എങ്ങനെ ഒരു ഫോള്‍ഡറിലെ ഫയലുകളുടെ എക്‌സ്റ്റെന്‍ഷന്‍ ഒരുമിച്ച് മാറ്റാം ?



നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറിലുള്ള ഫയലുകളുടെ മുഴുവന്‍ എക്‌സ്റ്റെന്‍ഷന്‍ ഒരുമിച്ച് മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? ഒരു 100 ഫയലുണ്ടെങ്കില്‍ എങ്ങനെ ഓരോന്നായി മാറ്റും? എത്ര നേരം പോകും? ഒരു പ്രശ്‌നവുമില്ല..വഴിയുണ്ട് .. ദിപ്പൊ ശരിയാക്കിത്തരാം.

ഒന്നല്ല, രണ്ടുണ്ട് വഴികള്‍..

Advertisement

ഒന്നാമത്തെ വഴി : കമാന്‍ഡ് ലൈന്‍

Advertisement

1. എക്‌സ്റ്റെന്‍ഷന്‍ മാറ്റേണ്ട ഫയലുകളടങ്ങിയ ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.

2. ഫോള്‍ഡറില്‍ ഷിഫ്റ്റ് +റൈറ്റ് ക്ലിക്ക് ചെയ്യുക.

3. വരുന്ന ഓപ്ഷന്‍സില്‍ നിന്ന് ഓപ്പണ്‍ കമാന്‍ഡ് വിന്‍ഡോ ഹിയര്‍ സെലക്ട് ചെയ്യുക.

4. ഒരു കമാന്‍ഡ് വിന്‍ഡോ വരും. അതില്‍ ഇപ്പോഴത്തെ ഫോള്‍ഡര്‍ ഡയറക്ടറി കാണാം.

5.അതില്‍ താഴെ കാണുന്ന കമാന്‍ഡ് ലൈന്‍ ടൈപ്പ് ചെയ്യുക

ren *.(current extension name) *.(extension you want)

ഉദാഹരണമായി എനിക്ക് ജെ പി ജി ഫയലുകള്‍ പി എന്‍ ജി ആക്കണം. അതുകൊണ്ട് ഇങ്ങനെ കമാന്‍ഡ് ലൈന്‍ കൊടുത്തു.

Advertisement

ren *.jpg *.png

എന്റര്‍ കൊടുത്തു കഴിയുമ്പോള്‍ നിങ്ങളുടെ ഫയലുകളുടെ എക്‌സ്റ്റെന്‍ഷന്‍ മുഴുവന്‍ മാറിയിരിക്കും.

രണ്ടാമത്തെ വഴി : എക്‌സ്റ്റെന്‍ഷന്‍ ചെയ്ഞ്ചര്‍ ഉപയോഗിക്കാം

മുകളില്‍ പറഞ്ഞ കമാന്‍ഡ് ലൈന്‍ മാര്‍ഗം അത്ര സുഖമുള്ള ഒന്നല്ല. കാരണം വളരെ കുറച്ച് എക്‌സ്റ്റെന്‍ഷന്‍സ് മാത്രമേ അതിലൂടെ മാറ്റാനാകൂ. അപ്പോള്‍ വേറൊരു വഴിയുണ്ട്. എക്‌സ്റ്റന്‍ഷന്‍ ചെയ്ഞ്ചര്‍ എന്നൊരു കുഞ്ഞു സോഫ്റ്റവെയറുപയോഗിക്കാം. അതുവഴി ഒരുമാതിരിപ്പെട്ട എല്ലാ എക്‌സ്റ്റെന്‍ഷന്‍സും മാറ്റാം.

ഇനി അതെങ്ങനെ എന്ന് നോക്കാം.

1.എക്‌സ്റ്റെന്‍ഷന്‍ മാറ്റേണ്ട ഫയലുകള്‍ വലിച്ച് സോഫ്റ്റ്‌വെയറിലേക്ക് ഇടുക. ഒരു ഫോള്‍ഡര്‍ അപ്പാടെ വേണമെങ്കിലും അതിലേക്ക് ഡ്രാഗ് ചെയ്തിടാം. അപ്പോള്‍ സബ്‌ഫോള്‍ഡറുകളും സെലക്ട് ചെയ്യണോ എന്ന് സോഫ്റ്റ്‌വെയര്‍ ചോദിക്കും. വേണമെങ്കില്‍ സെലക്ട് ചെയ്യാം.

Advertisement

2. ഫയലുകള്‍ സെലക്ട് ചെയ്ത് കഴിഞ്ഞാല്‍, നമുക്ക് ഏത് എക്‌സ്റ്റെന്‍ഷനിലേക്കാണോ മാറ്റേണ്ടത്, ആ എക്‌സ്റ്റെന്‍ഷന്‍ ടൈപ്പ് ചെയ്ത് കൊടുക്കുക.

3. ക്ലിക്ക് Change.

കഴിഞ്ഞു..

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോഴുള്ള ഗുണമെന്താണെന്നുവച്ചാല്‍ എത്ര ഫയലുകളുടെ എക്‌സ്‌റ്റെന്‍ഷന്‍ വേണമെങ്കിലും ഒരുമിച്ച് മാറ്റാനാകും ഇതില്‍. കമാന്‍ഡ് ലൈന്‍ രീതിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണീ വഴി, അല്ലേ....

Best Mobiles in India