നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?


ഇപ്പോള്‍ മിക്ക വീടുകളിലും ഓഫീസുകളുലും കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും എല്ലാം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് വൈഫൈ വഴിയാണ്. എന്നാല്‍ പലര്‍ക്കും ഉളള ഒരു പേടിയാണ്, തങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കിന്റെ പാസ്‌വേഡ് ആരെങ്കിലും ചോര്‍ത്തി എടത്ത് ഉപയോഗിക്കുമോ എന്ന്.

Advertisement

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

മറ്റുളവര്‍ വൈഫെ പാസ്‌വേഡ് ചോര്‍ത്തുന്നതും ഉപയോഗിക്കുന്നതും പതിവായിരിക്കുകയാണ്.

Advertisement

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ നിങ്ങളുടെ വൈഫൈനെ കുറിച്ച് ഒരു ഐഡിയ തരാം. അതായത് നിങ്ങളുടെ വൈഫൈ മോഷ്ടിച്ച് മറ്റുളളവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാം.

അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

അറിയാനായി സ്ലൈഡര്‍ നീക്കുക...

വിന്‍ഡോസില്‍ വൈഫൈ ഹാക്കിങ്ങ് എങ്ങനെ അറിയാം?

നിങ്ങള്‍ക്ക് വിന്‍ഡോസില്‍ വൈഫൈ കണക്ഷന്‍ പരിശോധിക്കണമെങ്കില്‍ 'Start'ല്‍ പോയി 'Run' എന്ന ഓപ്ഷനില്‍ എത്തി 'cdm' ല്‍ 'ipconfig'പോയി എന്റര്‍ ചെയ്യുക.

ആപ്പിളിന്റെ മാക്ബുക്കില്‍ വൈഫൈ ഹാക്കിങ്ങ് എങ്ങനെ കണ്ടു പിടിക്കാം?

ആപ്പിള്‍ മാക്ബുക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. ഇതിന്‍ നിങ്ങള്‍ക്ക് വൈഫൈ ഹാക്കിങ്ങ് കണ്ടു പിടിക്കണമെങ്കില്‍ ആദ്യം മാക്ബുക്കിന്റെ ആഡ്വാന്‍സ് സെറ്റിങ്ങ്‌സില്‍ പോയി 'TCP/IP' ടാബില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഐപി നമ്പര്‍ കാണാന്‍ സാധിക്കും. ഒരു ഐപിക്കു പകരം മറ്റൊരു ഐപി കൂടി കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ വൈഫൈ കണക്ഷന്‍ മറ്റാരോ കൂടി ഉപയോഗിക്കുന്നുണ്ടെന്ന്.

നിങ്ങളുടെ റൂട്ടറില്‍ വൈഫൈ വൈഫൈ ഹാക്കിങ്ങ് എങ്ങനെ ചെക്ക് ചെയ്യാം?

നിങ്ങളുടെ റൂട്ടറിന്റെ ഇന്റര്‍നെറ്റ് പരിശോധിക്കാന്‍ റൂട്ടര്‍ സെറ്റിങ്ങ്‌സിന്റെ ബ്രൗസര്‍ തുറന്ന് സ്റ്റാറ്റസ് ഓപ്ഷനില്‍ പോയി 'Attached Devices' തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് എത്ര പിസി കാണാം അത്രയും പിസി ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലാക്കാം.

വൈഫെ പാസ്‌വേഡ് മാറ്റുക

നിങ്ങളുടെ വൈഫൈ പാസ്‌വേഡ് നിങ്ങളറിയാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ വൈഫൈ പാസ്‌വേഡ് മാറ്റേണ്ടതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ വൈഫൈ ഉപയോഗിച്ച് ഷെയര്‍ ചെയ്യാം?

10 ഞെട്ടിക്കുന്ന ഇന്റര്‍നെറ്റ് ഭ്രമങ്ങള്‍!!!

 

 

 

 

ഫേസ്ബിക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English Summary

If your high-speed internet connection seems sluggish, check someone might be using your internet access.