എങ്ങനെ നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം?



മൊബൈല്‍ ഫോണ്‍ എപ്പോഴും കൊണ്ടുനടക്കുന്നവരുടെ പ്രധാനപ്രശ്‌നമാണ് ചാര്‍ജ് ശൂ എന്ന് തീര്‍ന്നു പോകുന്നത്. കേവലം കോളുകള്‍ക്കും മെസ്സേജിനും അപ്പുറം ഫോണ്‍ ഇന്ന് ധാരാളം ഉപകരണങ്ങളുടെ ജോലി നിര്‍വ്വഹിയ്ക്കുന്നുണ്ട്. ലാപ്‌ടോപ്, എംപി3 പ്ലെയര്‍, ക്യാമറ, പ്ലേ സ്റ്റേഷന്‍ തുടങ്ങി അനവധി ഉപകരണങ്ങളുടെ ജോലിയാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ഒരു കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെയ്യുന്നത്.അപ്പോള്‍ പിന്നെ ചാര്‍ജ് തീരാതിരിയ്ക്കുമോ? പക്ഷെ ചാര്‍ജ് തീര്‍ന്നു കഴിഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം പലപ്പോഴും വ്യത്യസ്തമാണ്. ഇത് എങ്ങനെ എവിടെ ചാര്‍ജ് ചെയ്യുന്നു എന്നതിനെ ആശ്രയിയ്ക്കുന്നുണ്ട്. അതുകൊണ്ട് വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ചില വഴികള്‍ നോക്കാം.

10 സ്‌റ്റൈലിഷ് മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡുകള്‍

Advertisement
  • ഒരു പവര്‍ പ്ലഗ്ഗുമായി നേരിട്ട് ഘടിപ്പിച്ച് ചാര്‍ജ് ചെയ്താല്‍ കാറില്‍ വച്ചോ, കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുന്നതിലും വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ആകും.

  • ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ എല്ലാം ഓഫ് ചെയ്യുക. ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ശരിക്ക് ബാറ്ററി മോഷ്ടിയ്ക്കുന്നവയാണ്. അതുകൊണ്ട് അവ ഓഫ് ചെയ്താല്‍ കൂടുതല്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ആകും

  • നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ ഓഫ് ചെയ്യുക. സാധാരണ ഫോണുകളിലെല്ലാം തന്നെ കുറേ നേരം ഉപയോഗിയ്ക്കാതിരുന്നാല്‍ സ്‌ക്രീന്‍ ഓഫ് ആകാറുണ്ട്. ഇല്ലെങ്കില്‍ ഡിസ്‌പ്ലേ സെറ്റിംഗ്‌സില്‍ അതിനുള്ള ഓപ്ഷനുണ്ട്.

  • ഫോണിന്റെ വൈബ്രേഷനിലല്ലാതെ റിംഗ് മോഡില്‍ വയ്ക്കുക. വൈബ്രേറ്റിനെ അപേക്ഷിച്ച് കുറവ് ബാറ്ററിയേ റിംഗ് ടോണ്‍ ഉപയോഗിയ്ക്കൂ.
Best Mobiles in India

Advertisement