എങ്ങനെ വലിയ ഫയലുകള്‍ ഒരു യു എസ് ബി ഡിവൈസിലേക്ക് കോപ്പി ചെയ്യാം ?



4 ജിഗാ ബൈറ്റിലധികമുള്ള ഒരു ഫയല്‍, ഒരു യു എസ് ബി ഡിവൈസിലേക്ക് മാറ്റാനാകാത്തത് കമ്പ്യൂട്ടറുപയോഗത്തിനിടയില്‍ പലപ്പോഴും വരുന്ന ഒരു തലവേദനയാണ്.

ഉപയോഗിക്കുന്ന ഡിവൈസില്‍ എത്രമാത്രം മെമ്മറി അവശേഷിച്ചാലും ഫയല്‍ കോപ്പി ചെയ്യുമ്പോള്‍ എറര്‍ മെസ്സേജ് വരും. ഇത് കാരണം പലപ്പോഴും ഫയല്‍ കുറഞ്ഞ സൈസിലേക്ക് കണ്‍വര്‍ട്ട് ചെയ്‌തോ കംപ്രസ്സ് ചെയ്‌തോ ഒക്കെ തൃപ്തിപ്പെടേണ്ടി വരും.പ്രശ്‌നം വളരെ നിസ്സാരമാണ്. പക്ഷെ അറിയാത്തിടത്തോളം അല്പം കുഴപ്പിക്കും.ഏതായാലും ഈ കടമ്പ മറികടക്കാനുള്ള വഴി നോക്കാം.

Advertisement

കാരണം ഇത്രയേയുള്ളു,നിങ്ങളുടെ യു എസ് ബി ഡിവൈസ്, FAT 32 ഫയല്‍ സിസ്റ്റം ഉപയോഗിച്ച് ഫോര്‍മാറ്റ് ചെയ്യപ്പെട്ടതാണ്. വിന്‍ഡോസ് 95 ന്റെ കാലത്ത് രൂപകല്പന ചെയ്യപ്പെട്ട ഈ സിസ്റ്റം ഇപ്പോഴും ഉപയോഗത്തിലുള്ളതിനു കാരണം വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ ഈ സിസ്റ്റം മാത്രമേ സപ്പോര്‍ട്ട് ചെയ്യു എന്നതാണ്. ഇതിലാകട്ടെ 4 ജി ബിയിലധികമുള്ള ഒരു ഫയലും ട്രാന്‍സ്ഫര്‍ ചെയ്യാനാകുകയുമില്ല. ഒരു പക്ഷെ ആ കാലത്ത് ഇത്ര വലിയ ഫയലുകളുടെ വരവിനേക്കുറിച്ചാരും സ്വപ്‌നം പോലും കണ്ടു കാണില്ല.

Advertisement

അതെന്തോ ആകട്ടെ. നമ്മുടെ വിഷയം ഒരു പരിഹാരമാണ്. സംഗതി ലളിതം. NTFS ഫയല്‍ സിസ്റ്റം ഉപയോഗിച്ച് യു എസ് ബി ഡിവൈസ് ഫോര്‍മാറ്റ് ചെയ്യുക.അത്ര തന്നെ. വിന്‍ഡോസിന്റെ 2000 മുതലുള്ള പതിപ്പുകള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട NTFS സിസ്റ്റം വളരെയധികം സവിശേഷതകളുള്ള ഒന്നാണ്. FAT 32നെ അപേക്ഷിച്ച് വളരെ സുരക്ഷിതമായ ഫയല്‍ സംവിധാനമാണിത്. ഫയലുകളുടെ വലിപ്പം എത്രയായാലും ഇതിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാം. പക്ഷെ നിങ്ങള്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളാണ് ഇനിയും ഉപയോഗിക്കുന്നതെങ്കില്‍ ഇതിനേക്കുറിച്ചൊന്നും ചിന്തിക്കുക പോലും വേണ്ട. (പിന്നെ, വിന്‍ഡോസ് 8ന്റെ കാലത്തല്ലേ പഴയ പതിപ്പ് !)

Advertisement

ഇനി മേല്‍ പറഞ്ഞതൊക്കെ എങ്ങനെ ചെയ്‌തെടുക്കാമെന്ന് നോക്കാം.

1. മൈ കമ്പ്യൂട്ടറില്‍ കാണുന്ന റിമൂവബള്‍ ഡിസ്‌ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.

2. വരുന്ന ഓപ്ഷന്‍സില്‍ നിന്ന് Format തിരഞ്ഞെടുക്കുക. (അതിനുമുമ്പ് ഡിവൈസില്‍ ആവശ്യമുള്ള ഡാറ്റ ഒന്നും തന്നെയില്ല എന്നുറപ്പുവരുത്താന്‍ മറക്കരുത്.)

3.ഫയല്‍ സിസ്റ്റം മെനുവില്‍ നിന്ന് NTFS ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

4.അലോക്കേഷന്‍ യൂണിറ്റ് സൈസ് മെനുവില്‍ Default allocation size തിരഞ്ഞെടുക്കുക.

5. Quick Format ഓപ്ഷന് സമീപമുള്ള സമചതുരത്തില്‍ ക്ലിക്ക് ചെയ്യുക.

6. ഇനി Startല്‍ ക്ലിക്ക് ചെയ്യാം.

7. ഈ ഡയലോഗ് ബോക്‌സില്‍ Ok ക്ലിക്ക് ചെയ്യുക.

Advertisement

ഫോര്‍മാറ്റിങ് കഴിഞ്ഞ് യു എസ് ബി ഡിവൈസില്‍ കൊള്ളാവുന്ന അത്രയും വലിയ ഫയല്‍ ധൈര്യമായി കോപ്പി ചെയ്‌തോളൂ...ഒരു എറര്‍ മെസ്സേജും വരില്ല.

Best Mobiles in India