ഒരു വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ നിങ്ങളുടെ മാക് എങ്ങനെ കണക്ട് ചെയ്യാം?


ഇന്റര്‍നെറ്റ് കണക്ഷനിലൂടെയാണ് ഇപ്പോള്‍ അധിക പേരും ജോലി ചെയ്യുന്നത്. നിങ്ങള്‍ ജോലി ചെയ്യുന്ന സമയങ്ങളില്‍ നിങ്ങളുടെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് മാക്കില്‍ കണക്ടാവുന്നില്ല എന്ന് പലരും പറയാറുണ്ട്.

ആ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുകയും കണക്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ ഇത് എല്ലായിപ്പോഴും പ്രവര്‍ത്തിക്കണമെന്നില്ല. എന്നാല്‍ ഇതിനായി കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ കൊടുക്കുന്നു.

1. നിങ്ങളുടെ ഇന്റര്‍നെറ്റ് പരിശോധിക്കുക

നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ പിഴവാണോ എന്ന് ആദ്യം പരിശോധിക്കുക. അതിനായി ഇത് മറ്റൊരു ഉപകരണത്തില്‍ കണക്ടു ചെയ്യുക. അവിടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നു എങ്കില്‍ നിങ്ങളുടെ മാക്കിന്റെ പ്രശ്‌നമാണെന്ന് ഉറപ്പാക്കുക.

2. ഇഥര്‍നെറ്റ് കേബിള്‍ പരിശോധിക്കുക

നിങ്ങളുടെ ഇന്റര്‍നെറ്റിലേക്ക് കണക്ടു ചെയ്യാന്‍ ഒരു ബേിള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ LAN കേബിളില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. സെക്യൂരിറ്റി പരിശോധിക്കുക, ഇല്ലെങ്കില്‍ മറ്റൊരു കേബിളിലേക്ക്‌ വീണ്ടും പ്ലഗ് ചെയ്യുക.

3. ഇന്റര്‍ഫേസ്

ചിലപ്പോള്‍ നിങ്ങളുടെ മാക് റൂട്ടറില്‍ നിന്നും അകലെയായിരിക്കാം, അല്ലെങ്കില്‍ റൂട്ടര്‍ കട്ടിയുളള മതിലുകള്‍ക്കു പിന്നാലയോ അല്ലെങ്കില്‍ അനുചിതമായ സ്ഥാനത്തിലോ സ്ഥാപിച്ചിട്ടുണ്ടാകും.

4. മാക് പരിശോധിക്കുക

നിങ്ങളുടെ മാക്കില്‍ യഥാര്‍ത്ഥത്തില്‍ വൈഫൈ കണക്ട് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുക. കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയാണോ എന്നു നോക്കുക. വ്യത്യസ്ഥ നെറ്റ് വര്‍ക്കുകളില്‍ കണക്ട് ചെയ്യുമ്പോള്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം സംഭവിക്കാവുന്നതാണ്.

5. അപ്‌ഡേറ്റ് ചെയ്യുക

മാക്ഒസ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. മുകളില്‍ ഇടതു കോണില്‍ കാണുന്ന ആപ്പിള്‍ ലോഗോ ഹിറ്റ് ചെയ്തു കൊണ്ട് ഇത് ചെയ്യാവുന്നതാണ്. അവിടെ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ഓപ്ഷന്‍ കാണാം.

6. നെറ്റ്‌വര്‍ക്ക് വിശ്ചേദിക്കാന്‍ ആഗ്രഹിക്കുന്നു

പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് കണക്ഷന് എന്തെങ്കിലും സംഭവിച്ചാല്‍ വീണ്ടും കണക്ട് ചെയ്യാന്‍ ക്രഡന്‍ഷ്യലുകള്‍ നല്‍കേണ്ടതാണ്. ഇതു ചെയ്യാനായി ആപ്പിള്‍ ലോഗോയില്‍ ക്ലിക്ക് ചെയ്ത് സിസ്റ്റം പ്രിഫറന്‍സസ് എന്നതിലേക്കു പോകുക. അവിടെ നിങ്ങള്‍ക്ക് നെറ്റ്‌വര്‍ക്കുകളുടെ ഒരു ലിസ്റ്റു കാണാം. ഇനി ഡിസ്‌ക്കണക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒന്ന് തിരഞ്ഞെടുക്കുക. ശേഷം '-' സൈനില്‍ ക്ലിക്ക് ചെയ്യുക.

7 റൂട്ടര്‍ ചാനല്‍ മാറ്റുക

റൂട്ടറുകള്‍ കണക്ടു ചെയ്യാന്‍ ചാനലുകള്‍ ഉപയോഗിക്കുന്നു. ചില ചാനലുകള്‍ തിക്കിത്തിരക്കപ്പെടുന്നു, അതിനാല്‍ കണക്ഷന് താമസവുമുണ്ടാകുന്നു. ചാനല്‍ മാറ്റാനായി നിങ്ങളുടെ റൗട്ടറിന്റെ ഐപി അറിഞ്ഞിരിക്കണം. അതിനായി ആദ്യം നെറ്റ്‌വര്‍ക്കിലേക്ക് പോകുക ശേഷം TCP/IP യിലേക്ക്. നിങ്ങളുടെ നെറ്റ്‌വര്‍ക്കിന് എതിരെയാണ്. നിങ്ങളുടെ ബ്രൗസറിന്റെ അഡ്രസ് ബാറിലേക്ക് ഇത് പകര്‍ത്തുക. ഇത് നിങ്ങളുടെ റൗട്ടറിന്റെ ചാനലുകളെ നിരീക്ഷിക്കാന്‍ അനുവദിക്കുന്നു. ഇതില്‍ ഒരു പാസ്‌വേഡ് ഉണ്ട്.

8.DHCP പുതുക്കുന്നു

DHCP നിങ്ങളുടെ മാക്കിന് ഐപി അഡ്രസ് നല്‍കുന്നു. ഇത് നെറ്റ്‌വര്‍ക്ക് റീകണക്ട് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. മുകളില്‍ വിശദീകരിച്ചതു പോലെ TCP/IP വിഭാഗം സന്ദര്‍ശിക്കുക വഴി നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയും. അതിനു ശേഷം Renew DHCP എന്നതില്‍ ക്ലിക്ക് ചെയ്യുക.

9.DNS സെറ്റിംഗ്‌സ് മാറ്റുക

നിങ്ങളുടെ DNS മാറ്റുന്നതില്‍ നിരവധി ഗുണങ്ങള്‍ ഉണ്ട്. നിങ്ങളെ ഇത് കണക്ട് ചെയ്യാന്‍ അനുവദിച്ചു കൊണ്ട് നിങ്ങളുടെ ഐപി ഡൊമെയിന്‍ പേരില്‍ ചേര്‍ക്കുന്നു. നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ Advanced എന്നതില്‍ പോകുക, ശേഷം > DNS>DNS Servers എന്നതിലേക്ക്. തുടര്‍ന്ന് '+' ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനില്‍ ലഭ്യമായ ഏതെങ്കിലും DNS നമ്പറുകളിലേക്ക് ഇത് മാറ്റുക. ഗൂഗിളിന്റെ 8.8.8.8 ആണ്.


Read More About: wifi network how to technology

Have a great day!
Read more...

English Summary

How to connect your Mac to a Wi-Fi network?