എങ്ങനെ ഫേസ്ബുക്കില്‍ ഒരാളെ അയാളറിയാതെ ബ്ലോക്ക് ചെയ്യാം?



ഫേസ്ബുക്കിലെ എല്ലാ അക്കൗണ്ടുകളും, അംഗങ്ങളും ഒരേ പോലെയല്ല. അവരുടെ ഫേസ്ബുക്ക് ഉപയോഗ രീതികള്‍ പലതായിരിയ്ക്കും. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മള്‍ സുഹൃത്തുക്കളാക്കിയ ചിലര്‍ നമുക്ക് ശല്യമായി തീരാനും ഇടയുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അങ്ങനെയുള്ളവരെ അവരറിയാതെ തന്നെ

ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്ക് നല്‍കുന്നുണ്ട്. അതെങ്ങനെയെന്ന് നോക്കാം.

Advertisement
  • നിങ്ങളുടെ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക

  • അക്കൗണ്ട് പേജിന് മുകളില്‍ വലത് ഭാഗത്തായി കാണുന്ന മെനുവില്‍ നിന്ന് പ്രൈവസി സെറ്റിംഗ്‌സ് തെരഞ്ഞെടുക്കുക

  • Blocked People and Apps എന്ന ഓപ്ഷനിലെ മാനേജ് ബ്ലോക്കിങ്ങില്‍ ക്ലിക്ക് ചെയ്യുക.

  • നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട ആളുടെ പേരോ, മെയില്‍ ഐഡിയോ നല്‍കയ ശേഷം ബ്ലോക്കില്‍ ക്ലിക്ക് ചെയ്യുക. ബ്ലോക്ക് ചെയ്യപ്പെട്ട ആള്‍ ഇക്കാര്യം അറിയുകയില്ല.

ഇനി വേറൊരു വഴിയുള്ളത്,

Advertisement
  • നേരേ ബ്ലോക്ക് ചെയ്യേണ്ട ആളുടെ ടൈംലൈനില്‍ കയറി മെസ്സേജ് ഓപ്ഷന് സമീപമുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക.

  • ഏറ്റവും താഴെ കാണുന്ന Report/Block This Person എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

അത്രേയുള്ളു.

Best Mobiles in India

Advertisement