ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഒരു ഫയൽ സേഫ് ആണോ എന്ന് എങ്ങനെ എളുപ്പം കണ്ടെത്താം


നമുക്ക് ആവശ്യമുള്ള ഒരു ഫയൽ ഇന്റർനെറ്റിൽ മൊത്തം തിരഞ്ഞു നടക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ ഫയൽ കിട്ടി. കിട്ടിയയുടനെ നേരെ അങ്ങ് ഡൗൺലോഡ് കൊടുക്കുകയും ചെയ്തു. പക്ഷെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഇങ്ങനെ എവിടെ നിന്നെങ്കിലുമൊക്കെ കിട്ടുന്ന ഇത്തരം ഫയലുകൾ എന്തുമാത്രം സുരക്ഷിതമാണെന്ന്.

Advertisement

പ്രത്യേകിച്ച് സുരക്ഷയൊന്നുമില്ലാതെ ലഭിക്കുന്ന ഇത്തരം പല ഫയലുകളും പലപ്പോഴും നമുക്ക് തലവേദന സൃഷ്ടിച്ചേക്കാം. ചിലപ്പോൾ നമ്മുടെ ഫോണിനെയോ കമ്പൂട്ടറിനെയോ തന്നെ നശിപ്പിക്കുക വരെ ചെയ്തേക്കാം. അതിനാൽ സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നും മറ്റുമൊക്കെ ലഭിക്കുന്ന ഫയലുകൾ എന്തുമാത്രം സുരക്ഷിതമാണെന്ന് നമുക്ക് അറിയേണ്ടതുണ്ട്. എങ്ങനെ അത് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കിയെടുക്കാം എന്ന് നോക്കാം.

Advertisement

1. ആദ്യം VirusTotal എന്ന ഈ വെബ്‌സൈറ്റിലേക്ക് പോകുക. ഓൺലൈനായി വൈറസ് അടക്കമുള്ളവ പരിശോധിക്കാനുള്ള ഒരു വെബ്സൈറ്റാണിത്.

2. അവിടെ ഫയൽ, യുആർഎൽ, സെർച്ച് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ കാണാം. അതിൽ യുആർഎൽ ക്ലിക്ക് ചെയ്യുക.

3. ഏതു ലിങ്കിൽ നിന്നാണോ ഫയൽ ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത്, ആ ലിങ്ക് അവിടെ കോപ്പി പേസ്റ്റ് ചെയ്യുക.

4. പേസ്റ്റ് ചെയ്ത ശേഷം അവിടെയുള്ള സെർച്ച് ബട്ടൺ അമർത്തുക.

5. സെർച്ച് കൊടുത്താൽ സ്കാൻ ചെയ്യും. "No engines detected this URL" എന്നാണ് കാണിക്കുന്നതെങ്കിൽ ആ ഫയൽ സുരക്ഷിതമാണെന്ന് അർത്ഥം.

Advertisement

6. തുടർന്ന് നിങ്ങൾക്ക് ആ ഫയൽ ഏതു ലിങ്കിലാണോ ഉള്ളത്, അവിടെ നിന്നും സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാം.

7. ഇനി ഇതല്ല "Engines find" എന്നാണ് കാണിക്കുന്നതെങ്കിൽ വൈറസ് സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.

നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ സൂക്ഷിച്ചിട്ടുള്ള ഫയലുകൾ സുരക്ഷിതമാണോ എന്ന് ഫയൽ ഓപ്ഷനിൽ പോയി അപ്‌ലോഡ് ചെയ്താലും മനസ്സിലാക്കാൻ പറ്റും. പക്ഷെ വ്യക്തിപരമായ ഫയലുകൾ അപ്‌ലോഡ് ചെയ്യാതിരിക്കുന്നത് എപ്പോഴും നന്നാകും.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

Best Mobiles in India

Advertisement

English Summary

How to check a file is safe to download before downloading it. Here this guide will help you to find it.