ഗ്യാസിന്റെ സബ്‌സിഡി എങ്ങനെ ഓൺലൈനായി പരിശോധിക്കാം ?


ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ്. ഓൺലൈൻ വഴി നിങ്ങളുടെ സബ്‌സിഡി ഇപ്പോൾ പരിശോധിക്കുവാൻ സാധിക്കുന്നു. ഇപ്പോൾ നമ്മൾ ഗ്യാസിന് നൽകുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട്. എന്നാൽ അത് നമുക്ക് പരിശോധിക്കുന്നതിനായുള്ള വഴികളെക്കുറിച്ച് നമുക്ക് ഇവിടെ പരിശോധിക്കാവുന്നതാണ്.

Advertisement

ഇതിനായി ആദ്യം ഉപയോക്താക്കൾ ചെയ്യേണ്ടത്

www.mylpg.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഈ വെബ് സൈറ്റിൽ നിന്നും മുകളിൽ എൽ.പി.ജി സബ്സിഡി ഓൺലൈൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ ഏതാണെന്ന് തിരഞ്ഞെടുക്കുക. അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്പോൾ അവിടെ "ഗിവ് ഫീഡ്ബാക്ക് "എന്ന മറ്റൊരു ഓപ്‌ഷൻ ദൃശ്യമാകും.

Advertisement

"ഗിവ് ഫീഡ്ബാക്ക് " എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഇവിടെ മുകളിൽ കൊടുത്തിരിക്കുന്നതു പോലെ ഒരു ഫോം പ്രത്യക്ഷമാകും. ഈ ഫോമിൽ ഉപഭോതാക്കളുടെ വിവരങ്ങൾ എഴുതിയതിനു ശേഷം സബ്മിറ്റ് കൊടുക്കേണ്ടതാണ്. അപ്പോൾ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ്. രണ്ടാമതായി നിങ്ങൾക്ക് വിവരങ്ങൾക്ക് ലഭിക്കുന്നതിന് നേരിട്ട് നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ്.

അവസാനമായി നിങ്ങൾക്ക് ഗ്യാസിന്റെ ടോൾ ഫ്രീ കസ്റ്റമർ കെയറിൽ വിളിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ സബ്‌സിഡിയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. അതിനായി ടോൾ ഫ്രീ നമ്പർ ആയ 18002333555 വിളിക്കാവുന്നതാണ്. ഇങ്ങനെ മൂന്നു തരത്തിൽ ഉപയോക്താക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നതായിരിക്കും.

മുകളിൽ നിർദേശിച്ചിരിക്കുന്നത് പോലെ വഴികൾ പിന്തുടർന്നാൽ നിങ്ങൾക്ക് ഗ്യാസ് സബ്സിഡി ലളിതമായി അറിയാവുന്നതേയുള്ളു. വളരെ വിശദമായി തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഗ്യാസ് കണക്ഷന്റെ വിവരങ്ങൾ അറിയാവുന്നതാണ്.

Best Mobiles in India

English Summary

Gas is an essential part of our lives. You can now check your subsidy online. Now we get a few pennies from what we pay for gas as a savings in our account. But let's take a look here for ways to test it.