മൊബൈല്‍ എസ് എം എസ്സുകള്‍ ജീമെയില്‍ അക്കൗണ്ടില്‍ എങ്ങനെ സേവ് ചെയ്യാം ?



ഫോണിലെ വിലപ്പെട്ട എസ് എം എസ്സുകള്‍ ഡിലീറ്റ് ചെയ്യാനുള്ള മടി കാരണം, ഇന്‍ബോക്‌സിന്റെ ഭാരം ക്രമാതീതമായി വര്‍ദ്ധിച്ച താങ്കളെ സഹായിയ്ക്കാനാണ് ഈ പോസ്റ്റ്. നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിലെ എസ്എംഎസ്സുകള്‍ എല്ലാം തന്നെ അനായാസം നിങ്ങള്‍ക്ക് നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കും.

25000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 ലാപ്‌ടോപ്പുകള്‍

Advertisement
  • അതിനായി ആദ്യം എസ്എംഎസ് ബാക്ക് അപ് പ്ലസ് (SMS Backup +) എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

  • അതിന് ശേഷം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിന്റെ സെറ്റിംഗ്സില്‍ കയറി IMAP ഓപ്ഷന്‍ എനേബിള്‍ ചെയ്യുക.

  • ശേഷം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുക.

  • എന്നിട്ട് ആപ്ലിക്കേഷനില്‍ നിങ്ങളുടെ ജീമെയില്‍ ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കി ലോഗ് ഇന്‍ ചെയ്യുക.

  • ജീമെയിലുമായി കണക്റ്റാകുന്നതിന് മുന്‍പ് ഒരു ജാലകം വരും.

  • അതില്‍ ജീമെയില്‍ ആക്‌സസ് ചെയ്യാനും, തടയാനും ഉള്ള ഓപ്ഷനുകള്‍ ഉണ്ടാവും. ഗ്രാന്റ് ആക്‌സസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യക.

  • അതിനുശേഷം വരുന്ന ഓപ്ഷനില്‍ നിന്ന് ബാക്ക് അപ് തെരഞ്ഞെടുത്താല്‍ നിങ്ങളുടെ ഫോണിലെ മെസ്സേജുകള്‍ ജീമെയില്‍ അക്കൗണ്ടിലേയ്ക്ക് സേവ്് ചെയ്യാന്‍ ആരംഭിയ്ക്കും. ഇതിനെടുക്കുന്ന സമയം നിങ്ങളുടെ ഫോണിലെ എസ്എംഎസ്സുകളുടെ എണ്ണത്തെ ആശ്രയിച്ചിരിയ്ക്കും.
Best Mobiles in India

Advertisement