എങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാം ?



ഇന്ന് ഫെയ്സ്ബുക്ക് അക്കൌണ്ടില്ലാത്ത ആളുകളെ കാണാന്‍ തന്നെ പാടാണ്. പ്രായഭേദമന്യേ എല്ലാവരും ഫെയ്സ്ബുക്കിംഗ് നടത്തുന്നു. എപ്പോഴും ആളുകള്‍ കണക്റ്റടായിരിക്കാന്‍ ആഗ്രഹിക്കുന്നു. മൊബൈല്‍ ഫോണുകളിലെ ഇന്റര്‍നെറ്റ്‌ സംവിധാനം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ പ്രചാരത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോലെയുള്ള സൈറ്റുകളില്‍ തന്നെയാണ് പലരും ജീവിക്കുന്നത് തന്നെ. ഇനി ഒരു ചോദ്യം ചോദിച്ചോട്ടെ.. എപ്പോഴെങ്കിലും ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറ. വഴിയുണ്ടാക്കാം.. ഗിസ്ബോട്ടിലില്ലാത്ത വഴികളോ...

ഫെയ്സ്ബുക്കില്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുകളൊന്നും നല്‍കിയിട്ടില്ല. അക്കൌണ്ട് ഡീ ആക്ടിവേട്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് മാത്രം.അപ്പോഴും സേവ് ചെയ്ത എല്ലാ വിവരങ്ങളും സൈറ്റിന്റെ സെര്‍വറില്‍ അവശേഷിക്കും. അതുകൊണ്ട് ഡിലീറ്റ് ആകുന്നില്ല അക്കൌണ്ട്. അപ്പോള്‍ ഇനി ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള വഴി പറഞ്ഞു തരാം.

Advertisement

ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍

Advertisement
  • ആദ്യം അക്കൌണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക

  • അതിനു ശേഷം താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .

ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ലിങ്ക്

സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം രണ്ടാഴ്ചത്തേക്ക് അക്കൌണ്ട് തുറക്കാനേ പാടില്ല. അങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ആയിക്കൊള്ളും. ഭും.. കിട്ടിയില്ലേ.. ഇത്രേയുള്ളൂ ..

Best Mobiles in India

Advertisement