ടാപ്പ് ചെയ്ത് അക്കൗണ്ട് വിശ്ചേദിക്കാനായി 'Disconnect' തിരഞ്ഞെടുക്കുക.

എന്തുകൊണ്ട് നോക്കിയ 3.1 ഒരു മികച്ച ഫോണാകുന്നു; 8 കാരണങ്ങൾ

Best Mobiles in India

English Summary

How to sync your Instagram contacts with Facebook