ആന്‍ഡ്രോയ്ഡില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെ?


സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീനില്‍ കാണുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്ക് സൂക്ഷിച്ചുവയ്‌ക്കേണ്ടിവരും. അപ്പോഴാണ് സ്‌ക്രീന്‍ഷോട്ടുകളുടെ ഉപയോഗം നാം തിരിച്ചറിയുന്നത്. സ്‌ക്രീനില്‍ കാണുന്നതിന്റെ ഫോട്ടോയാണ് സ്‌ക്രീന്‍ഷോട്ട്. ആപ്പ്- ഗെയിം ഡെവലപ്പര്‍മാര്‍ക്കും എഴുത്താകാര്‍ക്കും സ്‌ക്രീന്‍ഷോട്ടുകള്‍ ധാരാളമായി വേണ്ടിവരാറുണ്ട്. വിവിധ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Advertisement

സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത്

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് വളരെ എളുപ്പമാണ്. കണ്ണുമടച്ച് ഇത് ചെയ്യാനാകും. ഇതിനായി ഫോണിലെ രണ്ട് ബട്ടണുകള്‍ ഒരേസമയം അമര്‍ത്തണം. ഇത് വോള്യം ബട്ടണും പവര്‍ ബട്ടണുമാകാം. അല്ലെങ്കില്‍ ഹോം ബട്ടണും പവര്‍ ബട്ടണും.

Advertisement
സ്‌ക്രീനൊന്ന് മിന്നും

ശരിയായ ബട്ടണുകള്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഫോണിന്റെ സ്‌ക്രീനൊന്ന് മിന്നും ഫോട്ടോ എടുക്കുമ്പോള്‍ കേള്‍ക്കുന്നതിന് സമാനമായ ശബ്ദവും കേള്‍ക്കും. തൊട്ടുപിന്നാലെ സ്‌ക്രീന്‍ഷോട്ട് എടുത്തുവെന്നതിന്റെ അറിയിപ്പും പ്രത്യക്ഷപ്പെടും.

ഓപ്ഷന്‍

പവര്‍ മെനുവില്‍ നിന്നും സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനുള്ള ഓപ്ഷന്‍ എടുക്കാന്‍ സാധിക്കും. ഇതിന് പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് ടേക്ക് സ്‌ക്രീന്‍ഷോട്ട് തിരഞ്ഞെടുക്കുക. ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്താന്‍ മിടുക്കില്ലാത്തവര്‍ക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്.

സ്‌ക്രീന്‍ഷോട്ടുകള്‍

സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതിനുള്ള നൂതനരീതികളോടെയാണ് കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നത്. ഗാലക്‌സി നോട്ട് ശ്രേണിയിലെ ഫോണുകളില്‍ എസ് പെന്‍ ഉപയോഗിച്ച് സ്‌ക്രീന്‍ഷോട്ട് എടുക്കാനാകും. വില കൂടിയ സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ സൈ്വപ് ചെയ്താല്‍ മതി സ്‌ക്രീന്‍ഷോട്ട് കിട്ടും.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക: സ്‌റ്റോക്ക് സോഫ്റ്റ്‌വെയറില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. കസ്റ്റം റോമുകളില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനുള്ള രീതി ഇതില്‍ നിന്ന് വ്യത്യസ്തമാകാം.

ഹോം ബട്ടണുളള സാംസങ് ഫോണുകള്‍

ഹോം ബട്ടണുള്ള സാംസങ് ഫോണുകളില്‍ ഇതും പവര്‍ ബട്ടണും ഒരുമിച്ചമര്‍ത്തി സ്‌ക്രീന്‍ഷോട്ട് എടുക്കാം. സ്‌ക്രീനില്‍ ഫ്‌ളാഷ് തെളിയുകയും ഫോട്ടോ എടുക്കുമ്പോഴത്തേത് പോലുള്ള ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത് വരെ ബട്ടണുകള്‍ അമര്‍ത്തിപ്പിടിക്കുക. സ്‌ക്രീന്‍ഷോട്ട് എടുത്തുകഴിഞ്ഞുവെന്ന് വ്യക്തമാക്കി അറിയിപ്പും ലഭിക്കും.

ഹോം ബട്ടണ്‍ ഇല്ലാത്ത സാംസങ് ഫോണുകള്‍

ഗാലക്‌സി 8 പോലുള്ള സാംസങ് ഉപകരണങ്ങളില്‍ ഹോം ബട്ടണ്‍ ഇല്ല. ഇവയില്‍ ശ്ബദം കുറയ്ക്കുന്നതിനുള്ള ബട്ടണും പവര്‍ ബട്ടണും ഒരുമിച്ച് അമര്‍ത്തിയാണ് സ്‌ക്രീന്‍ഷോട്ട് എടുക്കേണ്ടത്.

എസ് പെന്‍

എസ് പെന്നോട് കൂടിയ സാംസങ് ഫോണുകളില്‍ (ഗാലക്‌സി നോട്ട് ശ്രേണി) ഇതുപയോഗിച്ച് തന്നെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയും. എസ് പെന്‍ ഊരി എയര്‍ കമാന്‍ഡ് ചെയ്യുക. ഇനി സ്‌ക്രീന്‍ വൈറ്റ് തിരഞ്ഞെടുക്കണം. സ്‌ക്രീന്‍ഷോട്ട് എടുത്തുടന്‍ എഡിറ്റ് ചെയ്യുന്നതിനായി അത് പ്രദര്‍ശിപ്പിക്കപ്പെടും. എഡിറ്റ് ചെയ്തതിന് ശേഷം സ്‌ക്രീന്‍ഷോട്ട് സേവ് ചെയ്യാന്‍ മറക്കരുത്.

എച്ച്ടിസി ഫോണുകള്‍

എച്ച്ടിസി ഫോണുകളില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് അമര്‍ത്തേണ്ടത് ഹോം-പവര്‍ ബട്ടണുകളാണ്. എച്ച്ടിസി യു11 പോലുള്ള പുതിയ മോഡലുകളില്‍ ഇത് പ്രവര്‍ത്തിക്കുകയില്ല. ഇവിടെ നിങ്ങള്‍ പവര്‍ ബട്ടണും ശബ്ദം കുറയ്ക്കുന്നതിനുള്ള ബട്ടണും ഒരേസമയം അമര്‍ത്തുക. വളരെ പഴയ എച്ച്ടിസി ഫോണുകളില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ മറ്റൊരു രീതിയാണ് അവലംബിക്കേണ്ടത്. ആദ്യം പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചതിന് ശേഷം സ്‌ക്രീനില്‍ കാണുന്ന ഹോം ചിഹ്നത്തില്‍ പെട്ടെന്ന് അമര്‍ത്തുക. സ്‌ക്രീന്‍ഷോട്ട് എടുത്തതിന്റെ ഫ്‌ളാഷും ശബ്ദവും ഫോണ്‍ പുറപ്പെടുവിക്കും.

സോണി ഫോണുകള്‍

ശബ്ദം കുറയ്ക്കുന്നതിനുള്ള കീയും പവര്‍ ബട്ടണും തന്നെയാണ് സോണി ഫോണുകളില്‍ നിങ്ങളുടെ ആയുധങ്ങള്‍. ഒരേസമയം ഇവ രണ്ടും അമര്‍ത്തുക. സോണി ഫോണുകളില്‍ പവര്‍ മെനുവില്‍ നിന്നും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ അവസരമുണ്ട്. ഇതിനായി പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. പ്രത്യക്ഷപ്പെടുന്ന മെനുവില്‍ ടേക്ക് സ്‌ക്രീന്‍ഷോട്ടില്‍ അമര്‍ത്തുക.

എല്‍ജി ഫോണുകള്‍

സ്‌ക്രീന്‍ഷോട്ടിന്റെ കാര്യത്തില്‍ സോണി ഫോണുകളില്‍ നിന്ന് വ്യത്യസ്തമല്ല എല്‍ജി ഫോണുകള്‍. ശബ്ദം കുറയ്ക്കുന്നതിനുള്ള കീയും പവര്‍ ബട്ടണും ഒരേസമയം അമര്‍ത്തിപ്പിടിക്കുക. ക്വിക് മെമോ ഉപയോഗിച്ചും എല്‍ജി ഫോണുകളില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാവുന്നതാണ്. നോട്ടിഫിക്കേഷനില്‍ കാണുന്ന ക്വിക്ക് മെമോ പ്രവര്‍ത്തനക്ഷമമാക്കുക. ഫ്‌ളോപ്പി ഡിസ്‌ക് ചിഹ്നത്തില്‍ അമര്‍ത്തി സേവ് ചെയ്യുക.

സാങ്കേതിക വിദ്യയുടെ ഭാവി പ്രവചിച്ച 15 സിനിമകൾ

Best Mobiles in India

English Summary

How to take screenshots on Android