ഫോണില്‍ പശ്ചാത്തലം അവ്യക്തമാക്കി (Blur) ഫോട്ടോ എടുക്കുന്നത് എങ്ങനെ?


സ്മാര്‍ട്ട്‌ഫോണുകളിലെ ബൊക്കേ ഇഫക്ട് വമ്പന്‍ ഹിറ്റായിരിക്കുകയാണ്. വ്യക്തികളുടെ പോട്രെയ്റ്റുകള്‍ക്ക് മനോഹാരിത നല്‍കാന്‍ ഇതിന് കഴിയും. എന്നാല്‍ ബൊക്കേ ഇഫക്ട് ഉപയോഗിച്ച് പശ്ചാത്തലം അവ്യക്തമാക്കി ഫോട്ടോകള്‍ എടുക്കുമ്പേള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരാം.

Advertisement

ദൂരം കൃത്യമായിരിക്കണം

ഏത് വസ്തുവിന്റെ/വ്യക്തിയുടെ ഫോട്ടോയാണോ എടുക്കുന്നത്, അതും ക്യാമറയും തമ്മില്‍ കുറഞ്ഞത് 1.5 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. അകലം കുറയുന്തോറും ബൊക്കേ ഇഫക്ടിന്റെ ചാരുതയും ഇല്ലാതാകും. നിങ്ങളുടെ ഫോണില്‍ പരീക്ഷണങ്ങള്‍ നടത്തി ഏറ്റവും മികച്ച ബൊക്കേ ഇഫക്ട് ലഭിക്കുന്ന ദൂരം മനസ്സിലാക്കുക.

Advertisement
ഫോര്‍ഗ്രൗണ്ടും ബാക്ക്ഗ്രൗണ്ടും

ഫോര്‍ഗ്രൗണ്ടും ബാക്ക്ഗ്രൗണ്ടും തമ്മിലും നിശ്ചിത അകലമുണ്ടെങ്കിലേ മികച്ച ബൊക്കേ ഇഫക്ട് ലഭിക്കൂ. അല്ലെങ്കില്‍ ഫോണിലെ ക്യാമറ ആപ്പ് കൂടുതല്‍ ജോലി ചെയ്യേണ്ടിവരും. പശ്ചാത്തലവും ക്യാമറയില്‍ പകര്‍ത്തുന്ന വസ്തുവും തമ്മില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ ദൂരം ഉണ്ടാവുന്നതാണ് നല്ലത്.

ലാളിത്യം ഉറപ്പാക്കുക

സ്മാര്‍ട്ട്‌ഫോണുകളിലെ ബൊക്കേ ഇഫക്ട് ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടുവരുകയാണ്. എന്നാലും മികച്ച ഫോട്ടോയ്ക്ക് നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിതച്ചേ പറ്റുകയുള്ളൂ. ക്യാമറയില്‍ പകര്‍ത്തുന്ന വസ്തുവിന്റെ/വ്യക്തിയുടെ ലാളിത്യം പ്രധാനമാണ്. പാറിപ്പറന്ന തലമുടി ബൊക്കേ ഇഫക്ടില്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കണമെന്നില്ല. അതിനാല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുക.

പ്രതിഫലനം ശ്രദ്ധിക്കുക

കണ്ണാടി ഉള്‍പ്പെടെയുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുക്കള്‍ അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം വസ്തുക്കളും ബൊക്കേ ഇഫക്ട് ഉണ്ടാക്കാന്‍ പ്രാപ്തമാണ്. ഫോണിലെ ബൊക്കേ മോഡ് ഇത്തരം വസ്തുക്കള്‍ അവ്യക്തമാക്കാറില്ല.

അപെര്‍ച്ചര്‍

ബൊക്കേ ഇഫക്ടില്‍ ക്യാമറ ലെന്‍സിന്റെ അപെര്‍ച്ചര്‍, f/stop റേറ്റിംഗ് എന്നിവ മാറ്റാനാകും. ഹുവായ് f/0.95 മുതല്‍ f/16 വരെ വ്യത്യാസപ്പെടുത്താം. സാംസങിലും ഇതുപോലെ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് മടി വേണ്ട.

ഫോക്കസ് ചെയ്യുക

പോസ്റ്റ് ഷൂട്ട് കസ്റ്റമൈസബിള്‍ അപെര്‍ച്ചര്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തതിന് ശേഷം ഫോക്കല്‍ പോയിന്റ് ക്രമീകരിക്കാന്‍ കഴിയും. എന്നാല്‍ ഇതില്‍ അധികം വിശ്വാസമര്‍പ്പിക്കരുത്. ഇതെല്ലാം സോഫ്റ്റ്‌വെയറിന്റെ കളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ ഫോട്ടോ എടുക്കുമ്പോള്‍ ഫോക്കസ് പോയിന്റ് ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുക.

ശരിയായ പ്രകാശം

പശ്ചാത്തലത്തില്‍ അധികം പ്രകാശമില്ലാത്തതാണ് ബൊക്കേ ഇഫക്ടിന്റെ കാര്യക്ഷമതയ്ക്ക് നല്ലത്. നേരിയ പ്രകാശത്തില്‍ ബൊക്കേ ഇഫക്ടില്‍ ഫോട്ടോകള്‍ എടുത്താല്‍ വ്യത്യാസം അനുഭവിച്ചറിയാന്‍ സാധിക്കും.

ബൊക്കേ ഇഫക്ട് ഇല്ലാത്ത ഫോണ്‍

ബൊക്കേ ഇഫക്ട് ഇല്ലാത്ത ഫോണിലും പശ്ചാത്തലം അവ്യക്തമാക്കി ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. ഇതിന് വസ്തുവിന്റെ ക്ലോസ് അപ് ഷോട്ടുകള്‍ എടുക്കേണ്ടിവരും. പോട്രെയ്റ്റില്‍ ഈ രീതി ഫലപ്രദമാവുകയില്ല. ഫില്‍റ്ററുകളുടെ സഹായത്തോടെ ബൊക്കേ ഇഫക്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും നല്ലൊരു മാര്‍ഗ്ഗമാണ്. സ്‌നാപ്‌സീഡ്‌പോലുള്ള ആപ്പുകളും പരീക്ഷിക്കുക.

നിങ്ങളുടെ മോട്ടോറോള വൺ പവർ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9.0 പൈലേക്ക് അപ്ഡേറ്റ് ചെയ്യാം

Best Mobiles in India

English Summary

How to take great background blur photos with your phone